മുഖ്യശത്രു പിണറായി വിജയനെന്ന് മാവോയിസ്റ്റ് മുഖപത്രം

കേരളം തമിഴ്‌നാട്കര്‍ണാടക സംസ്ഥാനങ്ങള്‍ ഒന്നിക്കുന്ന ട്രൈ ജംഗ്ഷന്‍ വനമേഖലയിലെ മുഖ്യശത്രു കേരള മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് സി.പി.ഐ(മാവോയിസ്റ്റ്) മുഖപത്രമായ ‘കമ്മ്യൂണിസ്റ്റില്‍’ വിമര്‍ശനം. പശ്ചിമഘട്ട മേഖല കമ്മിറ്റി ഈ മാസം പുറത്തിറക്കിയ ആദ്യലക്കത്തിലാണ് പിണറായിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. പിണറായി കേരള മുഖ്യമന്ത്രി ആയതിന് പിന്നാലെ മാവോയിസ്റ്റു വേട്ട ശക്തമാക്കുകയും ആക്രമണങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്തതെന്നും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കിരിന്റെ അതേ Read More …

റോഡപകടങ്ങള്‍ കുറക്കുന്നതിന് റോഡ് ആക്‌സിഡന്റ് ഫോറവുമായി സഹകരിച്ച് പ്രവര്‍ത്തിക്കും

മലപ്പുറം:  ജില്ലയില്‍ റോഡപകടങ്ങള്‍ കുറക്കുന്ന പദ്ധതി നടപ്പിലാക്കുന്നതിന് റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. റോഡ് സുരക്ഷ സമിതിയുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാകലക്ടര്‍. റോഡുകളുടെ വശങ്ങളില്‍ വളര്‍ന്ന നില്‍ക്കുന്ന കുറ്റിക്കാടുകള്‍, പരസ്യ ബോര്‍ഡുകള്‍, എന്നിവ മാറ്റുന്നതിനും ഡിവൈഡറുകള്‍, സൈന്‍ ബോഡുകള്‍ ബസ് ഷെല്‍റ്ററുകള്‍, ലൈറ്റുകള്‍, Read More …

അനധിക്യത ജിംനേഷ്യങ്ങള്‍ക്കെതിരെ നടപടി

മലപ്പുറം ജില്ലയില്‍ അനധിക്യതമായി പ്രവര്‍ത്തിക്കുന്ന ജിനേഷ്യങ്ങള്‍ക്കതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അമീത് മീണ അറിയിച്ചു. ജില്ലയിലെ സ്‌പോട്‌സ് അസോസിയേഷനുകളുടെ  പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാകലക്ടര്‍. ജിംനേഷ്യങ്ങള്‍ ഏറ്റവും കൂടുതലുള്ള ജില്ലയില്‍ കേരള ബോഡി ബില്‍ഡിംഗ് അസോസിയേഷന്റെ അനുമതി ഇല്ലാതെ ഏകദേശം 70 ഓളം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്.     Read More …

മാവോയിസ്റ്റ് വേട്ടക്ക് കേന്ദ്രസേന മലപ്പുറത്ത്, ഉത്തരവ് ലഭിച്ചാല്‍ ഉടന്‍ ഓപ്പറേഷന്‍ തുടങ്ങും

മലപ്പുറം: നിലമ്പൂര്‍ കതരുളായി വനത്തില്‍ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തിയ സി.പി.ഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗം കുപ്പു ദേവരാജിന്റെയും അജിതയുടെയും ചോരക്ക് പകരം ചോദിക്കാന്‍ മാവോയിസ്റ്റുകള്‍ കേരളത്തില്‍ തിരിച്ചടിക്കൊരുങ്ങിയതായുള്ള കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പൊലീസിനൊപ്പം മാവോയിസ്റ്റ് വേട്ടയ്ക്കായി കേന്ദ്ര സേന എത്തി. ഗുരുതരമായ ആക്രമണഭീഷണിയും പ്രതിസന്ധിയും അടക്കമുള്ളവ ചര്‍ച്ച ചെയ്യാന്‍ ഇന്ന് മലപ്പുറത്ത് മുഖ്യമന്ത്രി Read More …

