ജേക്കബ് തോമസിനെ സര്‍ക്കാര്‍ ഒഴിവാക്കിയതു തന്നെ

പെരിന്തല്‍മണ്ണ  ഉദ്യോഗസ്ഥരുടെ പാദസേവയ്ക്ക് സര്‍ക്കാരിനെ കിട്ടില്ല ;ശരിയല്ലെന്നു കണ്ടാല്‍ ഒഴിയാന്‍ പറയും; മണി തിരുവനന്തപുരം: ഉദ്യോഗസ്ഥര്‍ ശരിയല്ലെന്നു കണ്ടാല്‍ ഒഴിയാന്‍ പറയുമെന്നു മന്ത്രി എം.എം. മണി. വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ സര്‍ക്കാര്‍ ഒഴിവാക്കിയതു തന്നെയാണ്. ഉദ്യോഗസ്ഥരുടെ പാദസേവ ചെയ്യാന്‍ സര്‍ക്കാരിനെ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി കാരണം വ്യക്തമാക്കണം

മലപ്പുറം: വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ മാറ്റിയതിന്റെ കാരണം പരസ്യപ്പെടുത്താന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഭരണത്തില്‍ അദൃശ്യശക്തികളുടെ ചരടുവലി നടക്കുന്നുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥര്‍ മുഴുവന്‍ അതൃപ്തരാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

ചോദ്യപേപ്പര്‍ അഴിമതി നടത്തിയ വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് എം എം ഹസന്‍

മലപ്പുറം: ചോദ്യപേപ്പര്‍ അഴിമതി നടത്തിയ വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് എം എം ഹസന്‍. ഇതിനെതിരെ യു.ഡി.എഫ് ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ പറഞ്ഞു. മലപ്പുറം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ വാര്‍ത്താ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. മന്ത്രി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടുകയാണ് വേണ്ടത്. ശശീന്ദ്രന്റെ കാര്യത്തില്‍ മുഖ്യമന്ത്രി കാണിച്ച തിടുക്കം ചോദ്യ Read More …

പണം തട്ടുന്ന സംഘം അറസ്റ്റില്‍

പെരിന്തല്‍മണ്ണ: ഫോണ്‍വഴി പരിചയപ്പെടുന്നവരെ വിജനമായ സ്ഥലത്തെത്തിച്ച് സ്ത്രീയോടൊപ്പം വിവസ്ത്രരാക്കി ചിത്രമെടുത്ത് പണംതട്ടുന്ന ഏഴംഗസംഘം പെരിന്തല്‍മണ്ണയില്‍ അറസ്റ്റില്‍. ചെറുകര സ്വദേശികളായ ഒറ്റേത്ത് ഷമീര്‍(24), പയംകുളത്ത് സുധീഷ്(35), കോട്ടത്തൊടി അബ്ദുള്‍ വാഹിദ്(29), നാലകത്ത് മുഹമ്മദ് നൗഷാദ്(38), തച്ചര്‍പള്ളിയാലില്‍ യാസിര്‍(24), പട്ടുക്കുത്ത് മുഹമ്മദ് ഷബീബ്(20), മലപ്പുറം സ്വദേശി പിച്ചന്‍മഠത്തില്‍ റയ(26) എന്നിവരെയാണ് പെരിന്തല്‍മണ്ണയിലും പരിസരങ്ങളില്‍നിന്നുമായി അറസ്റ്റുചെയ്തത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: Read More …

പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്തു

മലപ്പുറം രാജിവച്ച മന്ത്രി എ കെ ശശീന്ദ്രന്റെ കൂടെ നില്‍ക്കുന്ന ഫോട്ടോ അപകീര്‍ത്തികരമായ രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി മലപ്പുറം സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതി.   പെണ്‍കുട്ടിയുടെ പരാതിയില്‍ പരപ്പനങ്ങാടി പൊലീസ് കേസെടുത്തു. ഐടി ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ശശീന്ദ്രനോട് ഫോണില്‍ സംസാരിച്ചത് ഈ പെണ്‍കുട്ടിയാണെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നത്.     സംഭവത്തില്‍ വനിതാകമ്മിഷനും Read More …

എല്‍ ഡി എഫ് ഭരണത്തെക്കുറിച്ച് സി പി എമ്മുകാര്‍ക്ക് പോലും നല്ല അഭിപ്രായമില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

മലപ്പുറം: എല്‍ ഡി എഫ് ഭരണത്തെക്കുറിച്ച് സി പി എമ്മുകാര്‍ക്ക് പോലും നല്ല അഭിപ്രായമില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  തെറ്റു പറ്റിയെന്ന് മുഖ്യമന്ത്രി തന്നെ ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരിക്കുകയാണ്. സി പി എം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിക്കും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഭരണം പോരെന്ന Read More …

വര്‍ഗീയ ധ്രൂവീകരണമുണ്ടാക്കുന്നു

മലപ്പുറം: ഉപതെരഞ്ഞെടുപ്പില്‍ ഇടതു പക്ഷത്തെ തോല്‍പ്പിക്കണമെന്ന ലക്ഷ്യത്തോടെ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കുന്നുവെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.   ആര്‍എസ്എസ് , എസ്ഡിപിഐ, ജമാഅത്തെ ഇസ് ലാമി കൂട്ടുകെട്ട് മലപ്പുറത്ത് ഉണ്ടാക്കിയെടുക്കുന്നുവെന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.

പി കെ കുഞ്ഞാലികുട്ടിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയില്‍ ഒരുകോളം ഒഴിച്ചിട്ടെന്നു കാണിച്ച് ബി ജെ പി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്കി.  സൂക്ഷ്മ പരിശോധനാസമയത്ത് പത്രിക തള്ളണമെന്നാവശ്യപ്പെട്ട് ബി ജെ പി രംഗത്തെത്തിയത് ബഹളത്തിനിടയാക്കി. പിഴവ് ചൂണ്ടിക്കാണിച്ചാണ് റിട്ടേണിങ് ഓഫിസര്‍ കുഞ്ഞാലിക്കുട്ടിയുടെ പത്രിക സ്വീകരിച്ചത്. Read More …