നിലമ്ബൂരില്‍ വന്‍ തീപിടുത്തം, രണ്ട് കടകള്‍ അഗ്‌നിക്കിരയായി

നിലമ്ബൂര്‍: നിലമ്ബൂരിലെ ചെരുപ്പ് കടയിലുണ്ടായ തീപ്പിടുത്തത്തില്‍ വന്‍ നാശനഷ്ടം. രാവിലെ ആറ് മണിയോടെ ബസ് സ്റ്റാന്‍ഡിലെ ചെരുപ്പ് കടയിലാണ് തീപിടിച്ചത്. തുടര്‍ന്നു തൊട്ടടുത്ത് കടയിലേക്കും തീ പടരുകയായിരുന്നു. നിലമ്ബൂര്‍, മഞ്ചേരി, തിരുവാലി ഫയര്‍ഫോഴ്‌സ് യൂനിറ്റും, സന്നദ്ധ രക്ഷാ സംഘടനയായ എമര്‍ജന്‍സി റെസ്‌ക്യൂ ഫോഴ്‌സ് നിലമ്ബൂര്‍, എടവണ്ണ യൂനിറ്റ് അംഗങ്ങളും ചേര്‍ന്ന് തീ അയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തി കൊണ്ടിരിക്കുന്നു. Read More …

ശിഹാബ് തങ്ങളുടെ വാച്ചുകളുടെ പരിപാലകന്‍ വീണ്ടും പാണക്കാട്ട്‌

മലപ്പുറം- ആ വാച്ചുകള്‍ ഒരിക്കലും നിലക്കരുതെന്ന് നിസാറുദ്ദീന് നിര്‍ബന്ധമുണ്ട്. തിരുവനന്തപുരത്തു നിന്ന് പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍ അദ്ദേഹം എത്തിയത് ഈ നിര്‍ബന്ധം മൂലമാണ്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓര്‍മ്മ ദിനത്തിലാണ് ഇത്തവണ നിസാറുദ്ദീന്‍ കൊടപ്പനക്കലില്‍ എത്തിയത്. ശിഹാബ് തങ്ങള്‍ ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ശേഖരത്തിലെ വാച്ചുകള്‍ റിപ്പയര്‍ ചെയ്തിരുന്നത് തിരുവനന്തപുരം സ്വദേശിയായ നിസാറുദ്ദാനായിരുന്നു. തങ്ങള്‍ Read More …

മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.ഐ തങ്ങള്‍ അന്തരിച്ചു

മുസ്ലിംലീഗ് സംസ്ഥാന വൈസ്പ്രസിഡന്റ് എം.ഐ തങ്ങള്‍(76) അന്തരിച്ചു. രാവിലെ 9.30ഓടെ കോഴിക്കോട് സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ഖബറടക്കം ഞായറാഴ്ച രാവിലെ 7.30 ന് മലപ്പുറം ജില്ലയിലെ എടവണ്ണ പത്തപ്പിരിയം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. ഉച്ചക്ക് പന്ത്രണ്ടുമണിമുതല്‍ എടവണ്ണ പത്തംപിരിയത്തെ വസതിയില്‍ മയ്യിത്ത് പൊതുദര്‍ശനത്തിന് വെക്കും. മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ മുന്‍പത്രാധിപരുമായിരുന്നു. വര്‍ത്തമാനം പത്രത്തിന്റെ എക്സിക്യൂട്ടീവ് എഡിറ്റര്‍, Read More …

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട; രണ്ടേകാല്‍ കിലോ സ്വര്‍ണ്ണവുമായി മലപ്പുറം സ്വദേശി പിടിയില്‍

കരിപ്പൂര്‍: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. ദുബായിയില്‍ നിന്ന് വന്ന യാത്രക്കാരനില്‍ നിന്ന് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത് രണ്ടേകാല്‍ കിലോ സ്വര്‍ണ്ണമാണ്. വിപണിയില്‍ 78 ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണ ബിസ്‌ക്കറ്റുകളാണ് പരിശോധനയില്‍ കണ്ടെത്തിയത്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് അബുദാബിയില്‍ നിന്ന് ബുധനാഴ്ച കരിപ്പൂരില്‍ എത്തിയ ഇത്തിഹാദ് എയര്‍വെയ്‌സില്‍ നിന്ന് പിടികൂടിയത്. മലപ്പുറം Read More …

