പി.ഐ.ബി പ്രദര്‍ശനം ശ്രദ്ധേയം

വേങ്ങര- പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സംഘടിപ്പിക്കുന്ന പൊതുജന സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായുള്ള പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. കേന്ദ്രാവിഷ്‌കൃത വികസന-ക്ഷേമ പദ്ധതികളെക്കുറിച്ച് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള കൊച്ചി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സംഘടിപ്പിക്കുന്ന പൊതുജന സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായാണ് അമ്പതോളം കേന്ദ്രസ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.കേന്ദ്ര പരസ്യ- ദൃശ്യ പ്രചാരണ വിഭാഗം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് Read More …

പൊതുജനസമ്പര്‍ക്ക പരിപാടി തുടങ്ങി

വേങ്ങര: കേന്ദ്ര പൊതുജന സമ്പര്‍ക്ക പരിപാടിക്ക് വേങ്ങരയില്‍ തുടക്കമായി. മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍  ഉദ്ഘാടനം ചെയ്തു. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള കൊച്ചി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കേന്ദ്രാവിഷ്‌കൃത വികസന-ക്ഷേമ പദ്ധതികളെക്കുറിച്ച് സംഘടിപ്പിക്കുന്ന പൊതുജന സമ്പര്‍ക്ക പരിപാടിക്കാണ് വേങ്ങരയില്‍ തുടക്കമായത്. ചടങ്ങില്‍ ജില്ലാ കലക്ടര്‍  ടി. ഭാസ്‌കരന്‍, വേങ്ങര Read More …

നിയമസഭയിലും പണിമുടക്കുമോ….

മലപ്പുറം: കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷിന്‍ തകരാറിലായി വിവാദമുണ്ടായ മലപ്പുറം ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടിംഗ് മെഷിനുകള്‍ തയ്യാറാക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു.  മലപ്പുറം കലക്ടറേറ്റിനു സമീപത്തെ ഇലക്ഷന്‍ വെയര്‍ ഹൗസിലാണ് വോട്ടിംഗ് മെഷീന്‍ പരിശോധന നടക്കുന്നത്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വിവാദരഹിത നിയമസഭാ തെരഞ്ഞെടുപ്പ് നടത്താന്‍ തീവ്രശ്രമത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ ഭരണകൂടവും. Read More …

കാളപൂട്ട്-പോത്തുപൂട്ട് മത്സരങ്ങള്‍ പുനഃസ്ഥാപിക്കണം

മലപ്പുറം: കേരളത്തില്‍ കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരുടെ ഉത്സവമായ കാളപൂട്ട്-പോത്തുപൂട്ട് മത്സരങ്ങള്‍ക്ക് സുപ്രീംകോടതി വിലക്ക് ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ ഉത്തരവ് പുന:പരിശോധിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടണമെന്ന് ജില്ലാ പഞ്ചായത്ത് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരത്തിന് ഒഴിച്ചു കൂടാനാകാത്തതാണ് ഇത്തരം നാട്ടുത്സവങ്ങള്‍. അന്യം നിന്നു പോകുന്ന ഗ്രാമീണ സൗഹൃദത്തിന് വലിയ സംഭാവനയാണ് ഈ കാര്‍ഷിക കൂട്ടായ്മകള്‍ നല്‍കി വരുന്നതെന്ന് Read More …

പദ്ധതി നിര്‍വഹണ പുരോഗതി 51.53 ശതമാനം

മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ 2015-16 ലെ വാര്‍ഷിക പദ്ധതിയുടെ നിര്‍വഹണ പുരോഗതി ജനുവരി 31 വരെയുള്ള കണക്കു പ്രകാരം മൊത്തം പദ്ധതി വിഹിതത്തിന്റെ 51.53 ശതമാനമാണെന്ന് ജില്ലാ പഞ്ചായത്ത് ഗ്രാമസഭാ യോഗം വിലയിരുത്തി. വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് സമ്മേളന ഹാളില്‍ ചേര്‍ന്ന ഗ്രാമസഭ പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. Read More …

മാമാങ്കം ഫെസ്റ്റിന് തുടക്കമായി

മലപ്പുറം: മാമാങ്കത്തിന്റെ 261ാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രമോഷന്‍ കൗസില്‍ നടത്തുന്ന വിവിധ പരിപാടികള്‍ക്ക് അങ്കവാള്‍ പ്രയാണത്തോടെ ഔദ്യോഗിക തുടക്കമായി. അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ചാവേര്‍തറ മുതല്‍ തിരുന്നാവായ നിലപാട് തറ വരെയായിരുന്നു അങ്കവാള്‍ പ്രയാണം. പ്രയാണം ജില്ലാ കലക്ടര്‍ ടി. ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ചരിത്ര സ്മാരകങ്ങള്‍ സംരക്ഷിക്കുന്നതിനും പുതുതലമുറയ്ക്ക് പരിചപയപ്പെടുത്തുന്നതിനുമായി പ്രത്യേക പദ്ധതി Read More …

അഞ്ച് വര്‍ഷം കൊണ്ട് 33 ലക്ഷം പേര്‍ക്ക് ധനസഹായം

മലപ്പുറം: ജില്ലയില്‍ 2.36 ലക്ഷം പേര്‍ക്ക് 68.26 കോടി രൂപ പെന്‍ഷന്‍ കുടിശിക വിതരണം ക്ഷേമപെന്‍ഷന്‍ ഇനത്തില്‍ അഞ്ച് വര്‍ഷം കൊണ്ട് 33 ലക്ഷം പേര്‍ക്ക് ധനസഹായം ലഭ്യമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞതായി നഗരകാര്യ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ചെക്ക് വിതരണത്തിന്റെയും പ്രവാസി വകുപ്പ് നല്‍കുന്ന ധനസഹായ വിതരണത്തിന്റെയും Read More …

നിരഞ്ജന്‍ കുമാറിന്റെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ 50 ലക്ഷം നല്‍കി

മലപ്പുറം: പഠാന്‍കോട്ട് വ്യോമസേന താവളത്തിനു നേര്‍ക്ക് നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ കുമാറിന്റെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാറിന്റെ 50 ലക്ഷം രൂപയുടെ ധനസഹായം പട്ടികജാതി- ടൂറിസം- പിന്നാക്കക്ഷേമ വകുപ്പു മന്ത്രി എ.പി അനില്‍കുമാര്‍ വിതരണം ചെയ്തു. നിരഞ്ജന്റെ ഭാര്യ ഡോ.കെ.ജി രാധിക, മകള്‍ വിസ്മയ എന്നിവര്‍ക്ക് 25 ലക്ഷത്തിന്റെ രണ്ട് ചെക്കുകള്‍ വീതം Read More …