അമ്മ ഉപേക്ഷിച്ച ഹിന്ദു ബാലികയുടെ സംരക്ഷണ ചുമതല മുസ്ലീം കുടുംബത്തിന്

മുംബൈ : ജാതിയുടെയും മതത്തിന്റെയും പേരില്‍ തമ്മില്‍ തല്ല് നടക്കുന്ന ഇക്കാലത്ത് വളരെ വ്യത്യസ്തമായ ഒരു കേസ് പരിഗണിച്ചിരിക്കുകയാണ് മുംബൈ ഹൈക്കോടതി. അമ്മ ഉപേക്ഷിച്ച ഹിന്ദു ബാലികയുടെ സംരക്ഷണച്ചുമതല പോറ്റി വളര്‍ത്തിയ മുസ്ലീം കുടുംബത്തിന് നല്‍കിയിരിക്കുകയാണ് കോടതി. പെണ്‍കുട്ടിക്ക് രണ്ട് വയസുള്ളപ്പോള്‍ കുട്ടിയെ ഉപേക്ഷിച്ചു പോയതാണ് അമ്മ. അന്നുമുതല്‍ അനാഥയായ പെണ്‍കുട്ടിയെ മുസ്ലീം കുടുംബമാണ് സ്വന്തം Read More …

അപകടം പതുങ്ങിയിരിക്കും മോമോ ഗെയിം; മുന്നറിയിപ്പുമായി പൊലീസ് സേനകള്‍

മെക്‌സിക്കോ: കുട്ടികളെയും കൗമാരക്കാരെയും ആത്മഹത്യയിലേക്ക് നയിക്കുന്ന നിരവധി ഗെയിമുകളെ കുറിച്ച്‌ ധാരാളം വാര്‍ത്തകളാണ് എത്തുന്നത്. ഇത്തരത്തിലൊരു ഗെയിമാണ് മോമോ ഗെയിം. ജീവനു തന്നെ ഭീക്ഷണിയാകുന്ന ഇത്തരം ഗെയിമുകളെ കുറിച്ച്‌ മുന്നറിയിപ്പുമായി വിവിധ രാജ്യങ്ങളിലെ പൊലീസ് സേനകള്‍ രംഗത്തെത്തിയിരിക്കുകയാണ്. ‘മോമോ ചാലഞ്ച്’ എന്ന പേരില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഗെയിം കഴിഞ്ഞ ആഴ്ചയാണ് ലോകത്ത് വിവിധ ഭാഗങ്ങളിലെ സൈബര്‍ ഇടങ്ങളില്‍ Read More …

പൊലീസ് വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍ന്നു; സംഭവം രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനിടെ

തിരുവനന്തപുരം : രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനിടെ പൊലീസ് സേനയുടെ ഭാഗത്ത് നിന്നും ഗുരുതര സുരക്ഷാ വീഴ്‌ച്ച. പൊലീസ് സേനയുടെ വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍ന്നതാണ് പ്രശ്‌നത്തിന് ഇടയാക്കിയത്. രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ സന്ദര്‍ശനത്തിനിടെയാണ് സുരക്ഷാ വീഴ്‌ച്ചയുണ്ടായിരിക്കുന്നത്. കരമനയിലെ സ്വകാര്യ സ്ഥാപനത്തിലെ വയര്‍ലെസിലാണ് പൊലീസ് വയര്‍ലെസ് സെറ്റില്‍ നിന്നുമുള്ള സന്ദേശങ്ങള്‍ എത്തിയത്. ഓഫ് റോഡ് എന്നാണ് സ്ഥാപനത്തിന്റെ പേര്. Read More …

ജസ്റ്റിസ് കെ എം ജോസഫിന്റെ സീനിയോറിറ്റി വിവാദം; വിശദീകരണവുമായി കേന്ദ്രം

ന്യൂഡല്‍ഹി: ജസ്റ്റിസ് കെ എം ജോസഫിനെ ജൂനിയര്‍ ജഡ്ജിയായി നിയമിച്ചത് സംബന്ധിച്ച വിവാദത്തില്‍ വിശദീകരണവുമായി കേന്ദ്രം. നിലവിലെ കീഴ്വഴക്കം അനുസരിച്ചാണ് തീരുമാനമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. മറ്റ് രണ്ടുപേരും ജസ്റ്റിസ് കെ എം ജോസഫിന് മുമ്ബ് ജഡ്ജിമാരായവരാണെന്നും കേന്ദ്രം അറിയിച്ചു. 2018 ജൂലൈ 16നാണ് മൂന്നുപേരുടെയും നിയമന ശുപാര്‍ശ ലഭിച്ചതെന്നും കേന്ദ്രം അറിയിച്ചു. ഉത്തരാഖണ്ഡ് ഹൈക്കോടതി Read More …

