102 ആംബുലന്‍സ് പദ്ധതിയില്‍ അംഗമാകുന്ന വാഹനങ്ങള്‍ക്ക് സൗജന്യ ജി.പി.എസ് സംവിധാനം നല്‍കും.-ജില്ലാ കലക്ടര്‍.

മലപ്പുറം:  തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് ജില്ലയില്‍ നടപ്പാക്കുന 102 ആംബുലന്‍സ് പദ്ധതിയില്‍ അംഗമാകുന്ന വാഹനങ്ങള്‍ക്ക് ഉപകരണമുള്‍പ്പെടെയുള്ള സൗജന്യ ജി.പി.എസ് സംവിധാനം നല്‍കുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. ചാരിറ്റബിള്‍ സംഘടകള്‍ നടത്തുന്ന ആംബുലന്‍സുകള്‍ക്ക് കഴിയുമെങ്കില്‍ സ്വന്തം ചെലവില്‍ ജി.പി.എസ് വക്കാന്‍ ആവശ്യപ്പെടും.     ജില്ലയില്‍ 102 ആംബുലന്‍സ് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി നടന്ന Read More …

സ്‌നേഹോപഹാരം നല്‍കി

മലപ്പുറം:  ഡല്‍ഹിയില്‍ നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍      വെളളി മെഡല്‍ ജേതാവായ ചേലമ്പ്ര സി.എച്ച്.സിയിലെ ജെ.എച്ച്.ഐ ഇ. വി സലീഷിന് ആരോഗ്യവകുപ്പിന്റെയും ആരോഗ്യകേരളം മലപ്പുറത്തിന്റെയും സ്‌നേഹോപഹാരം നല്‍കി.   മഹേന്ദ്രപുരി കോണ്‍ഫറന്‍സ് ഹാളില്‍  നടന്ന ഡി.എം.ഒ കോണ്‍ഫറന്‍സില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന  ഉപഹാരം നല്‍കി. ഹങ്കറിയില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിലേക്ക് Read More …

വികസന ഡോക്യുമെന്ററി പ്രദര്‍ശന വാഹനം ജില്ലയില്‍ പര്യടനം തുടങ്ങി

മലപ്പുറം:   സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ത്തോടനുബന്ധിച്ച് സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഡോക്യുമെന്ററി പ്രദര്‍ശന വാഹനം ജില്ലയില്‍ പര്യടനം തുടങ്ങി.  പിണറായി സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും ചിത്രികരിക്കുന്ന സീഡിയില്‍ സത്യാപ്രതിജ്ഞ ചടങ്ങ് മുതലുള്ള കാര്യങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്. ഇതിന പുറമെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്ന മറ്റൊരു ഡോക്യുമന്ററിയും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.     Read More …

പിണറായി സര്‍ക്കാരിനെ പുകഴ്ത്തി കെ.എന്‍.എ ഖാദര്‍

മലപ്പുറം: പിണറായി സര്‍ക്കാരിനെ പുകഴ്ത്തി മുസ്ലീം ലീഗ് നേതാവ് കെ.എന്‍.എ ഖാദര്‍. കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് സമീപനങ്ങളെ എതിര്‍ക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്ന ധീരമായ നിലപാടുകളെ സകലരും പിന്തുണയ്ക്കുകയാണ് വേണ്ടതെന്ന് മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ എഴുതി ലേഖനത്തില്‍ കെ.എന്‍.എ ഖാദര്‍ പറഞ്ഞു. ബംഗാളില്‍ മമത സര്‍ക്കാരിന്റെ നിലപാടുകളും പ്രശംസനീയമാണെന്ന് ഖാദര്‍ കൂട്ടിച്ചേര്‍ത്തു. കശാപ്പ് നിയന്ത്രണത്തില്‍ Read More …

അമിത് ഷായുടെ സന്ദര്‍ശനം വര്‍ഗീയ കലാപമുണ്ടാക്കാന്‍ കെ.പി.എ മജീദ്

മലപ്പുറം: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സന്ദര്‍ശനം വര്‍ഗീയ കലാപമുണ്ടാക്കാന്‍ ലക്ഷ്യമിട്ടെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. അമിത് ഷാ സന്ദര്‍ശിച്ചിടത്തെല്ലാം വര്‍ഗീയ കലാപമുണ്ടായിട്ടുണ്ട്.     ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്താനുള്ള അമിത് ഷായുടെ തന്ത്രം കേരളത്തില്‍ വിലപ്പോകില്ല. ബി.ജെ.പിയുടെ നീക്കത്തിനെതിരെ മുസ്‌ലിം ലീഗിെന്റ നേതൃത്വത്തില്‍ കൂട്ടായ്മ രംഗത്ത് വരുമെന്നും Read More …

ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ജില്ലയില്‍ നട്ടുവളര്‍ത്തുന്നത് 4,85,000 വ്യക്ഷ തൈകള്‍

മലപ്പുറം:  ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലയില്‍ നട്ടുവളര്‍ത്തുന്നതിന് ഹരിത കേരളം മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിതരണം ചെയ്തത്. 4,85,000 ചെടികള്‍. ഇതില്‍ ക്യഷി വകുപ്പ് ഒരുലക്ഷം ചെടികളും സമൂഹ്യ വനവത്ക്കരണ വിഭാഗം 385000 ചെടികളുമാണ് നട്ടുവളര്‍ത്താനായി നല്‍കിയത്. സന്നദ്ധസംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍, കുടുംബശ്രീ തുടങ്ങിയവരാണ് ചെടികള്‍ ഏറ്റുവാങ്ങി സാമൂഹിക വനവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്.  Read More …

ജില്ലാതല പരിസ്ഥിതി ദിനാചരണം പിവി അന്‍വര്‍ എംഎല്‍എ നിര്‍വഹിക്കും

വഴിക്കടവ്: കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും വഴിക്കടവ് ഗ്രാമപ്പഞ്ചായത്ത് യൂത്ത് കോര്‍ഡിനേഷന്‍ കമ്മിറ്റി ആന്‍ഡ് യൂത്ത് കേന്ദ്രവും ചേര്‍ന്ന് നടത്തുന്ന ജില്ലാതല പരിസ്ഥിതി ദിനാചരണം മണിമൂളി ക്രൈസ്റ്റിങ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജൂണ്‍ അഞ്ചിന് കാലത്ത് 11 നടക്കും.     ശ്രീ പി. വി. അന്‍വര്‍ എം. എല്‍. എ, ജില്ലാ പഞ്ചായത്ത് Read More …

മുസ്ലീം പള്ളിയില്‍ ജില്ലാ കലക്ട്രറുടെ ഖുതുബ

മലപ്പുറം റംസാനിലെ ആദ്യ വെള്ളിയാഴ്ച മലപ്പുറത്ത് കോട്ടപ്പടി മസ്ജിദുല്‍ ഫതഹ് പള്ളിയില്‍ ജുമുഅക്ക് ശേഷം മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണയുടെ ഖുതുബ വേറിട്ടതായി. ഗ്രീന്‍ പ്രോട്ടോകോളിനെ കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനായാണ് റമദാനിലെ ആദ്യ വെള്ളിയില്‍ ജില്ലാ കലക്ടര്‍ പ്രകൃതി സംരക്ഷണത്തിന്റെയും പ്ലാസ്റ്റിക് മുക്ത റമദാന്‍ കാലത്തെയും പറ്റി പ്രഭാഷണം നടത്തിയത്.  വിശ്വാസികള്‍ ഇത് ഏറ്റെടുക്കുമെന്ന് തീരുമാനിച്ചാണ് Read More …