വ​യ​നാ​ട്ടി​ല്‍ ച​ന്ദ​ന​ത്ത​ടി​യു​മാ​യി മൂ​ന്നു പേ​ര്‍ പി​ടി​യി​ല്‍

ബ​ത്തേ​രി: വ​യ​നാ​ട്ടി​ല്‍ ച​ന്ദ​നം ക​ട​ത്താ​ന്‍ ശ്ര​മി​ച്ച മൂ​ന്നു പേ​രെ വ​നം​വ​കു​പ്പ് ഫ്ല​യിം​ഗ് സ്ക്വാ​ഡ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​രി​ല്‍​നി​ന്ന് 26 കി​ലോ ച​ന്ദ​ന​ത്ത​ടി പി​ടി​കൂ​ടി. ബ​ത്തേ​രി​ക്ക​ടു​ത്ത് മ​ന്ദം​കൊ​ല്ലി​യി​ല്‍​നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

വയനാട്ടില്‍ ആദിവാസികള്‍ ഉള്‍പ്പെടെ അന്‍പതിലേറേ പേര്‍ക്ക് പകര്‍ച്ചപ്പനി

വയനാട്: ജില്ലയില്‍ ആദിവാസികള്‍ ഉള്‍പ്പെടെ അന്‍പതിലേറേ പേര്‍ക്ക് പകര്‍ച്ചപ്പനി സ്ഥിരീകരിച്ചു. നടവയല്‍ ഒസാനം ഭവന്‍ അഗതി മന്ദിരത്തിലെ ആളുകള്‍ക്കാണ് പനി ബാധിച്ചതായി കണ്ടെത്തിയത്. പനി ബാധിച്ചവര്‍ ബത്തേരി സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ചിലരുടെ നില ഗുരുതരമാണ്.പനി ഇനിയും പടരാതിരിക്കുവാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ചു.

കോടതിയലക്ഷ്യ കേസ്: ജേക്കബ് തോമസ് സുപ്രീം കോടതിയില്‍ മാപ്പ് പറഞ്ഞു

കോടതിയലക്ഷ്യ കേസില്‍ ജേക്കബ് തോമസ് മാപ്പ് പറഞ്ഞു. കോടതി അലക്ഷ്യ കേസില്‍ മുന്‍ വിജിലന്‍സ് ഡയറക്‌ടര്‍ ജേക്കബ് തോമസ് സുപ്രീം കോടതിയില്‍ മാപ്പ് പറഞ്ഞു. ജുഡീഷ്യറിയെ അപമാനിക്കാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് ജേക്കബ് തോമസ് വ്യക്തമാക്കി. ജേക്കബ് തോമസ് ഖേദം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഹൈകോടതിയുടെ കോടതി അലക്ഷ്യ നടപടികള്‍ സുപ്രീം കോടതി അവസാനിപ്പിച്ചു. കേന്ദ്ര വിജിലന്‍സ് കമ്മീഷന് Read More …

ശബരിമല: കേന്ദ്ര സര്‍ക്കാര്‍ ഓഡിനന്‍സിനേക്കുറിച്ച്‌ ചിന്തിക്കണമെന്ന് രാഹുല്‍ ഈശ്വര്‍

ശബരിമല സ്‌ത്രീ പ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് മാറ്റണമെന്ന് അയ്യപ്പ ധര്‍മസേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. സര്‍ക്കാര്‍ നിരീശ്വരവാദികളുടേയും അവിശ്വാസികളുടേയും മാത്രം സര്‍ക്കാരായി ചുരുങ്ങി. മുഖ്യമന്ത്രി സ്വാമി അയ്യപ്പനു മുമ്ബില്‍ പരാജയപ്പെട്ടുവെന്നും രാഹുല്‍ വ്യക്തമാക്കി. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഡിനന്‍സിനേക്കുറിച്ച്‌ ചിന്തിക്കണം. രാഷ്‌ട്രീയമില്ലാത്ത കാര്യമാണിത്. അതിനാല്‍ മുക്യമന്ത്രി നിലപാട് മാറ്റണം. നവംബര്‍ അഞ്ചിന് Read More …

ശബരിമലയില്‍ സ്ഥിതി അതീവ ഗുരുതരമെന്ന് സ്പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്

