ഇരുകാലുകളും മുറിച്ചുമാറ്റിയ വൃദ്ധ ചികിത്സാചിലവും ജീവിതോപാധിയും കണ്ടെത്താനാവാതെ ദുരിതത്തില്‍

പുല്‍പ്പള്ളി:  ഇരുകാലുകളും മുറിച്ചുമാറ്റിയ വൃദ്ധ ചികിത്സാചിലവും, ജീവിതോപാധിയും കണ്ടെത്താനാവാതെ ദുരിതത്തില്‍. നിര്‍ധനകുടുംബത്തില്‍പ്പെട്ട കാപ്പിസെറ്റ് കുറ്റിവയല്‍ കൃഷ്ണന്റെ ഭാര്യ അമ്മിണി (83)യാണ് ദുരിതത്തോട് മല്ലടിച്ച്‌ പുല്‍പ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുന്നത്. ഭര്‍ത്താവ് മരിച്ച അമ്മിണിക്ക് ആകെയുള്ള ആശ്രയം മകന്‍ രവീന്ദ്രനാണ്. എന്നാല്‍ ബി പി കൂടി രവീന്ദ്രന് കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അവസ്ഥയിലാണ്. രവീന്ദ്രന്റെ ഭാര്യ മിനിയാണ് ഇപ്പോള്‍ അമ്മിണിയെ Read More …

വിവാഹ വാഗ്ദാനം നല്‍കി യുവതികളെ പീഡിപ്പിച്ച്‌ പണം തട്ടുന്ന ആള്‍ അറസ്റ്റില്‍; ഇരകള്‍ ഭര്‍തൃമതികളായ യുവതികള്‍

ചാവക്കാട്:  വിവാഹ വാഗ്ദാനം നല്‍കി യുവതികളെ പീഡിപ്പിച്ച്‌ പണം തട്ടുന്ന ആള്‍ അറസ്റ്റില്‍. എറിയാട് കല്ലുങ്ങല്‍ അയൂബി(41)നെയാണ് ചാവക്കാട് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജി.ഗോപകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. യുവതികളുമായി പ്രണയം നടിച്ച്‌ വിവാഹവാഗ്ദാനം നല്‍കിയ ശേഷം വാടകക്കു വീടെടുത്ത് മാസങ്ങളോളം താമസിപ്പിച്ച്‌ പീഡിപ്പിക്കുന്നതാണ് ഇയാളുടെ രീതി. ചാവക്കാട് മേഖലയില്‍ തന്നെ 10 യുവതികളെ ഇത്തരത്തില്‍ പീഡനത്തിനിരയാക്കിയിട്ടുണ്ടെന്ന് Read More …

സവാദ് വധം: വിദേശത്തേക്ക് കടന്ന മുഖ്യപ്രതി അറസ്റ്റില്‍

താനൂര്‍:  ഉറങ്ങിക്കിടന്ന ഗൃഹനാഥനെ ഭാര്യയുടെ സഹായത്തോടെ തലക്കടിച്ച്‌ കൊന്ന കേസില മുഖ്യ പ്രതി ഓമച്ചപ്പുഴ സ്വദേശി കൊളത്തൂര്‍ ബഷീര്‍ (38) അറസ്റ്റില്‍. കൊലയ്ക്ക് ശേഷം വ്യാഴാഴ്ച രാത്രി പന്ത്രണ്ടരക്ക് മംഗാലാപുരം വിമാനത്താവളം വഴി വിദേശത്തേക്ക് കടന്ന പ്രതി തിങ്കളാഴ്ച രാവിലെ താനൂര്‍ സിഐ ഷാജിക്ക് മുമ്ബാകെ കീഴടങ്ങുകയായിരുന്നു. പ്രതിയെ പിന്നീട് തെളിവെടുപ്പിനായി സംഭവ സ്ഥലത്ത് എത്തിച്ചു. Read More …

വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കും ;കോണ്‍ഗ്രസ്സിന്റെത് ഇരട്ടത്താപ്പാണെന്ന് പി.എസ്. ശ്രീധരന്‍പിള്ള