സര്‍ക്കാറിന് ആശയക്കുഴപ്പമില്ലെന്ന് പിണറായി

മലപ്പുറം : ടി.പി സെന്‍കുമാറിന്റെ പുനര്‍നിയമനം സംബന്ധിച്ച് സര്‍ക്കാറിന് ആശയക്കുഴപ്പമില്ലെന്ന് പിണറായി. രാജ്യത്തെ പരമോന്നത കോടതിയാണ് സുപ്രീംകോടതി. വിധിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിച്ച് ഉചിതമായ തീരുമാനം കൈകൊള്ളുമെന്നും പിണറായി പറഞ്ഞു. വിധി നടപ്പിലാക്കുന്നതില്‍ കാലതാമസം നേരിടുന്നുവെന്ന വിമര്‍ശനങ്ങളുണ്ടല്ലോ എന്ന ചോദ്യത്തിന് ആര്‍ക്കാണ് ആ ആക്ഷേപമുള്ളതെന്ന മറുചോദ്യമാണ് പിണറായി ഉന്നയിച്ചത്. വിധി വന്നതിന് പിറ്റേ ദിവസം വന്നെ Read More …

വര്‍ഗീയമായി ചിത്രീകരിക്കുന്നത് തോല്‍വിയുണ്ടാക്കിയ ആഘാതം

മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തില്‍ സി.പി.എം നേതാക്കള്‍ക്ക് വിറളിപൂണ്ടിരിക്കുകയാണെന്നും ഇതാണ് മലപ്പുറത്തെ ഒന്നാകെ വര്‍ഗീയമായി ചിത്രീകരിക്കാനുള്ള കാരണമെന്നും മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് മലപ്പുറത്ത് പറഞ്ഞു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം ന്യൂനപക്ഷ വര്‍ഗീയ മേഖലയാണെന്ന് കടകംപള്ളി സുരേന്ദ്രന്‍ ഇന്നലെ തിരുവനന്തപുരത്ത് പറഞ്ഞിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ Read More …

മലപ്പുറം വര്‍ഗീയ മേഖലയെന്ന് താന്‍ പറഞ്ഞിട്ടില്ല

മലപ്പുറം: മലപ്പുറം വര്‍ഗീയ മേഖലയാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. താന്‍ പറഞ്ഞതായി ഒരു ചാനല്‍ തെറ്റിദ്ധാരണ പരത്തുകയാണെന്നും മന്ത്രി വിശദീകരിച്ചു. മലപ്പുറം തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പല കാരണങ്ങള്‍ പറഞ്ഞ കൂട്ടത്തില്‍ മലപ്പുറം മണ്ഡലം ന്യൂനപക്ഷ വര്‍ഗീയതയുടെ ശാക്തീകരണം വരുന്ന മേഖല കൂടിയാണെന്നാണ് താന്‍ പറഞ്ഞതെന്നും കടകംപള്ളി വിശദീകരിക്കുന്നു. മുസ്ലീം ലീഗ് അവിടെ ന്യൂനപക്ഷ Read More …

അമ്മയെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍

എടക്കര: നൊന്തു പെറ്റ മാതാവിനെ ലൈംഗിക അതിക്രമത്തിനിടയില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ മകനെ പൊലിസ് അറസ്റ്റു ചെയ്തു. എടക്കര പാതിരിപ്പാടം എസ്‌സി വിഭാഗത്തില്‍പ്പെട്ട പെരുങ്ങാട്ട് വീട്ടില്‍ രാധാമണി (45) ആണ് കെല്ലപ്പെട്ടത്. മകന്‍ പ്രജിത് കുമാര്‍ (20) നെ പൊലിസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ പതിനൊന്നിനാണ് സംഭവം. തലയ്ക്ക് പരുക്കേറ്റാണ് രാധാമണി മരിച്ചതെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ Read More …