ഡിഫ്തീരിയ പ്രതിരോധത്തിന് സഹകരിക്കണം: ജില്ലാ കലക്ടര്‍

മലപ്പുറം: ഡിഫ്തീരിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് മുഴുവന്‍  മേഖലയിലുള്ളവരും സഹകരിക്കണമെന്ന് ജില്ലാകലക്ടര്‍ ടി. ഭാസ്‌ക്കരന്‍ അഭ്യര്‍ഥിച്ചു. ഡിഫ്തീരിയ ജില്ലയില്‍ നിന്ന് പൂര്‍ണമായും തുടച്ചുനീക്കുന്നതിന് രാഷ്ട്രീയ- സാമുദായിക- സാമൂഹിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും മാധ്യമ സ്ഥാപനങ്ങളും ഒന്നിച്ചു നില്‍ക്കണമെന്ന് കലക്ടര്‍ പറഞ്ഞു. ആരോഗ്യമേഖലയില്‍ ശാസ്ത്രീയമായ  അറിവും യോഗ്യതയും  ഇല്ലാത്തവര്‍ രോഗ പ്രതിരോധ കുത്തിവയ്പിനെതിരെ നടത്തുന്ന Read More …

മലപ്പുറത്തിന്റെ മുഖച്ചിത്രം മാറുന്നു

മലപ്പുറം: അപ്ഹില്ലിലെ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പോയാണ് മലപ്പുറം നഗരത്തിന്റെ ഇന്നത്തെ പ്രധാന മുഖച്ചിത്രം; പക്ഷെ അത് വികൃതമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച ഓടുമേഞ്ഞ കെട്ടിടവും അറ്റകുറ്റപണികള്‍ നടത്താത്ത പരിസരങ്ങളുമാണ് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പോയുടെ മങ്ങിയ ചിത്രം. നഗരത്തിന്റെ പലഭാഗങ്ങളിലും സ്വകാര്യ ഭൂമികളില്‍ ബഹുനിലകെട്ടിടങ്ങള്‍ വളര്‍ന്നെങ്കിലും കെ.എസ്.ആര്‍.ടി.സിമാത്രം നഗരമധ്യത്തിലെ ഡിപ്പോയെ ഗൗനിച്ചിരുന്നില്ല. ചേരികളിലെ കുടിലുകള്‍ പോലെ പൊട്ടിപാളിഞ്ഞ കെട്ടിടങ്ങള്‍ക്കും ഗാരേജിനുമുള്ളില്‍ Read More …

‘ആത്മ’ ക്ഷീര കര്‍ഷക അവാര്‍ഡിന് അപേക്ഷിക്കാം

മലപ്പുറം: ആത്മ പദ്ധതിയുടെ ഭാഗമായി മലപ്പുറം ബ്ലോക്ക് പരിധിയിലെ ആനക്കയം, കോഡൂര്‍, മലപ്പുറം, കോട്ടക്കല്‍, ഒതുക്കുങ്ങല്‍, പൂക്കോട്ടൂര്‍, മൊറയൂര്‍, പൊന്‍മള ഗ്രാമപഞ്ചായത്തുകളിലെ ക്ഷീര കര്‍ഷകരില്‍ നിന്നും മികച്ച ക്ഷീരകര്‍ഷകരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ അതത് കൃഷി ഭവനുകളില്‍ ജനുവരി ഏഴിനകം അപേക്ഷിക്കണം.

സമഗ്ര വികസനത്തിന് വിവരശേഖരണം: ജില്ലാ പഞ്ചായത്തംഗങ്ങള്‍ സ്‌കൂളുകള്‍ സന്ദര്‍ശിക്കും

മലപ്പുറം: ജില്ലാ പഞ്ചായത്തിന് കൈമാറിക്കിട്ടിയ ഹൈസ്‌കൂള്‍- ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളുടെ സമഗ്ര വികസനത്തിന് പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ സ്‌കൂളുകളില്‍ നേരിട്ട് സന്ദര്‍ശനം നടത്തും. ജനുവരി 10 നകം അംഗങ്ങള്‍ അതത് ഡിവിഷനുകളിലെ സ്‌കൂളുകളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കാന്‍ പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. വണ്ടൂര്‍ ഗേള്‍സ്, എടവണ്ണ Read More …