ഇന്ന് അര്‍ധരാത്രി മുതല്‍ വാഹന പണിമുടക്ക്; കെഎസ്‌ആര്‍ടിസി ഉള്‍പ്പെടെ സര്‍വീസ് നടത്തില്ല

ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ വാഹന പണിമുടക്ക്. മോട്ടോര്‍ വാഹനനിയമ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യ കോഓര്‍ഡിനേഷന്‍ കമ്മിറ്റി പണിമുടക്ക് നടക്കും. ദേശവ്യാപകമായ പണിമുടക്കില്‍ കെഎസ്‌ആര്‍‌ടിസി, സ്വകാര്യ ബസുകള്‍, സ്കൂള്‍ ബസുകള്‍, ഓട്ടോ, ടാക്സി, ചരക്കുവാഹനങ്ങള്‍, ചെറുവാഹനങ്ങള്‍ എന്നിവ പങ്കെടുക്കുമെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു.

മര്‍ദനത്തെ തുടര്‍ന്നുണ്ടായ രക്തസ്രാവം; പത്തനംതിട്ടയില്‍ ഒരാള്‍ മരിച്ചു

കോന്നി: പത്തനംതിട്ട കോന്നിയില്‍ ഒരാള്‍ മര്‍ദനമേറ്റ് മരിച്ചു. കോന്നി അരുവാപ്പുലത്ത് സുരേഷ്‌കുമാര്‍ (41) ആണ് മരിച്ചത്. മര്‍ദനമേറ്റ് റോഡില്‍ കിടന്ന ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. മര്‍ദനത്തെ തുടര്‍ന്നുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നാണ് പൊലീസ് വ്യക്തമാക്കിയത്. സംഭവത്തെ തുടര്‍ന്ന് അന്വേഷണം പുരോഗമിക്കുകയാണ്.

കമ്ബകക്കാനം കൂട്ടക്കൊല: മുഖ്യപ്രതിയായ മന്ത്രവാദി പിടിയില്‍; കൃഷ്ണന്റെ അടുത്ത അനുയായി; കൊല നടത്തിയത് രണ്ടുപേര്‍ ചേര്‍ന്ന്

തൊടുപുഴ: ഇടുക്കി കമ്ബകക്കാനം കൂട്ടക്കൊലയില്‍ മുഖ്യപ്രതി ലിബീഷ് പിടിയില്‍. രണ്ടുപേര്‍ ചേര്‍ന്നാണ് കൂട്ടക്കൊലപാതകം നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി. കേസില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. ഇടുക്കി ജില്ലാ പൊലീസ് മേധാവി ഇത് സംബന്ധിച്ച്‌ ഉച്ചയ്ക്ക് വാര്‍ത്താ സമ്മേളനം നടത്തും കൊല്ലപ്പെട്ട കൃഷ്ണന്റെ അടുത്ത അനുയായിയും അടിമാലിയിലെ മന്ത്രവാദിയുമാണ് പൊലീസ് പിടിയിലായ അനീഷ്. പ്രതികളില്‍ നിന്ന് 40 പവന്‍ Read More …

താടിയുള്ള യുവാവ് സ്ഥിരമായി കൃഷ്ണന്റെ വീട്ടിലെത്തുമായിരുന്നു; കൂട്ടക്കൊലയ്ക്ക് ശേഷം ഇയാളെ കാണാനില്ലെന്ന് സഹോദരന്റെ വെളിപ്പെടുത്തല്‍

ഇടുക്കി : വണ്ണപ്പുറം കമ്ബകക്കാനത്ത് ഗൃഹനാഥനെയും കുടുംബത്തെയും കൊലപ്പെടുത്തിയ സംഭവത്തില്‍ സ്ഥിരമായി വീട്ടിലെത്താറുണ്ടായിരുന്ന യുവാവിനെ ചോദ്യം ചെയ്യണമെന്ന് സഹോദരന്‍ യജ്ഞേശ്വരന്‍. താടിയുള്ള ഈ യുവാവ് ബൈക്കിലെത്തി കൃഷ്ണനെ പതിവായി കൂട്ടിക്കൊണ്ടുപോകുമായിരുന്നു; കൊലയ്ക്ക് ശേഷം ഇയാളെ കാണാനില്ലെന്ന് സഹോദരന്‍ പറഞ്ഞു അതേസമയം കൊലപാതകം കവര്‍ച്ചാ ശ്രമത്തിനിടെ അല്ലെന്നാണ് പൊലീസിന്റെ കണ്ടെത്തില്‍. വീട്ടില്‍ അതിക്രമിച്ചു കയറിയതിന്റെ ലക്ഷണങ്ങളില്ല. എന്നാല്‍ ആഭരണങ്ങള്‍ Read More …