മലപ്പുറത്ത് ട്രാന്‍സ്‌ജെന്ററിനുനേരെ അതിക്രമം ; നടുറോഡില്‍ വസ്ത്രങ്ങള്‍ വലിച്ചുകീറി

മലപ്പുറം: വീണ്ടും ട്രാന്‍സ്‌ജെന്ററിന് നേരെ അതിക്രമം. മലപ്പുറം കോട്ടയ്ക്കലിലാണ് ട്രാന്‍സ്‌ജെന്ററിന് നേരെ ശാരീരിക അക്രമം ഉണ്ടായിരിക്കുന്നത്. ഭക്ഷണം കഴിക്കാനായി ടൗണില്‍ എത്തിയ ലയയെയും, സുഹൃത്തിനെയും ഷിഹാബുദ്ദീന്‍ എന്നയാളാണ് അക്രമിച്ചത്. തന്റെ വസ്ത്രധാരണത്തെക്കുറിച്ച് മോശമായി പ്രതികരിച്ച ഷിഹാബുദ്ദീനോട് താനൊരു ട്രാന്‍സ്‌ജെന്‍ഡറാണെന്ന് പറഞ്ഞതോടെ ശാരീരികമായി ഉപദ്രവിക്കുകയായിരുന്നുവെന്ന് ലയ പറഞ്ഞു. വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ട്രാന്‍സ്‌ജെന്‍ഡറാണെങ്കില്‍ ലിംഗം കാണിക്കണമെന്നും അയാള്‍ ആവശ്യപ്പെട്ടതായി Read More …

നിര്‍മാണത്തിന് കുഞ്ഞാലിക്കുട്ടിയുടെ സ്വന്തംപണവും; അരീക്കുളം കോളനിക്കാര്‍ ഇനി സസുഖം ഒറ്റ വീട്ടില്‍

മലപ്പുറം: ഒരു കൂരയ്ക്കിരുപുറമുള്ള വാസത്തിനറുതി, അരീക്കുളം ലക്ഷംവീട് കോളനിക്കാര്‍ ഇനി ഒറ്റ വീട്ടില്‍ താമസിക്കും. നവീകരിച്ച 20 വീടുകള്‍ പി.കെ.കുഞ്ഞാലിക്കുട്ടി എം.പി കുടുംബങ്ങള്‍ക്ക് കൈമാറി. കുഞ്ഞാലിക്കുട്ടി മണ്ഡലം എം.എല്‍.എ ആയിരുന്ന കാലത്ത് ആസ്തി വികസന ഫണ്ടില്‍ നിന്നനുവദിച്ചു ഒരു കോടി ഉപയോഗിച്ചാണ് വീടുകള്‍ നവീകരിച്ചത്. ഒന്നാം ഘട്ടം കഴിഞ്ഞ സര്‍ക്കാരിന്റെ ഭരണകാലത്ത് പൂര്‍ത്തിയായിരുന്നെങ്കിലും വാസയോഗ്യമായിരുന്നില്ല. രണ്ടാം Read More …

ഇഎന്‍ മോഹന്‍ദാസ് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി; ജില്ലാ കമ്മിറ്റിയില്‍ 11 പുതുമുഖങ്ങള്‍

മലപ്പുറം: സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി ഇഎന്‍ മോഹന്‍ദാസിനെ തെരഞ്ഞെടുത്തു. എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വിപി സാനുവടക്കം 11 പുതുമുഖങ്ങളടങ്ങിയതാണ് പുതിയ ജില്ലാ കമ്മിറ്റി. 37 അംഗ കമ്മറ്റിയെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇ പദ്മാക്ഷന്‍, എന്‍ കണ്ണന്‍, കെ ഭാസ്‌കരന്‍, പ്രമോദ് ദാസ്, കെപി ശങ്കരന്‍, പി കെ ഖലീമുദ്ദീന്‍, ബി മുഹമ്മദ് റസാക്ക്, വിപി സോമസുന്ദരന്‍, Read More …

കരിപ്പൂരില്‍ ശരീരത്തില്‍ മിശ്രിത രൂപത്തിലാക്കി ഒളിപ്പിച്ചു കടത്തിയ മൂന്ന് കിലോ സ്വര്‍ണം പിടികൂടി