പാണക്കാട് മതമൈത്രി സമ്മേളനം ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും

മലപ്പുറം: മാനവ മൈത്രിയുടെയും സാമൂഹിക ഐക്യത്തിന്റെയും സന്ദേശം ഓര്‍മ്മിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും പാണക്കാട് തങ്ങള്‍ കുടുംബം സംഘടിപ്പിക്കുന്ന വാര്‍ഷിക മതമൈത്രി സമ്മേളനം ഉപരാഷ്ട്രപതി ഡോ. ഹാമിദ് അന്‍സാരി ഉദ്ഘാടനം ചെയ്യും. ജനുവരി 12ന് രാവിലെ പത്തുമണിക്ക് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ തങ്ങള്‍ കുടുംബത്തിന്റെ നേതൃത്വത്തില്‍ പാണക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌ട്രൈറ്റ് പാത്ത് ഇന്റര്‍നാഷണല്‍ Read More …

മുസ്‌ലിംലീഗ് യാത്ര: ലോഗോ പുറത്തിറക്കി

  മലപ്പുറം: സൗഹൃദം, സമത്വം, സമന്വയം എന്ന മുദ്രാവാക്യമുയര്‍ത്തി മുസ്‌ലിംലീഗ് ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന മുസ്‌ലിംലീഗ് കേരള യാത്രയുടെ ലോഗോ പാണക്കാട് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. ജനുവരി 24 ന് മഞ്ചേശ്വരത്ത് നിന്നു തുടങ്ങി ഫെബ്രുവരി 11 ന് തിരുവനന്തപുരത്ത് സമാപിക്കുന്ന യാത്ര Read More …

ഉന്നത വിദ്യാഭ്യാസത്തിന്റെ അവസാനവാക്ക് കേരളമാകണം- മന്ത്രി പി.കെ അബ്ദുറബ്ബ്

മലപ്പുറം : കേരളത്തിലെ കുട്ടികള്‍ ഉന്നത വിദ്യാഭ്യാസത്തിന് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സ്ഥിതി ഇല്ലാതാക്കി ഏത് മേഖലയിലും പഠനത്തിനുള്ള സൗകര്യം ഇവിടെ തന്നെ ഒരുക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദുറബ്ബ് പറഞ്ഞു.  മറ്റ് സംസ്ഥാനങ്ങളിലെ കുട്ടികളെ കൂടി കേരളത്തിലേക്ക് ആകര്‍ഷിച്ച് വിദ്യാഭ്യാസത്തിന്റെ അവസാനവാക്ക് കേരളമാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ഗവ. കൊളെജിലെ പുതിയ Read More …

ദമാമിലെ വാഹനപകടത്തില്‍ കോഡൂര്‍ കൂഞ്ഞാന്‍ അന്തരിച്ചു

ദമാം : സേവാദള്‍ പ്രവര്‍ത്തകനും മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസ് പാര്‍ട്ടിപരിപാടികളില്‍ നിത്യസാനിധ്യമായിരുന്ന കോഡൂര്‍ കൂഞ്ഞാന്‍ അന്തരിച്ചു. ദമാമിലുണ്ടായ വാഹനപകടത്തിലാണ് അന്ത്യം. ഉംറതീര്‍ത്ഥാടകര്‍ സഞരിച്ച ബസിനുപിന്നില്‍ ട്രയലര്‍ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ മുപത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചിലരുടെ നില ഗൂരുതരമാണ്. അപകടത്തില്‍ മരിച്ച കൂഞ്ഞാന്‍ എന്ന സൈതലവി ദമാമിലെ മകന്റയടുത്തേക്ക് വിസിറ്റിംങ് വിസയില്‍ പോയതായിരുന്നു അന്തരിച്ച Read More …