തിരൂരില്‍ നാളെ സ്വകാര്യ ബസ്സ് പണിമുടക്ക്
തിരൂരില്‍ നാളെ സ്വകാര്യ ബസ്സുകള്‍ പണിമുടക്കും. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിനകത്തെ ശൗചാലയം നഗരസഭ അടച്ചിട്ടതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ബസ് തൊഴിലാളി കോഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പണിമുടക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. തൊഴിലാളികള്‍ നഗരസഭ കാര്യാലയത്തിലേക്ക് മാര്‍ച്ചും നടത്തും. ആയിരകണക്കിന് യാത്രക്കാരും വിദ്യാര്‍ഥികളും തൊഴിലാളികളും വന്നു പോവുന്ന തിരൂര്‍ സ്റ്റാന്‍ഡിലെ ശൗചാലയം അറ്റക്കുറ്റപ്പണിയുടെ പേരില്‍ അടച്ചു പൂട്ടിയിട്ട് മാസങ്ങളായി. Read More …
