നിക്ഷേപ സമാഹരണത്തില്‍ തിരൂര്‍ ബ്ലോക്ക് ഒന്നാമത്

മലപ്പുറം: ദശീയ സമ്പാദ്യ പദ്ധതി നിക്ഷേപ സമാഹരണത്തിന്റെ ഭാഗമായി നടത്തിയ ജില്ലയിലെ നിക്ഷേപക സമാഹരണ അവലോകന യോഗം മലപ്പുറം ടൗണ്‍ ഹാളില്‍ ദേശീയ സമ്പാദ്യ പദ്ധതി ഡയറക്ടര്‍ പി.കെ. എലിസബത്ത് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ബ്ലോക്കുകളില്‍ 21.98 കോടി സമാഹരിച്ച് തിരൂര്‍ ബ്ലോക്ക് ഒന്നാം സ്ഥാനത്തും 18.92 കോടി സമാഹരിച്ച് താനൂര്‍ ബ്ലോക്ക് രണ്ടാം സ്ഥാനത്തും Read More …

സ്വത്ത് ദുരിതാശ്വാസ നിധിയിലേക്ക്

മലപ്പുറം: കാന്‍സര്‍ ബാധിച്ച് മരിച്ച എടത്തറ ആനമങ്ങാട് സ്വദേശി തെക്കന്‍ ഹലീമയുടെ സ്വത്ത് അവകാശ വിഹിതം സഹോദരി തെക്കന്‍ സാറ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. സ്വത്ത് വിഹിതമായ 91875 രൂപയിലേക്ക് 8125 രൂപ കൂട്ടിച്ചേര്‍ത്ത് ഒരു ലക്ഷമാണ് സാറ ജില്ലാ കലക്ടര്‍ ടി. ഭാസ്‌കരന് കൈമാറിയത്. ഭര്‍ത്താവ് സി.എച്ച് അലിക്ക് ഒപ്പമെത്തിയാണ് കോങ്ങാട് കെ.പി.ആര്‍.പി. Read More …

മഹാകവിയ്ക്ക് മലയാളത്തിന്റെ പ്രണാമം

തിരൂര്‍: കവിതാലാപനത്തിലൂടെ, അനുഭവകഥനത്തിലൂടെ അനുസ്മരണ ഭാഷണങ്ങളിലൂടെ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല പ്രിയ കവി ഒ.എന്‍.വി യ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കലാശാലയുടെ രംഗശാല ഓഡിറ്റോറിയത്തില്‍ നടന്ന ‘മലയാളത്തിന്റെ പ്രിയ കവിയ്ക്ക് പ്രണാമം’ എന്ന പരിപാടിയില്‍  വൈസ് ചാന്‍സലറോടൊപ്പം അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും തങ്ങളുടെ കാവ്യാനുഭവങ്ങളും കവിയോടൊപ്പമുള്ള ജീവിതാനുഭവങ്ങളും പങ്കുവെച്ചു. ചരിത്രത്തോടൊപ്പം സഞ്ചരിച്ച കവിയായിരുന്നു ഒ.എന്‍.വി എന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. Read More …

വാഹനാപകടത്തില്‍ മരണപ്പെട്ടു

പുത്തനത്താണി: വെട്ടിച്ചിറയില്‍ ബൈക്കിനു പിറകില്‍ ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രികന്‍ മരണപ്പെട്ടു.വരമ്പനാല സ്വദേശിയും കരിപ്പോളില്‍ താമസിക്കുകയും ചെയ്യുന്ന നീര്‍ക്കാട്ടില്‍ മുബഷീര്‍ ആണ് മരണപ്പെട്ടത്. 24 വയസ്സായിരുന്നു.ബൈക്ക് ഓടിച്ചിരുന്ന കൊളമ്പന്‍ സുഹൈലിനെ പരിക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച രാവിലെ 10 മണിയോടെ വെട്ടിച്ചിറയിലാണ് അപകടം നടന്നത്.സുഹൈലും മുബഷിറും സഞ്ചരിച്ചിരുന്ന ബൈക്കില്‍ പിറകെ വന്ന് ടിപ്പര്‍ Read More …