ശബരിമല സ്ത്രീപ്രവേശന വിഷയമ നേരിടുന്ന സാഹചര്യത്തില്‍ സ്ഥിതി അതീവ ഗുരുതരമെന്ന് സ്പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്. സന്നിധാനത്ത് രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകരും വിശ്വാസ സംരക്ഷകരെന്ന പേരില്‍ കുറച്ചാളുകളും സ്ത്രീപ്രവേശനത്തെ തടയുന്നതിനായി നിലയുറപ്പിച്ചിരിക്കുന്നതായി സ്പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു .വരുന്ന മണ്ഡലകാലത്ത് ക്രമത്തിലും തിക്കിലും തിരക്കിലും പെട്ട് തീര്‍ത്ഥാടകര്‍ക്കും പൊലീസിനും ജീവാപായം വരെ ഉണ്ടാകാന്‍ ഇടയുണ്ട് . എരുമേലി, നിലയ്ക്കല്‍, Read More …

ശബരിമലയില്‍ മുഖ്യമന്ത്രിക്ക് വിജയിക്കാന്‍ സാധിച്ചിട്ടില്ല; പി.എസ് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: പരാജിതന്റെ പരിവേദനമാണ് മുഖ്യമന്ത്രിയുടെ വാക്കില്‍ കൂടി കേരളം ശ്രവിച്ചതെന്ന് പി.എസ് ശ്രീധരന്‍ പിള്ള. ശബരിമലയില്‍ മുഖ്യമന്ത്രിക്ക് വിജയിക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനം നടത്തിയതിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ബിജെപിയേയോ തന്നെയോ രാഷ്ട്രീയമായി പറയുന്നത് മനസിലാക്കാം. ശബരിമലയുടെ അടിസ്ഥാനമായ പിതൃസ്ഥാനം തന്ത്രിക്കാണ്. Read More …

യഥാര്‍ഥ അയ്യപ്പ ഭക്തയാണെങ്കില്‍ യുവതികള്‍ ശബരിമലയില്‍ കയറില്ല; ശബരിമല വിഷയത്തില്‍ നിലപാട് അറിയിച്ച്‌ ജസ്റ്റിസ് കെമാല്‍ പാഷ

മലപ്പുറം: ശബരിമല വിഷയത്തില്‍ പുനപരിശോധനാ ഹര്‍ജി നിലനില്‍ക്കില്ലെന്നും യഥാര്‍ഥ അയ്യപ്പ ഭക്തയാണെങ്കില്‍ യുവതികള്‍ ശബരിമലയില്‍ കയറില്ലെന്നും വ്യക്തമാക്കി റിട്ടയേഡ് ജസ്റ്റിസ് കെമാല്‍ പാഷ. മുസ്ലീം യുവതി ശബരിമലയിലെത്തിയത് മത സൗഹാര്‍ദം തകര്‍ക്കാനാണ്. അത്തരക്കാര്‍ക്ക് സംരക്ഷണം കൊടുക്കേണ്ട ആവശ്യം സര്‍ക്കാറിനില്ലെന്നും അദദ്ദേഹം പറഞ്ഞു. വിശ്വാസികളായ സ്ത്രീകള്‍ മാത്രം ശബരിമലയില്‍ കയറിയാല്‍ മതിയെന്നും പ്രശ്‌നമുണ്ടാവാതിരിക്കാന്‍ സ്ത്രീകള്‍ പോവാതിരിക്കുന്നതാണ് നല്ലതെന്നും Read More …

ആരാധിക്കാനുള്ള അവകാശമുണ്ട്, എന്നാല്‍ അശുദ്ധമാക്കരുത്; ശബരിമല വിഷയത്തില്‍ സ്മൃതി ഇറാനി

ദില്ലി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കിയ സുപ്രിം കോടതി വിധിയില്‍ നിലപാട് വ്യക്തമാക്കി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. അയ്യപ്പനെ ആരാധിക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ട്. എന്നാല്‍ അവിടം അശുദ്ധമാക്കാന്‍ ആര്‍ക്കും അവകാശം ഇല്ല എന്നാണ് സ്മൃതി ഇറാനി പറഞ്ഞത്. മുംബൈയില്‍ നടന്ന യംഗ് തിങ്കേഴ്‌സ് കോണ്‍ഫറന്‍സില്‍ സംസാരിക്കവെയാണ് സ്മൃതി ഇറാനി ഇക്കാര്യം പറഞ്ഞത്. Read More …