ഏതു മുന്നണിയിലേക്കാണ് പോകുന്നതെന്ന് മാണിയാണ് പറയേണ്ടത് :പി കെകുഞ്ഞാലിക്കുട്ടി

മലപ്പുറം: കേരളാ കോണ്‍ഗ്രസ്സ് എം ഏതു മുന്നണിയിലേക്കാണ് പോകുന്നതെന്ന് കെ.എം മാണിയാണ് പറയേണ്ടതെന്ന് മുസ് ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ജനുവരി 25ന് ചേരുന്ന യു.ഡി.എഫ് യോഗത്തില്‍ നിലവിലെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യും. സമവായം ആകുമ്ബോള്‍ എല്ലാം ശരിയാകുമെന്നും അദ്ദേഹം അറിയിച്ചു. ജെ.ഡി.യു മുന്നണി വിട്ടത് യു.ഡി.എഫിനെ ബാധിക്കില്ല. ഏത് രാഷ്ട്രീയ Read More …

ഗ്ലോബല്‍ കേരള ഇനിഷിയേറ്റീവ് ചെയര്‍മാനായി പി വി അബ്ദുള്‍ വഹാബ് എംപിയെ വീണ്ടും തെരഞ്ഞെടുത്തു

ഗ്ലോബല്‍ കേരള ഇനിഷിയേറ്റീവ് (കേരളീയം) ചെയര്‍മാന്‍ പി വി അബ്ദുള്‍ വഹാബ് എം പി, വര്‍ക്കിംഗ് ചെയര്‍മാന്‍ ജി രാജമോഹന്‍ തിരുവനന്തപുരം > കേരളത്തിനകത്തും പുറത്തും മലയാളികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ കേരള ഇനിഷിയേറ്റീവ് (കേരളീയം) ചെയര്‍മാനായി രാജ്യസഭാംഗവും വ്യവസായിയുമായ പി വി അബ്ദുള്‍ വഹാബ് എംപിയെ വീണ്ടും തെരഞ്ഞെടുത്തു. തലസ്ഥാനത്തു നടന്ന സംഘടനയുടെ ജനറല്‍ബോഡി Read More …

സ്‌ഫോടക വസ്തുക്കള്‍: കുറ്റിപ്പുറം പാലത്തിനടിയില്‍ വീണ്ടും പരിശോധന

മലപ്പുറം: ആയുധങ്ങള്‍ കണ്ടെത്തിയ ഭാരതപ്പുഴയില്‍ പോലീസിന്റെ നേതൃത്വത്തില്‍ വീണ്ടും പരിശോധന. രണ്ടു തവണകളായി നിരവധി വെടിയുണ്ടകളും കുഴിബോംബുകളും കണ്ടെടുത്ത പ്രദേശത്താണ് വീണ്ടും പരിശോധന നടത്തുന്നത്. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ രാവിലെ ഒമ്ബതു മണിയോടെയാണ് പരിശോധന തുടങ്ങിയത്. കഴിഞ്ഞ ദിവസം സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്ത സ്ഥലത്തെ വെള്ളം വറ്റിച്ചാണ് പരിശോധന നടത്തുന്നത്. ഒരു ഭാഗത്ത് പതിനഞ്ചോളം Read More …

കുറ്റിപ്പുറത്ത് നിന്നും വിണ്ടും ഇരുന്നൂറിലധികം സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തു

മലപ്പുറം : മലപ്പുറത്തെ കുറ്റിപ്പുറം പാലത്തിനടിയില്‍ നിന്നും വിണ്ടും സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തു. ഇരുന്നൂറിലധികം വെടിയുണ്ടകളും, കുഴിബോംബുകളുമാണ് കണ്ടെത്തിയിരിക്കുന്നത്. വെള്ളത്തിനടിയില്‍ കുഴിച്ചിട്ട നിലയിലായിരുന്നു സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. കുറ്റിപ്പുറം പാലത്തിന് താഴെ നിന്ന് കഴിഞ്ഞ ദിവസവും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയിരുന്നു. പട്ടാളക്കാര്‍ ഉപയോഗിക്കുന്ന ലാന്റ് മൈനുകള്‍ അഞ്ചെണ്ണമാണ് ഇവിടെ നിന്നും കണ്ടെത്തിയിരുന്നത്.