മൂര്‍ക്കനാട് സമഗ്ര കുടിവെള്ള പദ്ധതി

മൂര്‍ക്കനാട് മൂര്‍ക്കനാടും സമീപ പഞ്ചായത്തുകളായ കുറുവ, പുഴക്കാട്ടിരി, മക്കരപ്പറമ്പ, കൂട്ടിലങ്ങാടി, മങ്കട എന്നിവിടങ്ങളിലേക്കുള്ള സമഗ്ര ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പടപ്പറമ്പ് പി.കെ.എച്ച്.എം. എല്‍.പി. സ്‌കൂള്‍ അങ്കണത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി പി.ജെ. ജോസഫിന്റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി തൂതപ്പുഴയില്‍ തടയണ നിര്‍മിക്കുന്നതിന് 11 കോടി കൂടി അനുവദിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. Read More …

മങ്കട 66 കെ.വി സബ്‌സ്റ്റേഷന്‍

മങ്കട: മങ്കട 66 കെ.വി  സബ്‌സ്റ്റേഷന്റെ ഉദ്ഘാടനം മങ്കട ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. മങ്കട പി.എച്ച്.സി. താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പരിപാടിയില്‍ പ്രഖ്യാപിച്ചു. ഊര്‍ജവകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് അധ്യക്ഷനായി. മങ്കട 66 കെ.വി  സബ്‌സ്റ്റേഷന്‍ യാഥാര്‍ഥ്യമാക്കുന്നതിന് പ്രവര്‍ത്തിച്ച വൈദ്യുതി വകുപ്പ് ജീവനക്കാര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രിയും 10,000 Read More …

മത്സ്യത്തൊഴിലാളികള്‍ ആഗ്രഹിച്ച വലിയ ലക്ഷ്യം

പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ മത്സ്യത്തൊഴിലാളികള്‍ തലമുറകളായി ആഗ്രഹിച്ച വലിയ ലക്ഷ്യമായ മത്സ്യബന്ധന തുറമുഖം എത്രയും വേഗത്തില്‍ യാഥാര്‍ഥ്യമാക്കാന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പരപ്പനങ്ങാടി ചാപ്പപ്പടി കടപ്പുറത്ത് മത്സ്യബന്ധന തുറമുഖത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്രയും വേഗം നിര്‍മാണം പൂര്‍ത്തീകരിച്ച്  തുറമുഖം യാഥാര്‍ഥ്യമാക്കലാണ് ഇനിയുള്ള ഉത്തരവാദിത്ത്വം. വേഗത്തില്‍ ഫണ്ട് അനുവദിച്ച് പ്രവൃത്തികള്‍ ദ്രുതഗതിയിലാക്കും. സര്‍ക്കാര്‍ Read More …

ക്ഷീര മേഖലയില്‍ സ്വയംപര്യാപ്തമാകും

മലപ്പുറം: പാലിന്റെ കാര്യത്തില്‍ അടുത്ത വര്‍ഷത്തോടെ കേരളം സ്വയം പര്യാപ്തമാകുമെന്ന് ഊര്‍ജ വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. നമുക്ക് ആവശ്യമുള്ള പാലിന്റെ 80?     മുതല്‍ 85 ശതമാനം വരെ നിലവില്‍ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നുണ്ട്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ ഭക്ഷണത്തിന് ആവശ്യമുള്ള അരി, മുളക്, ഉള്ളി, പഞ്ചസാര തുടങ്ങിയവയെല്ലാം ഇറക്കുമതി ചെയ്യേണ്ടി വരുമ്പോള്‍ പാലുത്പാദനത്തില്‍ Read More …