ഫൈസലിനെ സഹോദരീഭര്‍ത്താവ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് അമ്മ മീനാക്ഷി

മലപ്പുറം:  മകന്‍ മതം മാറിയതില്‍ സഹോദരീ ഭര്‍ത്താവിന് വിരോധമുണ്ടായിരുന്നുവെന്ന് തിരൂരങ്ങാടിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റെ അമ്മ.മകന്‍ മതം മാറിയതില്‍ തങ്ങള്‍ക്ക് പ്രശ്‌നമില്ലായിരുന്നു.എന്നാല്‍ ഫൈസലിന്റെ സഹോദരി കവിതയുടെ ഭര്‍ത്താവ് വിനോദ് നിരന്തരം കൊല്ലുമെന്ന് ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്നും ഫൈസലിന്റെ അമ്മ മീനാക്ഷി പറഞ്ഞു. അറുക്കുമെന്നൊക്കെ പറഞ്ഞ് മകളുടെ ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയപ്പോള്‍ ഇങ്ങിനെ ചെയ്യുമെന്ന് കരുതിയില്ല.വിനോദ് ആര്‍എസ്എസ് പ്രവര്‍ത്തകനാണ്.വീടില്ലാത്ത വിനോദിന് വീടു വെച്ചു Read More …

ജലനിധി തട്ടിപ്പ് മുഖ്യപ്രതി അറസ്റ്റില്‍

മലപ്പുറം: ജലനിധി ഓഫിസിലെ ഫണ്ടില്‍ നിന്ന് ആറു കോടി രൂപ തട്ടിയെടുത്ത ഒന്നാം പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. ജലനിധി ഓഫിസിലെ താല്ക്കാലിക ജീവനക്കാരനായ നീലേശ്വരം സ്വദേശി പ്രവീണ്‍ കുമാറിനെയാണ് മലപ്പുറം ഡി വൈ എസ് പി പി എം പ്രദീപിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. കേസില്‍ നേരത്തെ ഒന്നാം പ്രതിയുടെ ഭാര്യ Read More …

ജില്ലാ കലക്ട്രറുടെ നേതൃത്വത്തില്‍ ശുചീകരണം ശ്രദ്ധേയമായി

മലപ്പുറം ജില്ലാ കലക്ടര്‍ എ. ഷൈനാമോളുടെ  നേതൃത്വത്തില്‍ 500 ഓളം ജീവനക്കാരാണ് അവധി ഒഴിവാക്കി ചൂലും കൊട്ടയും അരിവാളും കൈക്കോട്ടുമായി സിവില്‍ സ്റ്റേഷന്‍ കോംപൗണ്ട് വൃത്തിയാക്കാനിറങ്ങിയത്. നെഹ്‌റു യുവകേന്ദ്രയുടെ വിവിധ ക്ലബ്ബ് വളണ്ടിയര്‍മാരും മലപ്പുറം ഗവ. കോളെജിലെ എന്‍.എസ്.എസ്. വളണ്ടിയര്‍മാരും സഹായിക്കാനെത്തി. നവംബര്‍ ഒന്നിന് സിവില്‍ സ്റ്റേഷന്‍ വളപ്പിലെ കോടതി കെട്ടിടത്തിനു മുമ്പിലുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് Read More …

സുധീരനെ തള്ളി മുസ്ലീം ലീഗ്

മലപ്പുറം: സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതിനെതിരേ എല്‍ഡിഎഫുമായി യോജിച്ച് സമരത്തിനില്ലെന്ന കെപിസിസി അധ്യക്ഷന്‍ വാക്കുകളെ തള്ളി മുസ്ലിം ലീഗ് രംഗത്ത്. കേരളത്തിന്റെ പൊതു പ്രശ്‌നമാണിത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സഹകരണ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ ഇതില്‍ സിപിഎം എന്നോ കോണ്‍ഗ്രസ് എന്നോ ഇല്ലെന്നും ഒന്നിച്ച് പ്രതിഷേധിക്കേണ്ട വിഷയമാണെന്നും ലീഗ് ജനറല്‍ സെക്രട്ടറി Read More …

