മലപ്പുറം ജില്ലയിലെ ‘ഹംസ’ നാമധാരികളുടെ കൂട്ടായ്മ വരുന്നു

മലപ്പുറം: മലപ്പുറത്തെ ‘ഹംസ’മാരെല്ലാം ഒന്നിക്കുന്നു. മലപ്പുറത്ത് എത്ര ഹംസമാരുണ്ട് എന്ന ചോദ്യത്തിനുത്തരം ഈ മാസം അവസാനത്തോടെയറിയാം. ജില്ലയില്‍ ഹംസ നാമധാരികളുടെ സംഗമമാണ് ഈ മാസം അവസാനത്തോടെ നടക്കുന്നത്. ആദ്യമായാണ് ഒരേ നാമധാരികളുടെ ഒരുകൂട്ടായ്മ നടക്കുന്നത്. മലപ്പുറം ടൗണിലെ ആദ്യകാല വ്യാപാരിയും വ്യാപാരികളുടെ സംഘടനാ നേതാവുമായിരുന്ന ലൗലി ഹംസ ഹാജിയാണ് തന്റെ പേരുകാരുടെ സംഗമം ഒരുക്കാന്‍ നേതൃത്വം Read More …

മഹിളാ മന്ദിരത്തിലെ കല്ല്യാണിക്കും സുഗന്ധിക്കും വിവാഹം

തവനൂര്‍ മഹിളാമന്ദിരത്തിലെ താമസക്കാരായ കല്യാണിക്കും സുഗന്ധിക്കും സാമൂഹ്യ നീതി സമുച്ചയത്തിലെ ഉത്സവച്ചായ പകര്‍ന്ന ചടങ്ങില്‍ മാംഗല്യം. വധു വരന്‍മാരെ അനുഗ്രഹിക്കാന്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി ഡോ. കെ ടി ജലീല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കല്യാണച്ചടങ്ങില്‍വധുവരന്‍മാരെ കാണാനും ആശിര്‍വദിക്കാനുമായി ആയിരത്തി അഞ്ഞൂറിലധികം പേര്‍ എത്തിയിരുന്നു. വട്ടംകുളം തെക്കുവീട്ടില്‍ മനോജ് കല്യാണിയെയും Read More …

മതേതര മുന്നണിക്ക് എസ് ഡി പി ഐ പിന്തുണ; നഗരസഭ ചെയര്‍പേഴ്‌സണ്‍ പി ഗീത രാജിവെച്ചു

മലപ്പുറം: എസ് ഡി പി ഐയുടെ പിന്തുണ നേടിയുള്ള മതേതര മുന്നണി സഖ്യത്തില്‍ പ്രതിഷേധിച്ച് നഗരസഭ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് വിജയിച്ച സിപിഎം നേതാവ് രാജിവെച്ചു. കൊണ്ടോട്ടി നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തേക്ക് വിജയിച്ച സിപിഎമ്മിന്റെ പി ഗീതയാണ് രാജിവെച്ചത്. ചെയര്‍പേഴ്‌സണ്‍ സഥാനം ഉറപ്പിക്കാന്‍ സി പി എം കോണ്‍ഗ്രസ് കക്ഷികളടങ്ങുന്ന മതേതര മുന്നണി എസ് ഡി പി Read More …

മുത്തലാഖ് അവസാനിപ്പിക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് ആദ്യ വനിതാ ഇമാം ജാമിത

