ശബരിമല തീര്‍ഥാടനം: തിരിച്ചറിയല്‍ കാര്‍ഡും വാഹന പാസും കര്‍ശനമാക്കി
തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി വാഹനങ്ങള്‍ക്ക് പോലീസ് പാസ് നിര്‍ബന്ധമാക്കി. ശബരിമലയിലേക്ക് വരുന്നവര്‍ ആവശ്യമായ വിവരങ്ങള്‍ നല്കി അവരവരുടെ പോലീസ് സ്റ്റേഷനില്‍ നിന്ന് ലഭിക്കുന്ന പാസുമായി വേണം യാത്ര പുറപ്പെടേണ്ടത്. പാസ് കാണത്തക്കവിധം മുന്‍ ഗ്ലാസില്‍ സൗകര്യപ്രദമായ സ്ഥലത്ത് പ്രദര്‍ശിപ്പിക്കണം. പാസ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് നിലയ്ക്കലും മറ്റ് സ്ഥലങ്ങളിലും പാര്‍ക്കിംഗ് അനുവദിക്കില്ല. Read More …
