കഞ്ചാവ് വില്‍പ്പന, മുഖ്യകണ്ണി അറസ്റ്റില്‍

മലപ്പുറം: ജില്ലയില്‍ കഞ്ചാവ് മൊത്തമായും ചില്ലറയായും വിവിധ യിടങ്ങളില്‍ വില്‍പ്പന നടത്തുന്ന മുഖ്യകണ്ണി എക്‌സൈസിന്റെ പിടിയിലായി. മലപ്പുറം കിഴക്കേതലയില്‍ വച്ച് 2 കിലോ കഞ്ചാവുമായി കിഴക്കേതല സ്വദേശി കുഞ്ഞിപ്പ എന്നു വിളിക്കുന്ന നയീം എന്നയാളെയാണ് പിടികൂടിയത്. മലപ്പുറം കിഴക്കേതലയില്‍ ചില്ലറ വില്‍പ്പനക്കായി ബൈക്കില്‍ കഞ്ചാവ് കൊണ്ടുവരവെയാണ് പിടിയിലായത്. ചട്ടിപ്പറമ്പ്, തിരൂര്‍, മഞ്ചേരി , കൊണ്ടോട്ടി ഭാഗങ്ങളില്‍ Read More …

ലോക്കല്‍ ലെവല്‍ കമ്മിറ്റി സിറ്റിങ്

മലപ്പുറം: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം സംബന്ധിച്ച ലോക്കല്‍ ലെവല്‍ കമ്മിറ്റി സിറ്റിങ് ജില്ലാ പഞ്ചായത്ത് മിനി സമ്മേളന ഹാളില്‍ ചേര്‍ന്നു. വെട്ടത്തുര്‍ കാപ്പ ഗവ.യു.പി. സ്‌കൂളിലുണ്ടായിരുന്ന രണ്ട് അധ്യാപികമാരുടേയും എടപ്പാളിലെ സൗകര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന യുവതിയുടേയും കേസുകളാണ് സിറ്റിംങില്‍ പരിഗണിച്ചത്. അടുത്ത സിറ്റിങ് മാര്‍ച്ച് 19 ന് നടത്തും. പൊതു – സ്വകാര്യ മേഖലകളിലെ 10 Read More …

സിക്ക: ജില്ലയില്‍ പ്രതിരോധ ശക്തിപ്പെടുത്തും

മലപ്പുറം: ബ്രസീല്‍ അടക്കമുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ സിക്കരോഗ ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രോഗ്രാം ഓഫീസര്‍മാരുടെ യോഗത്തില്‍ തീരുമാനമായി. ഫ്‌ലാവി വൈറസ് വിഭാഗത്തില്‍പെടുന്ന രോഗാണുവാണ് രോഗം ഉണ്ടാക്കുന്നത്. ഈഡിസ് കൊതുകുകള്‍ ആണ് പ്രധാനമായും രോഗം പരത്തുന്നത്. മുതിര്‍ന്നവര്‍ക്ക് രോഗം ബാധിച്ചാല്‍ 85% വും Read More …

ശുചിത്വ മിഷന്‍ രജിസ്‌ട്രേഷന്‍

മലപ്പുറം: ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ജില്ലയിലെ വിവിധ പാഴ്‌വസ്തു വ്യാപാരികള്‍/ശേഖരിക്കുന്ന വ്യക്തികള്‍ എന്നിവര്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കുന്നു. സംസ്ഥാനത്ത് പാഴ്‌വസ്തു ശേഖരണം, വിപണനം നടത്തി വരുന്നവരെ ഖരമാലിന്യ പരിപാലന മേഖലയില്‍ ഔപചാരികമായി ബന്ധിപ്പിച്ച് പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. നിലവിലെ സാഹചര്യത്തില്‍ മണ്ണില്‍ ലയിക്കാത്ത പ്ലാസ്റ്റിക്ക് പോലുളള ഉത്പന്നങ്ങള്‍ ശേഖരിക്കുന്നതിനോ, കൈമാറുന്നതിനോ ഉളള Read More …

ജീലാനി ആത്മീയ സംഗമം സമാപിച്ചു

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സ്വലാത്ത് നഗര്‍ മഅ്ദിന്‍ ക്യാമ്പസില്‍ സംഘടിപ്പിച്ച ജീലാനി അനുസ്മരണ ആത്മീയ സംഗമം ആയിരങ്ങള്‍ക്ക് നിര്‍വൃതിയായി. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി മുഖ്യപ്രഭാഷണം നടത്തി. പരിപാടിയുടെ ഭാഗമായി താജുല്‍ ഉലമ, നൂറുല്‍ ഉലമ ഉറൂസ് മുബാറക്ക്, മുഹ്‌യിദ്ധീന്‍ മൗലിദ് പാരായണം, സ്വലാത്തുന്നാരിയ്യ മജ്‌ലിസ്, പരീക്ഷാര്‍ത്ഥികള്‍ക്ക് പ്രത്യേക പ്രാര്‍ത്ഥന, സമൂഹ Read More …

അന്നപൂര്‍ണ കാര്‍ഡുടമകള്‍ക്ക് 10 കിലോ അരി സൗജന്യം

മലപ്പുറം: ജില്ലയിലെ അന്നപൂര്‍ണ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഫെബ്രുവരിയില്‍ 10 കിലോ അരി സൗജന്യമായി റേഷന്‍ കടകള്‍ വഴി ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. അന്ത്യോദയ അന്നയോജന കാര്‍ഡുടമകള്‍ക്ക് ഒരു രൂപ നിരക്കില്‍ 35 കിലോ അരി ലഭിക്കും. ബി.പി.എല്‍ / അന്ത്യോദയ അന്നയോജന കാര്‍ഡില്‍ ഉള്‍പ്പെട്ട ഒരു അംഗത്തിന് 400 ഗ്രാം പഞ്ചസാര Read More …

ബാങ്ക് ലോണ്‍ അദാലത്ത് സംഘടിപ്പിച്ചു

മലപ്പുറം: റവന്യൂ വകുപ്പും കേരളാ ഗ്രാമീണ്‍ ബാങ്കും ചേര്‍ന്ന് സംഘടിപ്പിച്ച ബാങ്ക് ലോണ്‍ അദാലത്ത് ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. വിവിധ കാരണങ്ങളാല്‍ കേരള ഗ്രാമീണ്‍ ബാങ്കില്‍ നിന്നും ലോണ്‍ തുക തിരിച്ചടക്കാനാവാതിരുന്നവര്‍ക്ക് പലിശയില്‍ ഇളവു നല്‍കി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പ്രകാരം ലോണ്‍ തിരിച്ചടക്കാന്‍ സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കേരള Read More …

കാര്‍ഷിക സാങ്കേതിക വിദ്യാവാരം ‘പുലരി 2016’ തുടങ്ങി

മലപ്പുറം:  ജില്ല കൃഷി വിജ്ഞാന കേന്ദ്രവും ആത്മയും സംയുക്തമായി തവനൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നടത്തുന്ന കാര്‍ഷിക സാങ്കേതിക വിദ്യാവാരം ‘പുലരി 2016’ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ലക്ഷ്മി  ഉദ്ഘാടനം ചെയ്തു. തവനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കെ.പി. സുബ്രമണ്യന്‍ അധ്യക്ഷനായിരുന്നു. ഫെബ്രുവരി മൂന്ന് മുതല്‍ ആറു വരെ നടക്കുന്ന സാങ്കേതിക വിദ്യാവാരത്തില്‍ കൃഷിക്കാര്‍ക്ക് സാങ്കേതിക Read More …