മലപ്പുറത്ത് നിന്ന് ബാംഗ്ലൂരിലേക്ക് ബസ് സര്‍വീസ് ; മന്ത്രി തിരുവഞ്ചൂര്‍

മലപ്പുറം : മലപ്പുറത്ത് നിന്ന് ബാംഗ്ലൂരിലേക്ക് കെ.എസ്.ആര്‍.ടി.സി. അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് തുടങ്ങുമെന്ന് ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മലപ്പുറം കെ.എസ്.ആര്‍.ടി.സി. ബസ്‌സ്റ്റേഷന്‍ കം ഷോപ്പിങ് കോംപ്ലക്‌സിന്റെ നിര്‍മാണോദ്ഘാടന പരിപാടിയില്‍ പി.ഉബൈദുള്ള എം.എല്‍.എ. ആവശ്യമുന്നയിച്ചതിനെ തുടര്‍ന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. മലപ്പുറം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയുടെ പ്രതിദിന വരുമാനം ഇപ്പോള്‍ അഞ്ചര ലക്ഷമാണ്. അത് Read More …

കെ.എസ്.ആര്‍.ടി.സി.യെ രക്ഷിക്കാന്‍ കൂട്ടായ്മ വേണം- മുഖ്യമന്ത്രി

മലപ്പുറം: കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റേഷന്‍ കം ഷോപ്പിങ് കോംപ്ലക്‌സിന്റെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. കെ.എസ്.ആര്‍.ടി.സി. സ്റ്റേഷന്‍ പരിസരത്ത് നടന്ന പരിപാടിയില്‍ ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായി. പ്രതിസന്ധികളില്‍ നിന്ന് കരകയറി കെ.എസ്.ആര്‍.ടി.സി. പുരോഗതിയുടെ പാതയിലേക്ക് ചലിച്ചുകൊണ്ടിരിക്കുകയാണെന്നും ശമ്പളവും പെന്‍ഷനും മുടങ്ങിയിരുന്ന സ്ഥിതി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ പുരോഗതി നിലനിര്‍ത്താനും കെ.എസ്.ആര്‍.ടി.സി.യെ Read More …

ധനുമാസ രാവില്‍ മലപ്പുറത്തിന് രാഗനിലാവ്

മലപ്പുറം: ധനുമാസ രാവില്‍ ഹിന്ദുസ്ഥാനിയുടെ രാഗനിലാവു പരത്തി സരിത റഹ്മാന്‍ സംഗീതമനസുകളെ പ്രഭാപൂരിതമാക്കി. ലതാ മങ്കേഷ്‌ക്കറിന്റെ ഗാനങ്ങള്‍ കോര്‍ത്തിണക്കി ഗസല്‍ ഗായിക സരിത റഹ്മാന്‍ അവതരിപ്പിച്ച കുച്ച് ദില്‍നെ കഹാ എന്ന സംഗീതപരിപാടി മലപ്പുറം നഗരവാസികള്‍ക്ക് ഈണങ്ങളുടെ കമ്പളമായി. ലതാമങ്കേഷ്‌ക്കറുടെ 22 ഓളം ഗാനങ്ങള്‍ കോര്‍ത്തിണക്കിയാണ് സരിതാ റഹ്മാന്‍ ആസ്വാദക മനസ്സില്‍ ഇടം തേടിയത്. ലതാജിയുടെ Read More …

ഡി.എം.ഒയുടെ മരണം അന്വേഷിക്കണം: സി.പി.എം.

മലപ്പുറം-വയനാട് ഡി.എം.ഒ ഡോ. പി വി ശശിധരന്‍ മലപ്പുറം പന്തല്ലൂരിലെ ക്ലിനിക്കില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം പ്രത്യേക പോലീസ് സംഘത്തെകൊണ്ട് അന്വേഷിപ്പിക്കണമെന്ന് സി.പി.എം പന്തല്ലൂര്‍ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഡിസംബര്‍ 21ന് ദുരൂഹ സാഹചര്യത്തില്‍ കണാതായ ഡോക്ടറെ 22നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനകീയനായ ഡോക്ടറുടെ മരണകാരണം കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടില്ല. മരണം Read More …

