ഹര്‍ത്താലുമായി ബന്ധമി​െല്ലന്ന്​ മുസ്ലിം ലീഗ്​

ജമ്മുവിലെ കഠ്​വയില്‍ എട്ട് വയസ്സുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊന്നതിനെതിരെ എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്​ത ഹര്‍ത്താലുമായി മുസ്​ലിം ലീഗിന്​ ബന്ധമില്ലെന്ന്​ സംസ്​ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്​. ഇന്നത്തെ ഹര്‍ത്താലിന് മുസ്​ലിം ലീഗ് പിന്തുണ ഉണ്ടെന്നത് വ്യാജവാര്‍ത്തയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, എട്ടുവയസുകാരിയുടെ കുടുംബത്തിനു നീതി ഉറപ്പാക്കാന്‍ നിയമ സഹായം ഉള്‍പ്പടെയുള്ള Read More …

ജാമ്യത്തിലിറങ്ങി മുങ്ങിയ യുവതി നീണ്ട 24 വര്‍ഷങ്ങള്‍ക്കു ശേഷം പിടിയിലായി

മഞ്ചേരി: സ്‌കൂളിലേക്കു പോവുകയായിരുന്ന മുപ്പത്തേഴുകാരിയായ അധ്യാപികയെ കാറില്‍ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ചുവെന്ന കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ യുവതിയെ പോലീസ് പിടികൂടി. മൊറയൂര്‍ ചീനിക്കല്‍ നസീമ (44)യെയാണ് മഞ്ചേരി എസ് ഐ കറുത്തേടത്ത് ജലീലും പ്രത്യേക അന്വേഷണ സംഘവും ചേര്‍ന്ന് ഇന്നലെ നിലമ്ബൂരില്‍ വെച്ച്‌ അറസ്റ്റ് ചെയ്തത്. 1994 സെപ്തംബര്‍ 26നാണ് കേസിന് ആസ്പദമായ സംഭവം. മഞ്ചേരി Read More …

തിരൂരില്‍ ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു

മലപ്പുറം: തിരൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു. കൂട്ടായി സ്വദേശി ഫസലിനാണ് വെട്ടേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നാല്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം തുടങ്ങി.

വയല്‍ക്കിളി സമരത്തെ അടിച്ചമര്‍ത്താനുള്ള ശ്രമം അംഗീകരിക്കില്ലന്ന് രമേശ് ചെന്നിത്തല

മലപ്പുറം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സംഘവും കീഴാറ്റൂര്‍ സന്ദര്‍ശിച്ചു. മന്ത്രിയുമായി ഫോണില്‍ സംസാരിച്ചപ്പോള്‍ കീഴാറ്റൂര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ തയാറല്ലെന്ന് മന്ത്രി പറഞ്ഞതായി ചെന്നിത്തല പറഞ്ഞു. കീഴാറ്റൂര്‍ സമരത്തെ പിന്തുണയ്ക്കുമെന്നും സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനം യുഡിഎഫ് വഞ്ചനാ ദിനമായി ആചരിക്കുമെന്ന് പ്രതിപക്ഷ നേതാവ് നേരത്തെ പറഞ്ഞിരുന്നു. അടുത്ത മാസം 18ന് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് Read More …

ദേശീയപാതയുടെ അലൈന്‍മെന്റ് മാറ്റേണ്ട; കണ്ണന്താനം

മലപ്പുറം: മലപ്പുറത്ത് ദേശീയപാതയുടെ അലൈന്‍മെന്റ് മാറ്റേണ്ടന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. സമരം നടത്തുന്നത് ചിലരുടെ മാത്രം താല്‍പ്പര്യത്തിന് വേണ്ടിയാണ്. അവര്‍ക്കായി അലൈന്‍മെന്റ് മാറ്റേണ്ടതില്ലെന്നും കണ്ണന്താനം പറഞ്ഞു. റോഡ് നിര്‍മ്മാണം പോലുള്ള പദ്ധതികള്‍ പ്രദേശവാസികളെ കൂടി വിശ്വാസത്തിലെടുത്ത് നടപ്പിലാക്കണം. വികസനം നടപ്പാക്കുമ്ബോള്‍ പരിസ്ഥിതിയേയഒം കണക്കിലെടുക്കണം റോഡിനായി അലൈന്‍മെന്റ് തയ്യാറാക്കിയാല്‍ അത് നടപ്പിലാക്കണം. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ അതിന് തടസമാകരുതെന്നും Read More …