കൊണ്ടോട്ടി:ശരീരത്തില്‍ മിശ്രിത രൂപത്തിലാക്കി ഒളിപ്പിച്ചു കടത്തിയ മൂന്ന് കിലോ സ്വര്‍ണ്ണവുമായി യാത്രക്കാരന്‍ കരിപ്പൂര്‍ കസ്റ്റംസിന്റെ പിടിയിലായി. ശനിയാഴ്ച രാവിലെ അബൂദാബിയില്‍ നിന്നുളള എയര്‍ഇന്ത്യ എക്‌സപ്രസിന്റെ ഐ.എക്‌സ്-348 വി്മാനത്തില്‍ കരിപ്പൂരില്‍ എത്തിയ നാദാപുരം ജന്‍ഷീര്‍(22)എന്ന യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. വിമാനമിറങ്ങി കസ്റ്റംസ് ഹാളില്‍ പരിശോധനക്കെത്തിയപ്പോള്‍ ഇയാളുടെ നടത്തത്തില്‍ തോന്നിയ സംശയത്തിലാണ് ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തത്.രണ്ട് Read More …

കുറ്റിപ്പുറം ബോംബ്; എന്‍എസ്ജിയുടെ ആറംഗ സംഘം സ്ഥലത്തെത്തി, ബോംബ് നീര്‍വീര്യമാക്കിയില്ല

മലപ്പുറം: കുറ്റിപ്പുറം പാലത്തിനു താഴെ ഭാരതപ്പുഴയോരത്ത് ഇന്നലെ കുഴിബോംബുകള്‍ കാണപ്പെട്ട സംഭവത്തില്‍ അന്വേഷണം തുടങ്ങി. സംഭവവുമായി ബന്ധപ്പെട്ടു കൂടുതല്‍ പരിശോധനക്കായി ചെന്നൈയില്‍ നിന്നുള്ള നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിലെ (എന്‍എസ്ജി) ആറംഗ വിദഗ്ധ സംഘം ഇന്നു രാവിലെ മലപ്പുറത്തെത്തി ബോംബുകള്‍ പരിശോധിച്ചു. അതേസമയം ശബരിമല തീര്‍ഥാടകരുടെ പ്രധാന ഇടത്താവളമാണ് കുറ്റിപ്പുറത്തെ ഭാരതപ്പുഴയിലെ മിനിപമ്ബ. ഇതിനടുത്താണ് കുഴിബോംബുകള്‍ കാണപ്പെട്ടത്. Read More …

ഐടിഐകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും: മന്ത്രി ടി പി രാമകൃഷ്ണന്‍

മലപ്പുറം : സംസ്ഥാനത്തെ ഐടിഐകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള പത്ത് ഐടിഐകളിലും കേന്ദ്ര സര്‍ക്കാറിന്റെ സഹായത്തില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ഐടിഐകളിലും ആദ്യഘട്ടത്തില്‍ ഇത് നടപ്പാക്കും. ഇതോടെ എവിടെയും പ്രവേശനം ലഭിക്കാത്തവര്‍ക്ക് ഐടിഐയില്‍ പ്രവേശനം ലഭിക്കുമെന്ന ധാരണക്ക് മാറ്റമുണ്ടാകും. പഠിപ്പിക്കുന്ന ട്രേഡുകളെല്ലാം തൊഴില്‍ സാധ്യതക്കനുസരിച്ച് നവീകരിക്കും. Read More …

കുറ്റിപ്പുറം ഭാരതപ്പുഴ മേല്‍പ്പാലത്തിനടിയില്‍ നിന്നു ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തി

മലപ്പുറം:  സെനികര്‍ ഉപയോഗിക്കുന്ന മൈന്‍ വിഭാഗത്തില്‍പ്പെട്ട സ്‌ഫോടക വസ്തുക്കളാണെന്നാണ്‌പൊലിസ് നിഗമനം. കൂടുതല്‍ അന്വേഷണത്തിനായി മലപ്പുറം എസ്.പി ദേബേഷ് കുമാര്‍ ബഹ്‌റയെ ചുമതലപ്പെടുത്തിയതായി സ്ഥലം സന്ദര്‍ശിച്ച തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍ അജിത്ത് കുമാര്‍ പറഞ്ഞു ഇന്നലെ രാത്രിയാണ് ഭാരതപുഴയുടെ മണലില്‍ മൈന്‍ വിഭാഗത്തില്‍പ്പെട്ട അഞ്ചു സ്‌ഫോടക വസ്തുക്കള്‍ പ്രദേശവാസി കണ്ടത്. ഉടന്‍ ഫോട്ടോ സഹിതം പൊലിസില്‍ Read More …

മുത്തലാഖിനെ ബിജെപി രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നു: കോടിയേരി

മുത്തലാഖിനെ ബിജെപി രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുത്തലാഖിന്റെ പേരില്‍ മുസ്ലീം വിശ്വാസികളെ ഉപദ്രവിക്കാനുള്ള ദുഷ്ടലാക്കാണ് ബിജെപിക്കുള്ളതെന്നും കോടിയേരി പറഞ്ഞു.