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. ബിജെപിയുടെ സമരം ശക്തമാണ്. ഏതൊക്കെ ശക്തികള്‍ എതിര്‍ത്താലും ശബരിമലയെ സംരക്ഷിക്കുമെന്ന് ബിജെപി പ്രതിജ്ഞ എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന്റെത് ഇരട്ടത്താപ്പാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.രാഷ്ട്രീയ ദുരുദേശത്തോടെയാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനം. വിശ്വാസം സംരക്ഷിക്കുന്നതിനായി പ്രതിരോധനിര സൃഷ്ടിക്കാന്‍ ബിജെപി Read More …

ശബരിമല വിധി നടപ്പാക്കണം, ആവശ്യമെങ്കില്‍ പട്ടാളത്തെ ഇറക്കണമെന്ന് സുബ്രഹ്മണ്യ സ്വാമി

തിരുവനന്തപുരം: ശബരിമല സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കുന്ന കാര്യത്തിലുള്ള ആശയക്കുഴപ്പങ്ങളില്‍ അപലപിച്ച്‌ ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമി. ശബരിമല വിധി നടപ്പിലാക്കാന്‍ സൈന്യത്തെ വിളിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിഷേധങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യമെങ്കില്‍ കേരളത്തില്‍ സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന നിയമം നടപ്പാക്കണമെന്നും സുബ്രഹ്മണ്യ സ്വാമി വ്യക്തമാക്കി. മുഖ്യമന്ത്രി യോഗം വിളിച്ചു സുപ്രീം കോടതി വിധി നടപ്പാക്കാന്‍ Read More …

ഇടുക്കി, മലപ്പുറം ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു

മലപ്പുറം: ഇടുക്കി, മലപ്പുറം ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ന്യൂനമര്‍ദ്ദം വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് ഈ ജില്ലകളിലെ റെഡ‍് അലര്‍ട്ട് പിന്‍വലിച്ചത്. പകരം ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ചവരെ കേരളത്തില്‍ അതിശക്തമായ മഴ പെയ്യുമെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. അതേസമയം, ഇടുക്കി അണക്കെട്ട് തുറന്നു. ചെറുതോണി അണക്കെട്ടിന്‍റെ Read More …

സൗദി അറേബ്യ ഫുട്‌ബോള്‍ ഫെഡറേഷനില്‍ ആദ്യമായി 2 വനിതാ അംഗങ്ങള്‍

റിയാദ്: സൗദി അറേബ്യ ഫുട്‌ബോള്‍ ഫെഡറേഷനില്‍ (എസ്‌എഎഫ്‌എഫ്) ആദ്യമായി വനിതാ അംഗങ്ങളെ ഉള്‍പ്പെടുത്തി. ചരിത്രത്തില്‍ ഇതാദ്യമായാണ് രണ്ട് വനിതാ അംഗങ്ങളെ ഫെഡറേഷന്റെ ഡയറക്റ്റര്‍ ബോര്‍ഡിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. ഇതോടൊപ്പം പുതിയ പ്രസിഡന്റിനെയും നിര്‍ദേശിച്ചിട്ടുണ്ട്. അദ്വ അല്‍ ആരിഫി, റെഹം അല്‍ ഒനൈസാന്‍ എന്നിവരാണ് ഡയറക്റ്റര്‍ ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വനിതകള്‍. മുമ്ബ് സാഫ് കമ്മിറ്റി അംഗമായിരുന്നു അദ്വ അല്‍ Read More …

ചാര്‍ജ് വര്‍ധനവ് ആവശ്യപ്പെട്ട് നവംബര്‍ ഒന്നുമുതല്‍ സ്വകാര്യ ബസ് സമരം

കൊച്ചി: ചാര്‍ജ് വര്‍ധനവ് ആവശ്യപ്പെട്ട് നവംബര്‍ ഒന്നുമുതല്‍ സ്വകാര്യ ബസുകള്‍ സമരം നടത്താന്‍ തീരുമാനിച്ചു. തൃശൂരില്‍ ചേര്‍ന്ന ബസുടമകളുടെ യോഗത്തിലാണ് തീരുമാനമെടുത്തിരിക്കുന്നത്.