മലപ്പൂറം: മുത്തലാഖ് അവസാനിപ്പിക്കുന്നത് വരെ പോരാടുമെന്ന് തുറന്ന് പറഞ്ഞ് ആദ്യ ഇന്ത്യന്‍ വനിതാ ഇമാം ജാമിത. മുസ്ലീം സമുദായത്തില്‍ സ്ത്രീകള്‍ക്ക് തുല്യ അവകാശത്തിനായി പോരാടുമെന്നും ദേശീയ വാര്‍ത്താ ഏജന്‍സിക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. വെള്ളിയാഴ്ച നിസ്‌കാരത്തിന് നേതൃത്വം നല്‍കിയതിലൂടെയാണ് ജാമിത പ്രശസ്തയായത്. 34കാരിയായ ഇവര്‍ ഖുറാന്‍ സുന്നത്ത് സൊസൈറ്റിയുടെ സെക്രട്ടറികൂടിയാണ്. റിപ്പബ്ലിക് ദിനത്തിലായിരുന്നു ഇന്ത്യയെ ഞെട്ടിച്ച് Read More …

തിരൂര്‍ ഉണ്യാലില്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു

മലപ്പുറം: മലപ്പുറം തിരൂര്‍ ഉണ്യാലില്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു. ഉണ്യാല്‍ കമ്മുട്ടകത്ത് നിഷാറിനാണ് പരിക്കേറ്റത്. ഇയാളെ കോഴികോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കരിപ്പൂര്‍ റണ്‍വേ: വിമാനത്താവളതോറിറ്റിക്കും ആശയക്കുഴപ്പം

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ നവീകരണത്തിനായി സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വിമാനത്താവള അതോറിറ്റിയില്‍ ആശയക്കുഴപ്പം. റണ്‍വേ നവീകരണത്തിനായി ഉദ്ദേശിക്കുന്ന 286 ഏക്കര്‍ ഭൂമിയുടെ കാര്യത്തിലാണ് കൂടുതല്‍ പഠനങ്ങള്‍ നടത്തുന്നതെന്ന് എയര്‍പോര്‍ട് ഡയരക്ടര്‍ ജെ ടി രാധാകൃഷ്ണ പറഞ്ഞു. റണ്‍വേയ്ക്കായി ഉദ്ദേശിക്കുന്ന സ്ഥലത്ത് 100 ഏക്കര്‍ നികത്തിയെടുക്കാന്‍തന്നെ 1000 കോടിയ്ക്കുമേല്‍ ചെലവുവരും. ഇത്രയും വലിയ തുക കണ്ടെത്തുന്നത് പ്രായോഗികമാണോ Read More …

സീബ്രാ ലൈനില്‍ മുസ്ലീം ലീഗുകാര്‍ പച്ച പെയ്ന്റ് അടിച്ചു

പാറപ്പുറം: പൊതുനിരത്തിലെ സീബ്രാ ലൈന് മുസ്ലീം ലീഗുകാര്‍ പച്ച പെയ്ന്റ് അടിച്ചു. തയ്യാല വൈലത്തൂര്‍ റോഡിലെ പാപ്പുറത്താണ് സംഭവം. പ്രദേശത്തെ യൂത്ത് ലീഗ് സമ്മേളനത്തിന്റെ ഭാഗമായാണ് പച്ച പെയ്ന്റ് അടിച്ചത്. ഇതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ പച്ച പെയ്ന്റ് മാറ്റി വെള്ളയടിച്ചു. ചൊവ്വാഴ്ച രാത്രിയാണ് സീബ്രാ ലൈനില്‍ പച്ച അടിച്ചത്. രാവിലെയാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്. നാട്ടുകാരും Read More …

മലപ്പുറം അരീക്കോട് 4 കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി പിടിയില്‍

അരീക്കോട്: 4 കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശിയായ യുവാവിനെ അരീക്കോട് ശെ സിനോദിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം പിടികൂടി. മഞ്ചേരി അരീക്കോട് കൊണ്ടോട്ടി ഭാഗങ്ങളില്‍ വിതരണത്തിനായി കൊണ്ടുവന്ന കഞ്ചാവുമായാണ് ഇയാളെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതില്‍ ജില്ലയിലെ ചില്ലറ വില്പനക്കാര്‍ക്കായി കൊണ്ടുവന്നതാണന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ നീരീക്ഷണത്തിലാണ്.8 വര്‍ഷത്തോളമായി മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ Read More …