സമരം നടത്തുന്നവരെ പൊലീസിനെ ഉപയോഗിച്ച അടിച്ചമര്‍ത്തുന്നത് ശരിയല്ലെന്ന് ചെന്നിത്തല

മലപ്പുറം. ദേശീയപാത സര്‍വേക്കെതിരെ നടക്കുന്ന സമരത്തെ ലാത്തി ഉപയോഗിച്ച്‌ നേരിടാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തോക്കും ലാത്തിയും ഉപയോഗിച്ച്‌ സമരം തകര്‍ക്കാമെന്ന് സര്‍ക്കാര്‍ കരുതേണ്ട. കേരളത്തില്‍ പട്ടാള ഭരണമാണോ നിലനില്‍ക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു. സര്‍വേക്ക് മുന്‍പ് സര്‍വ കക്ഷി യോഗം വിളിക്കാമെന്ന വാഗ്ദാനം സര്‍ക്കാര്‍ ലംഘിച്ചു. സമരക്കാരെ തീവ്രവാദികളെന്ന് ആക്ഷേപിച്ച വിജയരാഘവനും ജി Read More …

മലപ്പുറം അരീത്തോട് ദേശീയപാത സര്‍വേ നിര്‍ത്തിവെച്ചു ; തീരുമാനം സര്‍വകക്ഷി യോഗത്തിന് ശേഷം

മലപ്പുറം: മലപ്പുറം അരീത്തോട് ദേശീയപാത സര്‍വേ നിര്‍ത്തിവെച്ചു. സര്‍വകക്ഷി യോഗത്തിന് ശേഷം സര്‍വേ തുടരുന്ന കാര്യം തീരുമാനിക്കും. ഒന്നേകാല്‍ കിലോമീറ്റര്‍ പ്രദേശത്തെ സര്‍വേയാണ് നിര്‍ത്തിവെച്ചതെന്ന് കളക്ടര്‍ അറിയിച്ചു. മലപ്പുറം വേങ്ങരയില്‍ എആര്‍ നഗറില്‍ ദേശീയപാത സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. സമരക്കാര്‍ പൊലീസിന് നേരെ കല്ലെറിയുകയും ഇതേ തുടര്‍ന്ന് പൊലീസ് Read More …

പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍; അമ്മയ്‌ക്കെതിരേ കൊലക്കുറ്റത്തിന് കേസ്

മലപ്പുറം: നിലമ്ബൂരില്‍ പിഞ്ചുകുഞ്ഞ് കിണറ്റില്‍ മരിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്തു. നിലമ്ബൂര്‍ നല്ലംതണ്ണി അക്ഷരത്തില്‍ കൃഷ്ണപ്രസാദിന്റെ ഒമ്ബത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിലാണ് മാതാവ് ദിവ്യക്കെതിരേ കേസെടുത്തത്. വീട്ടില്‍ കിടന്നുറങ്ങിയ ദിവ്യയെയും കുഞ്ഞിനെയും കഴിഞ്ഞ ദിവസം പുലര്‍ച്ചെ കാണാതാവുകയായിരുന്നു. തിരച്ചിലിനിടെ രാവിലെ എട്ടിന് വീട്ടുവളപ്പിലെ കിണറ്റില്‍ കണ്ടെത്തിയ ദിവ്യയെ രക്ഷപ്പെടുത്തി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. Read More …