ചെറുതോണിയില്‍ അഞ്ചാമത്തെ ഷട്ടറും തുറന്നു

ചെറുതോണിയിലെ അഞ്ചാമത്തെ ഷട്ടറും ഉയര്‍ത്തി. ഇതോടെ ഇടുക്കി ഡാമില്‍ നിന്നും പരമാവധി വെള്ളം ഒഴുക്കി കളയുന്ന നിലയിലേക്ക് നടപടികള്‍ മാറി. ഡാമിലേക്ക് ഒഴുകി വരുന്ന വെള്ളം വലിയതോതില്‍ ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തിലാണ് എല്ലാ ഷട്ടറുകളും ഉയര്‍ത്താന്‍ അധികൃതര്‍ തീരുമാനിച്ചത്. അഞ്ച് ഷട്ടറുകളും എത്ര നേരത്തേയ്ക്ക് ഉയര്‍ത്തി വയ്ക്കുമെന്ന് കഐസ്‌ഇബി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

കുറുവാ ദ്വീപിന് സമീപം രണ്ട് പേര്‍ ഒഴുക്കില്‍പ്പെട്ടു ; ഒരാളെ രക്ഷപ്പെടുത്തി

വയനാട് : കാലവര്‍ഷ കെടുതിയെ തുടര്‍ന്ന് വയനാട് കുറുവാ ദ്വീപിന് സമീപം കക്കേരിയില്‍ രണ്ട് പേര്‍ ഒഴുക്കില്‍പ്പെട്ടു. സുരേഷ്, നൂഞ്ചന്‍ എന്നിവരാണ്‌ഒഴുക്കില്‍പെട്ടത് . ഇതില്‍ സുരേഷിനെ ഡി.ടി.പി.സി ജീവനക്കാര്‍ രക്ഷിച്ചു. നൂഞ്ചനെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. വൈത്തിരിയില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു എന്നാല്‍ ആളപായം ഒന്നും ഉണ്ടായില്ല . പടിഞ്ഞാറെത്തറ തരുവണ റോഡില്‍ ഇന്നും Read More …

ഇടുക്കി ഡാമിന്റെ നാലാമത്തെ ഷട്ടറും തുറന്നു: സെക്കന്‍ഡില്‍ മൂന്നു ലക്ഷം ലീറ്റര്‍ പുറത്തേക്ക്, കനത്ത ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: ഇടുക്കി ചെറുതോണി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് നാലാമത്തെ ഷട്ടര്‍ കൂടി തുറക്കാന്‍ സാധ്യത. രാവിലെ ഏഴിന് രണ്ടും നാലും ഷട്ടറുകളാണ് തുറന്നത്. ഇന്നലെ ഉച്ചയ്ക്ക് 12.30ന് തുറന്ന മൂന്നാമത്തെ ഷട്ടര്‍ അടച്ചിരുന്നില്ല. ഷട്ടര്‍ തുറന്നിട്ടും ഡാമിലേക്കുള്ള ജലനിരപ്പ് ഉയരുകയാണ്. ഇന്ന് ഉച്ച 12 മണി വരെ ജലനിരപ്പ് 2401.46 അടിയായി. ഇപ്പോള്‍ സെക്കന്റില്‍ മൂന്ന് Read More …

കരുണാനിധിയുടെ നില അതീവഗുരുതരം, സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി

ചെന്നൈ: ഡിഎംകെ അധ്യക്ഷന്‍ എം കരുണാനിധിയുടെ നില അതീവഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. വൈകിട്ട് നാലരയ്ക്ക് കാവേരി ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലാണ് കരുണാനിധിയുടെ നില വളരെ മോശമാണെന്ന് വ്യക്തമാക്കുന്നത്. പ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലായിട്ടില്ല. അദ്ദേഹം തീവ്രപരിചണവിഭാഗത്തില്‍ തുടരുകയാണ്. കരുണാനിധിയുടെ ആരോഗ്യനില ആതീവഗുരുതരവും അസ്ഥിരവുമായി തുടരുകയാണെന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്. ചികിത്സകള്‍ ഫലംകാണുന്നില്ലെന്നും ബുള്ളറ്റിനില്‍ Read More …

രാജ്യസഭാ ഉപാധ്യക്ഷ പദവി ; എന്‍.സി.പി നേതാവ് വന്ദന ചവാന്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി

ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷ പദവിയിലേക്കുള്ള സ്ഥാനാര്‍ത്ഥിയെ പ്രതിപക്ഷം പ്രഖ്യാപിച്ചു. എന്‍.സി.പി നേതാവ് വന്ദന ചവാനാണ് സ്ഥാനാര്‍ത്ഥിയാവുന്നത്. ശിവസേന ഉള്‍പ്പടെയുള്ള പാര്‍ട്ടികളുടെ പിന്തുണ ലക്ഷ്യം വെച്ചുകൊണ്ടാണ് പ്രതിപക്ഷം ഇത്തരത്തിലൊരു നീക്കം നടത്തിയതെന്നാണ് സൂചന. വ്യാഴാഴ്ചയാണ് തിരഞ്ഞെടുപ്പ്. പൂനെ മുന്‍ മേയര്‍ കൂടിയാണ് വന്ദന. 245 അംഗങ്ങളുള്ള രാജ്യസഭയില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാന്‍ വേണ്ടത് 123 വോട്ടാണ്. അകാലി Read More …

ഹജ്ജിനെത്തുന്നവര്‍ക്കുള്ള സംസം ജലവിതരണത്തിനുള്ള പദ്ധതി തയ്യാറായി

മക്ക: ഹജ്ജിനെത്തുന്നവര്‍ക്കുള്ള സംസം ജലവിതരണത്തിനുള്ള പദ്ധതി തയ്യാറായി. ഈ വര്‍ഷം 75 ലക്ഷം സംസം ബോട്ടിലുകളാണ് വിതരണം ചെയ്യുന്നത്. ഇന്ത്യക്കാര്‍ക്കുള്ള സംസം ജലം വിവിധ വിമാനത്താവളങ്ങള്‍ വഴിയാണ് എത്തിക്കുന്നത്. ഇരുപത് ലക്ഷത്തോളം ഹാജിമാരെത്തിയ കഴിഞ്ഞ ഹജ്ജ് കാലത്ത് 30 ലക്ഷം സംസം ബോട്ടിലുകളാണ് നല്‍കിയത്. ഇരുപത് ലക്ഷത്തിലേറെ ഹാജിമാരാണ് ഇത്തവണ ഹജ്ജിനെത്തുന്നത്. ഇവര്‍ക്കായി 75 ലക്ഷം Read More …

പ്രശ്‌നം രൂക്ഷം;കാനഡയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ തിരിച്ചു വിളിച്ച്‌ സൗദി

ടൊറന്റോ: രാജ്യത്ത് മനുഷ്യാവകാശ ധ്വംസനം നടക്കുന്നുണ്ടെന്ന് കുറ്റപ്പെടുത്തിയതില്‍ പ്രതിഷേധിച്ച്‌ കാനഡയുമായി നയതന്ത്രവ്യാപാര ബന്ധം വിച്ഛേദിച്ച സൗദി അറേബ്യ കൂടുതല്‍ നടപടികള്‍ക്കൊരുങ്ങുന്നു. കനേഡിയന്‍ സ്‌ക്കൂളുകളിലും കോളേജുകളിലും പഠിക്കുന്ന സൗദി വിദ്യാര്‍ത്ഥികളോട് രാജ്യം വിട്ട് പോരാന്‍ ആവശ്യപ്പെടുമെന്ന് സൗദി സര്‍ക്കാര്‍ വക്താവ് അന്തര്‍ദ്ദേശീയ മാധ്യമങ്ങളെ അറിയിച്ചു. സര്‍ക്കാര്‍ സ്‌ക്കോളര്‍ഷിപ്പോടുകൂടി കാനഡയില്‍ പഠിക്കുന്ന ഏതാണ്ട് 20,000 സൗദി വിദ്യാര്‍ത്ഥികളോടും അവരുടെ Read More …

മാരകമായി മുറിവേറ്റ നിലയില്‍ യുവാവിന്റെ മൃതദേഹം റോഡരികില്‍ കണ്ടെത്തി

മലപ്പുറം: മാരകമായി മുറിവേറ്റ നിലയില്‍ യുവാവിന്റെ മൃതദേഹം റോഡരികില്‍ കണ്ടെത്തി. വള്ളിക്കുന്ന് ആനയറങ്ങാടി കിഴക്കേ പീടികയില്‍ അലി അക്ബര്‍(44)റിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പരപ്പനങ്ങാടിക്ക് സമീപത്താണ് മൃതദേഹം കിടന്നിരുന്നത്. ഇന്നു പുലര്‍ച്ചെ നാട്ടുകാരാണ് ശരീരത്തില്‍ മാരകമായി മുറിവേറ്റ നിലയില്‍ അക്ബറിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഇയാളെ കഴിഞ്ഞ Read More …