രജിസ്‌ട്രേഷനില്‍ ഓണ്‍ലൈന്‍ വേണ്ടെന്ന് ആധാരമെഴുത്തുകാര്‍

മലപ്പുറം: രജിസ്‌ട്രേഷന്‍ വകുപ്പില്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയതിനെതിരെ കേരള ഡോക്യുമെന്റ് റൈറ്റേഴ്‌സ് ആന്‍ഡ് സ്‌ക്രൈബ്‌സ് അസോസിയേഷന്‍ രംഗത്തെത്തി. പുതിയ സംവിധാനം പിന്‍വലിക്കണമെന്ന് സംഘാടനാ ഭാരവിഹാകള്‍ ആവശ്യപ്പെട്ടു. ജനുവരി രണ്ടിന് എടവണ്ണപ്പാറ എം.സി മാളില്‍ നടക്കുന്ന ജില്ലാ സമ്മേളനം ഈ വിഷയം ചര്‍ച്ച ചെയ്യും. ആധാരം എഴുത്തുകാരുടെ മക്കളില്‍ എസ്.എസ്.എല്‍.സി പരീക്ഷ പാസായവര്‍ക്ക് ഉപഹാരം നല്‍കും. ആധാരം Read More …

ഓഡിറ്റോറിയത്തിന് കൊരമ്പയിലിന്റെ നാമം

മലപ്പുറം: കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയിലെ ഓഡിറ്റോറിയത്തിന് കൊരമ്പയില്‍ അഹമ്മദ് ഹാജിയുടെ പേരിടും. ശനിയാഴ്ച സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി ജോസഫ് ആണ് നാമകരണം നടത്തുക. വൈദ്യര്‍ സ്മാരകത്തിന്റെ സ്ഥാപക ചെയര്‍മാനായിരുന്നു മുസ്്‌ലിം ലീഗ് നേതാവും മുന്‍ എം.പിയുമായിരുന്ന കൊരമ്പയില്‍ അഹമ്മദ് ഹാജി. മാപ്പിളകലാ അക്കാദമിയുടെ ഒന്നാം നിലയിലാണ് ഓഡിറ്റോറിയം.  ചടങ്ങില്‍ ഡോഃ Read More …

ഐ.എസ്.എം.യൂത്ത് സമ്മിറ്റ് കോഴിക്കോട്ട്

മലപ്പുറം: ‘ആദര്‍ശ യൗവനത്തിന്റെ അരനൂറ്റാണ്ട്’ എന്ന പ്രമേയത്തില്‍ ഐ.എസ്.എം കേരള യൂത്ത് സമ്മിറ്റ്  ജനുവരി രണ്ട്,മൂന്ന് തിയ്യതികളില്‍ കോഴിക്കോട്ട് സ്വപ്നനഗരിക്ക് സമീപം പ്രത്യേകം സജ്ജമാക്കിയ യുവത നഗറില്‍ നടക്കും. പത്ത് സെഷനുകളിലായി നടക്കുന്ന യൂത്ത് സമ്മിറ്റില്‍ കാലിക പ്രസക്തമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ജനുവരി 2ന് രാവിലെ പത്ത് മണിക്ക് നടക്കുന്ന കൗണ്‍സില്‍ സമ്മേളനം കെ Read More …

വേങ്ങരയിലെ വിദ്യാര്‍ഥികള്‍ക്ക്; സൗജന്യ യാത്ര

മലപ്പുറം: വേങ്ങര പഞ്ചായത്ത് പരിധിയിലെ സ്‌കൂളുകളില്‍ ഒന്നു മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പുതുവര്‍ഷത്തില്‍ വേറിട്ട സമ്മാനം. സ്വകാര്യ ബസുകളില്‍  സൗജന്യ യാത്രാ സൗകര്യം ഒരുക്കിയാണ് വേങ്ങര പഞ്ചായത്തും മോട്ടോര്‍ വാഹന വകുപ്പും മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും വേറിട്ട സമ്മാനം നല്‍കുന്നത്.  വേങ്ങര പഞ്ചായത്തിന്റെ ‘എന്റെ ഗ്രാമം സുന്ദര ഗ്രാമം’ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ‘സുഗമ Read More …