പ്രകൃതിചികിത്സക്ക് വിധേയയായ യുവതി പ്രസവത്തിനിടെ മരിച്ചു

മലപ്പുറം: പ്രകൃതിചികിത്സക്ക് വിധേയയായ യുവതി പ്രസവത്തിനിടെ മരിച്ചു. മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ചയാണ് സംഭവം. വളവന്നൂര്‍ സ്വദേശിനിയായ 23കാരിയാണ് മരിച്ചത്. ഞായറാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രസവത്തിനിടെ രക്തസ്രാവം തുടങ്ങി ബി.പി നിലച്ചതോടെ ആശുപത്രിയിലെ അലോപ്പതി വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും രക്ഷപ്പെടുത്താനായില്ല. മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രകൃതിചികിത്സക്ക് ദീര്‍ഘനാളായി സൗകര്യം നല്‍കുന്നുണ്ട്. ഇവിടെയാണ് യുവതിയുടെ പ്രസവം നടന്നത്. കുഞ്ഞിന് Read More …

മലപ്പുറത്ത് കപ്പത്തോട്ടത്തില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തുന്നതായി കണ്ടെത്തി

മലപ്പുറം: മലപ്പുറം എടയൂരില്‍ കപ്പത്തോട്ടത്തില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി. തിരൂര്‍ എക്സൈസ് ഉദ്യോഗസ്ഥരാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.   സംഭവത്തെ തുടര്‍ന്ന് സ്ഥലം ഉടമയായ സൈതലവി ഒളിവില്‍ പോയി. ഇയാളെ പിടികൂടുന്നതിനായി എക്സൈസ് സംഘം തെരച്ചില്‍ വ്യാപകമാക്കി.

നിലമ്പൂരിൽ വിദ്യാർത്ഥികൾക്കിടയിലേക്ക് ലോറി പാഞ്ഞു കയറി മൂന്ന് മരണം

മലപ്പുറം നിലമ്പൂർ വഴിക്കടവിനടുത്ത് വാഹനാപകടത്തിൽ മൂന്ന് വിദ്യാർഥികൾ മരിച്ചു. 10 പേർക്ക് പരിക്കേറ്റു. ബസ് കാത്തുനിൽക്കുകയായിരുന്ന വിദ്യാർഥികളുടെ ഇടയിലേക്ക് ലോറി പാഞ്ഞ് കയറിയാണ് അപകടമുണ്ടായത്. മണിമൂളി സികെഎച്ച്എസ്എസിലെ വിദ്യാർഥികളാണ് മരിച്ചത്.   അപകടത്തിൽ ചില നാട്ടുകാർക്കും പരിക്കേറ്റു. കർണാടകയിൽനിന്നും കൊപ്ര കയറ്റിവന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. അമിത വേഗതയാണ് അപകടത്തിനു കാരണമായതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. പരിക്കേറ്റവരെ കോഴിക്കോട് Read More …

തൊഴിലാളി പ്രവര്‍ത്തനം ഉന്നതമായ സാമൂഹ്യ സേവനം – സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം : രാജ്യത്തെ പാവപ്പെട്ട തൊഴിലാളികളുടെ  ക്ഷേമത്തിനും പുരോഗതിക്കും വേണ്ടി തൊഴിലാളി സംഘടനകള്‍ നടത്തിവരുന്ന പ്രവര്‍ത്തനം ഉന്നതമായ സാമൂഹ്യ സേവനമാണെന്ന് മുസ്്‌ലീം ലീഗ് ജില്ലാ പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. എസ് ടി യു മലപ്പുറം ജില്ലാ നേതൃസംഗമം     ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികള്‍ അവകാശബോധത്തോടൊപ്പം ഉത്തരവാദിത്വ നിര്‍വഹണത്തിലും Read More …