നിപ വൈറസ്: കോഴിക്കോട് മലപ്പുറം ജില്ലകളില്‍ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിലേക്ക് മാറ്റി

മലപ്പുറം: നിപ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് മലപ്പുറം ജില്ലകളില്‍ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിലേക്ക് മാറ്റി. കോഴിക്കോട് കളക്‌ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. വൈറസ് ബാധിച്ചതായി പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

മലയോര മേഖലകളില്‍ ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ്

മലപ്പുറം: കാലവര്‍ഷം ശക്തിപ്രാപിച്ചു തുടങ്ങിയതോടെ മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലിന് സാധ്യതയുള്ളതായി ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. അപകടം ഒഴിവാക്കാന്‍ മുന്‍കരുതലുകളെടുക്കണമെന്ന് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് മെയ് 28 വരെ അതിതീവ്ര മഴ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മു്ന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഇന്ന് അതിശക്തമായ മഴ ലഭിക്കുമെന്നതിനാല്‍ ജില്ലയില്‍ ജാഗ്രത പുലര്‍ത്തണമെന്നും കലക്ടര്‍ അറിയിച്ചു. താലൂക്ക് Read More …

നിപയ്‌ക്കൊപ്പം ഡെങ്കിപ്പനി ആശങ്കയില്‍ മലപ്പുറം

മലപ്പുറം: നിപ വൈറസ് ആശങ്ക നിലനില്‍ക്കുമ്ബോഴും ഡെങ്കിപ്പനി വ്യാപകമാകുന്നതിന്റെ ആശങ്കയിലാണ് മലപ്പുറം ജില്ല. കൃത്യമായ പ്രതിരോധ സംവിധാനങ്ങള്‍ ഇല്ലാത്തതും രോഗികള്‍ക്ക് തിരിച്ചടിയാകുന്നു. ജില്ലയില്‍ അറുപതിലേറെ പേര്‍ ഡെങ്കിപ്പനി ബാധിച്ച്‌ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

നിപ്പാ ബാധിച്ചു മരിച്ച മലപ്പുറത്തെ രണ്ട് സ്ത്രീകളുടെ ഭര്‍ത്താക്കന്‍മാരും കോഴിക്കോട് മെഡിക്കല്‍ കോളജില്‍, ഒരാള്‍ക്ക് നിപ്പാ സ്ഥിരീകരിച്ചു

മലപ്പുറം: നിപ ബാധിച്ചു മലപ്പുറത്തു മരിച്ച രണ്ട് സ്ത്രീകളുടെയും ഭര്‍ത്താക്കന്‍മാര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍, ഒരാള്‍ക്ക് നിപ സ്ഥിരീകരിച്ചു മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച്‌ മരണപ്പെട്ട ഭാര്യക്ക് പുറമെ ഭര്‍ത്താവിനും വൈറസ് ബാധ സ്ഥിരീകരിച്ചു. തെന്നല മണ്ണത്തനാത്തു പടിക്കല്‍ ഉബീഷിനാണ് നിപ സ്ഥിരീകരിച്ചത്. വൈറസ് ബാധയേറ്റ് മരിച്ച ഷിജിതയുടെ ഭര്‍ത്താവാണ് ഉബീഷ്. അസുഖം സ്ഥിരീകരിച്ച തെന്നല Read More …

ഇഫ്താര്‍ വിരുന്നൊരുക്കി മലപ്പുറത്തെ വിഷ്ണു ക്ഷേത്രം; ലക്ഷ്യം വര്‍ഗീയ ശക്തികളെ മറികടക്കാന്‍

മലപ്പുറം; രാജ്യത്ത് വര്‍ഗീയവാദം ഒരു വലിയ പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുന്നതിനിടയിലും കേരളത്തിലെ മതസൗഹാര്‍ദം തെളിയിക്കുന്ന നിരവധി വാര്‍ത്തകളാണ് പുറത്തു വരുന്നത്. മുസ്ലീം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്തെ കോട്ടക്കലാണ് ഇപ്പോള്‍ മതസൗഹാര്‍ദത്തിന്റെ പേരില്‍ കേരളത്തിന് അഭിമാനമായി മാറിയിരിക്കുന്നത്. റംസാന്‍ മാസത്തോട് അനുബന്ധിച്ച്‌ പ്രദേശത്തെ മുസ്ലീം മതത്തില്‍പ്പെടുന്നവര്‍ക്ക് ഇഫ്താര്‍ വിരുന്ന് ഒരുക്കാനുള്ള തയാറെടുപ്പിലാണ് മലപ്പുറത്തെ ഒരു ക്ഷേത്രം. വെട്ടിച്ചിറയ്ക്ക് സമീപമുള്ള പുന്നത്തല Read More …

നിപ: ദേശീയ ദുരന്ത നിവാരണ സേന ഇന്ന്​ മലപ്പുറത്ത്​

മലപ്പുറം: നിപ വൈറസ് ബാധിച്ച്‌ മൂന്നു പേര്‍ മരിച്ച മലപ്പുറത്ത് ദേശീയ ദുരന്തനിവാരണ സേനയുടെ ഇരുപതംഗ സംഘം ഇന്നെത്തും. നിപ വൈറസ് സ്ഥിരീകരിച്ച ഒരാള്‍ ചികിത്സയിലാണ്. വൈറസ് ബാധ സംശയിക്കുന്ന രണ്ടു പേരുടെ രക്തസാമ്ബിളുകള്‍ മണിപ്പാലിലെ വൈറോളജി ലാബിലേക്ക് പരിശോധനക്കായി അയച്ചിട്ടുണ്ട്. സംസ്​ഥാനത്ത്​ 10 മരണമുള്‍പ്പെടെ 13 പേരിലാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. രാജ്യത്ത് തന്നെ Read More …

പള്ളികളില്‍ ഇന്ന് പ്രാര്‍ഥന

ചേളാരി- പതിനൊന്ന് പേരുടെ ജീവനപഹരിക്കുകയും നിരവധി പേര്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയും ചെയ്യുന്നതിന് നിമിത്തമായ നിപ വൈറസില്‍ നിന്നും രക്ഷ തേടിയുള്ള പ്രത്യേക പ്രാര്‍ത്ഥന നടത്താന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ Read More …

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ ഉത്തരവ്

മലപ്പുറം-നിപ വൈറസ് ബാധിച്ച് ജില്ലയില്‍ മൂന്ന് പേര്‍ മരിക്കാനിടയായ സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ അതീവ ജാഗ്രത പ്രഖ്യാപിത പഞ്ചായത്തുകളായ മൂര്‍ക്കനാട്, തെന്നല, മൂന്നിയൂര്‍, തേഞ്ഞിപ്പലം എന്നിവിടങ്ങളിലെ അങ്കണവാടികള്‍, കോച്ചിങ് സെന്ററുകള്‍, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ അടച്ചിടാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. വൈറസ് ബാധയുടെ വ്യാപനം തടയാന്‍ ലക്ഷ്യമിട്ടാണ് തീരുമാനം.