പാചകവാതക വിതരണം നിലച്ചു

മലപ്പുറം: ഐ.ഒ.സി. ചേളാരി ബോട്ടലിംഗ് പ്ലാന്റില്‍ ട്രക്ക് തൊഴിലാളികള്‍ പണിമുടക്കി പാചകവാതക വിതരണം നിലച്ചു. ചേളാരി പ്ലാന്റില്‍ കരാറുള്ള 6 ട്രക്കുകളേയും ഡ്രൈവര്‍മാരേയും കോയമ്പത്തൂര്‍ പ്ലാന്റിലേക്ക് സെയില്‍സ് മാനേജറുടെ നിര്‍ദ്ദേശം അനുസരിച്ച് ഒരാഴ്ചത്തേക്ക് മാറ്റിയിരുന്നു. പാലക്കാട് ജില്ലയിലെ ഏജന്‍സികളായ ഐ.സി.പി, എം.കെ, കുമാര്‍ എന്നീ ഗ്യാസ് ഏജന്‍സികളുടെ ട്രക്കുകളെയാണ് മാറ്റിയത്. ലോഡിനായി കോയമ്പത്തൂര്‍ പ്ലാന്റില്‍ എത്തിയപ്പോള്‍ Read More …

കാന്തപുരത്തിനെതിരെ ആഞ്ഞടിച്ച്

മലപ്പുറം: അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ക്കെതിരെ മുന്‍മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായി പി കെ കുഞ്ഞാലിക്കുട്ടി. കഴിഞ്ഞദിവസം മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ കോഴിക്കോട്ട് ചേര്‍ന്ന കോഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ കാന്തപുരം വിഭാഗത്തില്‍ നിന്നും ആരും പങ്കെടുക്കാത്തതിനെതിരെയായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പരിഹാസം. സമസ്ത ജില്ലാ കോഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച ശരീഅത്ത് സംരക്ഷണറാലിയില്‍ സംസാരിക്കുകയായിരുന്നു Read More …

അബൂബക്കര്‍ സിദ്ദീഖിയോ?

മലപ്പുറം: മലപ്പുറം സ്‌ഫോടനത്തിന് പിന്നില്‍ അല്‍ ഉമ്മ തലവന്‍ അബൂബക്കര്‍ സിദ്ദീഖിയെന്ന് സംശയം. കൊല്ലം, ചിറ്റൂര്‍, മൈസൂര്‍ സ്‌ഫോടനങ്ങളുടെ മുഖ്യസൂത്രധാരന്‍ പഴയ അല്‍ഉമ്മ പ്രവര്‍ത്തകനായ ഇയാളാണെന്ന നിരീക്ഷണത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. തമിഴ്‌നാട് നാഗപ്പട്ടണം സ്വദേശിയായ സിദ്ദിഖിയുടെ വീട് കേരളത്തില്‍നിന്നുള്ള പ്രത്യേക അന്വേഷണം സംഘം പരിശോധിച്ചു. സിദ്ദിഖി എവിടെന്ന്് അറിയില്ലെന്നും വീടുമായി ബന്ധമില്ലെന്നുമാണു ഭാര്യ പൊലീസിനു മൊഴി Read More …

അജ്ഞാതന്റെ രേഖ ചിത്രം തയ്യാറാക്കുന്നു

മലപ്പുറം: സിവില്‍ സ്റ്റേഷനില്‍ സ്‌ഫോടനം നടക്കുന്നതിന് മുമ്പായി പരിസരത്തു കണ്ട അജ്ഞാതനെ കുറിച്ച് സൂചനകളൊന്നും അന്വേഷണ സംഘത്തിനു ലഭിച്ചില്ല. കൈയില്‍ സഞ്ചിയുമായി അജ്ഞാതനായ ഒരാള്‍ ഈ പരസരത്തുണ്ടായിരുന്നതായി സ്‌ഫോടന സമയത്ത് കോടതിക്ക് മുന്നിലുണ്ടായിരുന്ന ചിലരാണ് പോലീസിനു മൊഴി നല്‍കിയത്. എന്നാല്‍ ഇത്തരത്തിലൊരാളെ കുറിച്ചുള്ള അന്വേഷണം എങ്ങുമെത്തിയിട്ടില്ല. കോടതി വളപ്പില്‍ സിസിടിവി കാമറകളൊന്നുമില്ലാത്തതിനാല്‍ സ്‌ഫോടനം നടക്കുന്ന സമയത്ത് Read More …