മുനവ്വറലി ശിഹാബ് തങ്ങളെ ആദരിച്ചു

മലപ്പുറം : വോയ്്‌സ് ഓഫ് കബീര്‍ ബാഖവി വാട്‌സ്ആപ്പ് കൂട്ടായ്മ സംഘടിപ്പിച്ച പ്രമുഖ ഖുര്‍ആന്‍ പ്രഭാഷകന്‍ അല്‍ ഹാഷിള് കാഞ്ഞാര്‍ അഹമ്മദ് കബീര്‍ ബാഖവിയുടെ ന്യൂഇയര്‍ പ്രഭാഷണ പരിപാടിയില്‍ കുവൈറ്റില്‍ ജയിലില്‍ കഴിയുന്ന തമിഴ്‌നാട് സ്വദേശി അര്‍ജുനിന്റെ കുടുംബത്തിനായി മാതൃകാപരമായ ചാരിറ്റി പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് വോയ്‌സ് ഓഫ് Read More …

മുജാഹിദുകള്‍ക്ക് മറുപടിയായി കൂരിയാട്ട് സുന്നി സമ്മേളനം

മലപ്പുറം: മുജാഹിദ് സമ്മേളനത്തിന് മറുപടിയായി കൂരിയാട്ട് ഇ.കെ.വിഭാഗം സമസ്ത ബദല്‍ സമ്മേളനം നടത്തുന്നു. ജനുവരി 11 നാണ് വിശദീകരണ സമ്മേളനം. കഴിഞ്ഞ ദിവസങ്ങളില്‍ കൂരിയാട്ട് നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ സമസ്തയുടെ എതിര്‍പ്പ് ലംഘിച്ച് പങ്കെടുത്തത് സമസ്തയിലുണ്ടാക്കിയ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ബദല്‍ സമ്മേളനം Read More …

പി.വി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിന് ഇപ്പോഴും പ്രവര്‍ത്തനാനുമതിയില്ല;മലിനീകരണനിയന്ത്രണ ബോര്‍ഡ്

മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിന് ഇപ്പോഴും പ്രവര്‍ത്തനാനുമതിയില്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ഹൈക്കോടതി ഉത്തരവ് വന്ന് രണ്ട് മാസം കഴിഞ്ഞിട്ടും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ലൈസന്‍സ് നല്‍കിയിട്ടില്ല. വാട്ടര്‍ തീം പാര്‍ക്കില്‍ മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചത് ഹൈക്കോടതിയാണ്.

മുജാഹിദ് സമ്മേളനം റശീദലി തങ്ങളോട് ഇ കെ സുന്നി നേതൃത്വം വിശദീകരണം തേടും

മലപ്പുറം:  മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റശീദലി ശിഹാബ് തങ്ങളോട് വിശദീകരണം തേടാന്‍ ഇ കെ നേതൃത്വം തീരുമാനിച്ചു.  വിഷയം ഗൗരവമുളളതെന്ന് സമസ്ത  അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. ചേളാരിയില്‍ നടന്ന സമസ്തയുടെ  യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനിച്ചത്. മലപ്പുറം കൂരിയാട് നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ Read More …

അരികുവല്‍കരിക്കുക എന്നതാണ് മുത്തലാഖ് ബില്ലിന്റെ ലക്ഷ്യം കുഞ്ഞാലിക്കുട്ടി

മലപ്പുറം: സാമൂഹികപരിഷ്‌കരണം എന്ന നിലയില്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച മുത്തലാഖ് ബില്ലിന്റെ ലക്ഷ്യം ഒരു വിഭാഗത്തെ അരികുവല്‍കരിക്കുക എന്നതാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരുമായി ചര്‍ച്ച ചെയ്യുന്നതിന് പകരം ഒറ്റപ്പെടുത്തുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. ദൂരവ്യാപകമായ പ്രത്യാഘാതമാണ് ഇതുണ്ടാക്കുകയെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദം മുസ്‌ലിംകളുടെ സൃഷ്ടിയാണെന്ന് Read More …

സി പി ഐ സംസ്ഥാനസമ്മേളന സ്വാഗതസംഘം ഓഫീസ് തുറന്നു

മലപ്പുറം: സംഘപരിവാര്‍ ശക്തികളുടെ അതിവിനാശകരമായ ഫാഷിസ്റ്റ് അജണ്ടയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍  മതേതരശക്തികളുടെ വിശാലവേദിവേണമെന്ന സി പി ഐ മുന്നോട്ടുവച്ച അഭിപ്രായം ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മുഖ്യചര്‍ച്ചാവിഷയമായി മാറി കഴിഞ്ഞിരിക്കയാണെന്ന് സി പി ഐ ദേശീയ എക്‌സിക്യൂട്ടിവ് അംഗം ബിനോയ്‌വിശ്വം പറഞ്ഞു. മലപ്പുറത്ത് സി പി ഐ സംസ്ഥാനസമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. Read More …

പാര്‍ട്ടി അനുകൂലിക്കുന്നുണ്ടെങ്കിലും മുത്തലാഖ് നിയമത്തെ താന്‍ അനുകൂലിക്കുന്നില്ലെന്ന് ഹസന്‍

പാര്‍ട്ടി അനുകൂലിക്കുന്നുണ്ടെങ്കിലും മുത്തലാഖ് നിയമത്തെ താന്‍ അനുകൂലിക്കുന്നില്ലെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം ഹസന്‍. ഏകീകൃത സിവില്‍ കോഡ് ലക്ഷ്യം വച്ചുള്ളതാണ് മുത്തലാഖ് നിയമമെന്നും ഹസന്‍ അറിയിച്ചു.   കേന്ദ്രനിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് അവതരിപ്പിച്ച ‘മുസ്ലിം സ്ത്രീകളുടെ വിവാഹ അവകാശ സംരക്ഷണ ബില്‍’ ആണ് ലോക്‌സഭ ശബ്ദവോട്ടോടെ പാസാക്കിയത്.   മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം Read More …

പരപ്പനങ്ങാടി അമ്മാറമ്പത്ത് ഉമ്മറിന്റെ വാഴ കുലച്ചു; നഷ്ടപ്പെട്ടില്ലെങ്കില്‍ വ്യാപാരികള്‍ക്ക് പഴം കഴിക്കാം

പരപ്പനങ്ങാടി: തിരക്കേറിയ നഗരത്തിലെ  ഹൃദയ ഭാഗത്താണ് ഫ്രൂട്ട് വ്യാപാരിയായ അമ്മാറമ്പത്ത് ഉമ്മര്‍ നട്ടുവളര്‍ത്തിയ വാഴ കുലച്ചത്.പരപ്പനങ്ങാടി റെയില്‍വെ അടിപ്പാത യുടെ സമീപത്താണ് നഗരത്തിന് അലങ്കാര കാഴ്ചയായി തലയെടുപ്പുള്ള കുലച്ച വാഴ. റോഡോരത്തു നിന്നു കിട്ടിയ ഒരു വാഴക്കന്ന് കടക്കുമുമ്പിലെ നടപ്പാതക്കരികില്‍ കുഴിച്ചിടുകയായിരുന്നു.       കാല്‌നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കുമൊന്നും പ്രയാസമുണ്ടാകാത്ത തരത്തിലാണ് നടപ്പാതക്കരികില്‍ വാഴയുടെ വളര്‍ച്ച.കടയില്‍ Read More …