ജനല്‍ കമ്ബികള്‍ അറുത്ത നിലയില്‍: പ്രതീക്ഷാ ഭവനിലെ അന്തേവാസികളെ കാണാനില്ല

മലപ്പുറം: പ്രതീക്ഷാ ഭവനിലെ അന്തേവാസികളെ കാണാതായി. മലപ്പുറം തവനൂര്‍ സാമൂഹിക വകുപ്പിന് കീഴിലുള്ള പ്രതീക്ഷാ ഭവനില്‍ നിന്ന് രണ്ട് അന്തേവാസികളെ കാണാതായത്. ഇതര സംസ്ഥാനക്കാരായ ചന്ദ്രു, നാനു എന്നിവരെയാണ് കാണാതായത്. ഇവര്‍ താമസിച്ചിരുന്ന മുറിയിലെ ജനല്‍ കമ്ബികള്‍ അറുത്ത നിലയിലാണ്.

‘ആര്‍ക്കും ഇതില്‍ പങ്കില്ല; ജീവിതം ഇല്ലാതാക്കിയത് ലഹരി’; പ്രതിഭ എംഎല്‍എയുടെ ഭര്‍ത്താവിന്റെ മൂന്ന് പേജുള്ള കുറിപ്പ് കണ്ടെടുത്തു

എടക്കര: യു പ്രതിഭ എംഎല്‍എയുടെ മുന്‍ ഭര്‍ത്താവ് കെആര്‍ ഹരിയുടെ മരണം ആത്മഹത്യയെന്ന് സ്ഥിരീകരിച്ച്‌ പോലീസ്. വൈദ്യുതബോര്‍ഡ് ജീവനക്കാരനായ ഹരിയെ കെഎസ്‌ഇബി ക്വാര്‍ട്ടേഴ്സിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹരിയെ കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കെഎസ്‌ഇബി ഓഫീസിലും അറിയിച്ചതിനെ തുടര്‍ന്ന് വീടിനകത്ത് കയറി നടത്തിയ പരിശോധനയിലാണ് ഹരിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പിന്നീട് ഹരിയുടെ Read More …

‘ഒരു ഫയലും മനപ്പൂര്‍വം വൈകിക്കില്ല, പാരിതോഷികങ്ങള്‍ ആവശ്യപ്പെടില്ല’ ; കലക്ടറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ പ്രതിജ്ഞ

മലപ്പുറം: തങ്ങളുടെ മുന്നിലെത്തുന്ന ഒരു ഫയലും മനപ്പൂര്‍വം വൈകിക്കില്ലെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രതിജ്ഞ. മലപ്പുറം ജില്ലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് കലക്ടര്‍ അമിത് മീണയുടെ നേതൃത്വത്തില്‍ സേവന പ്രതിജ്ഞയെടുത്തത്. പൊതുജന സേവകന്‍ എന്ന നിലയില്‍ ജനങ്ങളോട് മാന്യവും സഭ്യവുമായ രീതിയില്‍ മാത്രമേ പെരുമാറുകയുള്ളൂവെന്ന് പ്രതിജ്ഞയില്‍ പറയുന്നു. ഒരു ഫയലിലും മനപ്പൂര്‍വമായ കാലതാമസം വരുത്തില്ല, പരാതിക്കാരന്‍ ആവശ്യപ്പെടുന്ന പക്ഷം Read More …

കരിപ്പൂരില്‍ ലാന്റിങിനിടെ വിമാനം റണ്‍വെയില്‍ ഉരസി; ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്റിങിനിടെ വിമാനം റണ്‍വെയില്‍ ഉരസി. ദുരന്തം വഴിമാറിയത് തലനാരിഴക്ക്.സൗദിയില്‍ നിന്ന് യാത്രക്കാരുമായി വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ പുറക് വശമാണ് ലാന്റിങിനിടെ റണ്‍വെയില്‍ ഉരസിയത്. 180 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. വിമാനത്തിന് കേടുപാടുകളുണ്ടെന്നാണ് വിവരം. സാങ്കേതിക വിദഗ്ധരെത്തി പരിശോധിച്ച ശേഷം മാത്രമെ യാത്ര Read More …