ജെസ്‌നയുടെ തിരോധാനം : ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതി തള്ളി

ജെസ്‌നയുടെ തിരോധാനത്തില്‍ അഡ്വ. ഷോണ്‍ ജോര്‍ജും ജെസ്‌നയുടെ സഹോദരനും നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതി തള്ളി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിട്ടുള്ളതിനാല്‍ ഹേബിയസ് കോര്‍പ്പസ് നിലനില്‍ക്കില്ലെന്നും നിലവില്‍ പൊലീസ് അന്വേഷണം തൃപ്തികരമെന്നും കോടതി നിരീക്ഷിച്ചു.

ഒമാനില്‍ വേശ്യാവൃത്തി നടത്തിയ 104 പ്രവാസി സ്ത്രീകള്‍ അറസ്റ്റില്‍

ഒമാന്‍ : വേശ്യാവൃത്തിക്ക് അടിമപ്പെട്ട 104 പ്രവാസി വനിതകളെ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. പൊതു ധാര്‍മികത, തൊഴില്‍ നിയമങ്ങള്‍, പ്രവാസി റസിഡന്‍സ് എന്നീ നിയമങ്ങള്‍ ലംഘിച്ചതിനാണ് അറസ്റ്റ്. മസ്‌കത്ത് ഗവര്‍ണറേറ്റിലെ അല്‍ഖ്വുവറില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഏഷ്യന്‍, ആഫ്രിക്കന്‍ എന്നീരാജ്യങ്ങളിലെ സ്ത്രീകളാണ് അറസ്റ്റിലായത്.

ശ്രീജക്ക് നേരെയുള്ള സൈബര്‍ ആക്രമണം: വനിത കമ്മീഷനില്‍ പരാതി നല്‍കി

തിരുവനന്തപുരം: പൊതു പ്രവര്‍ത്തകയും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റുമായ ശ്രീജ നെയ്യാറ്റിന്‍കരക്കുനേരെ ഫൈസ്ബുക്കിലൂടെ ലൈഗീകാധിക്ഷേപം നടത്തിയ സംഭവത്തില്‍ വനിതാ കമീഷന് പരാതി നല്‍കി. അധിക്ഷേപം നടത്തിയ നിധിന്‍ പാലിലാണ്ടിക്കെതിരെ നടപടിയെടുക്കണണമെന്നും വിഷയത്തില്‍ വനിതാ കമ്മീഷന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. സാമൂഹ്യ പ്രവര്‍ത്തകരായ സോണിയ ജോര്‍ജ്ജ്, സി.എസ് ചന്ദ്രിക, കെ.കെ ഷാഹിന, വിധു വിന്‍സെന്‍റ്, Read More …

പരിശീലനത്തിനെത്താതെ ലുകാകു

ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിന് ലുകാകു എത്തിയില്ല. ടുണീഷ്യക്കെതിരായ മത്സരത്തില്‍ രണ്ടാം പകുതിയില്‍ പരിക്ക് കാരണം ലുകാകു നേരത്തെ കളം വിട്ടിരുന്നു. റൊമെലു ലുകാകുവിന്റെ പരിക്ക് ഗുരുതരമല്ല എന്ന് മാനേജര്‍ റോബേര്‍ട്ടോ മാര്‍ട്ടിനെസ് പറഞ്ഞിരുന്നു എങ്കിലും ഇന്ന് നടന്ന പരിശീലനത്തില്‍ ലുകാകു എത്തിയിരുന്നില്ല. ഇതോടെ ഇംഗ്ലണ്ടിനെതിരെ ലുകാകു കളിക്കില്ല എന്ന അഭ്യൂഹം ശക്തിപ്പെട്ടിരിക്കുകയാണ്. രണ്ട് മത്സരങ്ങളില്‍ Read More …

ബി.െജ.പിയുടെ ലക്ഷ്യം ഹിന്ദു- മുസ് ലിം വിഭജനമെന്ന് അരുണ്‍ ഷൂരി

ന്യൂഡല്‍ഹി: രാജ്യം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കേന്ദ്ര മന്ത്രി അരുണ്‍ ഷൂരി. ഹിന്ദുക്കളെയും മുസ് ലിംകളെയും വിഭജിക്കുക എന്ന ലക്ഷ്യമാണ് ബി.ജെ.പിയുടേതെന്ന് അരുണ്‍ ഷൂരി ആരോപിച്ചു. കോണ്‍ഗ്രസ് നേതാവ് സൈഫുദീന്‍ സോസിന്‍റെ പുസ്തക പ്രകാശന ചടങ്ങിലാണ് മുന്‍ ബി.ജെ.പി നേതാവും ഇപ്പോള്‍ കടുത്ത വിമര്‍ശകനുമായ അരുണ്‍ ഷൂരിയുടെ മോദി സര്‍ക്കാറിനെതിരായ പ്രസ്താവന. Read More …

മീനില്‍ ഫോര്‍മാലിന്‍ ചേര്‍ത്താല്‍ ക്രിമിനല്‍ കുറ്റം ചുമത്തും: ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഫോര്‍മാലിന്‍ ചേര്‍ത്ത മീന്‍ സംസ്ഥാനത്തേക്ക് കടത്തുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചെക്ക് പോസ്റ്റുകളില്‍ പരിശോധനകള്‍ കൂടുതല്‍ കര്‍ക്കശമാക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഓപ്പറേഷന്‍ സാഗര്‍ റാണി എന്ന പേരിലുള്ള പരിശോധന തുടരും. വിഷാംശം Read More …

ആണ്‍കുട്ടി വേണ്ട പെണ്‍കുട്ടി മതി ; 10 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ വെള്ളത്തില്‍ മുക്കി കൊന്നു

മഹാരാഷ്ട്ര: പത്ത് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊന്ന സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. ഔറംഗാബാദില്‍ ശനിയാഴ്ചയാണ് സംഭവം നടക്കുന്നത്. കുട്ടിയെ കാണാനില്ല എന്ന പരാതി ലഭിച്ച്‌ പിറ്റേ ദിവസമാണ് രാധികയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഡ്രമ്മിലെ വെള്ളത്തില്‍ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് രാധികയെ അറസ്റ്റ് ചെയ്യുകയായിരുന്നു. Read More …

നിറഞ്ഞ സന്തോഷത്തോടെ വളയം പിടിച്ച്‌ സൗദി വനിതകള്‍

റിയാദ് : കാലങ്ങളായുള്ള വിലക്ക് നീങ്ങി .സന്തോഷത്തോടെ സ്ത്രീകള്‍ വളയം പിടിച്ചു . സൗദിയിലെ റോഡുകളില്‍ സ്ത്രീകള്‍ വാഹനമോടിച്ചു തുടങ്ങി. സൗദി കിരീടാവകാശി മൊഹമ്മദ് ബിന്‍ സല്‍മാന്റെ പരിഷ്കരണ നടപടികളുടെ ഭാഗമായിരുന്നു തീരുമാനം. സൗദി വനിതകളെ പിങ്ക് റോസാപുഷ്പങ്ങള്‍ കൊടുത്ത് പൊലീസുകാര്‍ തന്നെ വരവേറ്റു . മിക്ക റോഡുകളിലും സ്ത്രീകളെ സ്വാഗതം ചെയ്യാന്‍ നിരവധി പേര്‍ Read More …