ഗതാഗതം നിരോധിച്ചു

മലപ്പുറം : തൃക്കുളം-തെയ്യാല റോഡില്‍ (ചുള്ളിക്കുന്ന് അങ്ങാടി) വരെയുള്ളഭാഗങ്ങളില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഡിസംബര്‍ 28 മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഗതാഗതം നിരോധിച്ചു. ചെമ്മാട്-കൊടിഞ്ഞി-പാണ്ടിമുറ്റം റൂട്ടിലൂടെ വാഹനങ്ങള്‍ തിരൂരങ്ങാടി-ചെറുമുക്ക് വഴി തിരിഞ്ഞു പോകണം.

ഐ.എന്‍.ഡി എക്‌സ്‌പോ നിക്ഷേപക സംഗമം നടത്തി

മലപ്പുറം : മഞ്ചേരിയില്‍ നടന്നു വരുന്ന വ്യവസായ പ്രദര്‍ശന മേള (IND EXPO) യുടെ ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നിക്ഷേപക സംഗമം നടത്തി. പരിപാടിയുടെ ഉദ്ഘാടനം മഞ്ചേരി നഗരസഭ വൈസ് ചെയര്‍മാന്‍ വി.പി. ഫിറോസ് നിര്‍വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ എം.വി. ലൗലി അധ്യക്ഷനായി. മാംസ അനുബന്ധ മാലിന്യ സംസ്‌ക്കരണം, പാലും Read More …

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ ഡിസംബര്‍ 28 മുതല്‍

മലപ്പുറം : ജില്ലാ എംപ്ലോയബിലിറ്റി സെന്ററിന് പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിച്ചിരുന്ന ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ പ്രവര്‍ത്തനം താല്‍ക്കാലിക കെട്ടിടത്തിലേക്ക് മാറ്റി. മലപ്പുറം പെരിന്തല്‍മണ്ണ റോഡില്‍ കാവുങ്ങലില്‍ പൊതുമരാമത്ത് റെസ്റ്റ്ഹൗസ് കോംപൗണ്ടിലാണ് (ഹോട്ടല്‍ മഹേന്ദ്രപുരിക്ക് എതിര്‍വശം) എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിക്കുക. ഓഫീസ് മാറ്റുന്നതിനായി നിര്‍ത്തിവച്ചിരുന്ന രജിസ്‌ട്രേഷന്‍, പുതുക്കല്‍ തുടങ്ങിയ ജോലികള്‍ ഡിസംബര്‍ 28 Read More …

കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍: പരിശീലന പരിപാടി നടത്തി

മലപ്പുറം : ഗ്രാമവികസന വകുപ്പ് മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളെ സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷര്‍ എന്നിവര്‍ക്ക് ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഏകദിന പരിശീലന പരിപാടി നടത്തി. ദാരിദ്ര്യ ലഘൂകരണ വിഭാഗം സമ്മേളന ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം Read More …

കയര്‍ തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ: പദ്ധതി ഉദ്ഘാടനം ജനുവരി 10 ന്

മലപ്പുറം : കയര്‍ തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പും നല്‍കുന്നതിനായി ‘കയര്‍ വര്‍ക്കേഴ്‌സ് സുരക്ഷ ബീമാ യോജന’ നടപ്പാക്കുന്നു. തൊഴില്‍ വകുപ്പിന്റെയും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 1.10 കോടി അനുവദിച്ചാതായി കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ അറിയിച്ചു. Read More …

മാവോയിസ്റ്റുകളെ കാട്ടില്‍ തിരയാനുള്ള പ്രത്യേക വാഹനം കട്ടപ്പുറത്ത്

നിലമ്പൂര്‍: പൂക്കോട്ടുംപാടം ടി.കെ കോളനി പൂത്തോട്ടം കടവിലെ വനംവകുപ്പ് ഔട്ട് പോസ്റ്റുകള്‍ അക്രമിച്ചു തീയിട്ട മാവോയിസ്റ്റ് സംഘം ഭീതിപരത്തിയിട്ടും കാട്ടില്‍ മാവോയിസ്റ്റുകളെ തെരച്ചില്‍ നടത്താനുള്ള കാല്‍ക്കോടി രൂപ ചെലവിട്ട് വാങ്ങിയ അമേരിക്കന്‍ നിര്‍മ്മിത വാഹനം പോലീസ് സ്‌റ്റേഷനില്‍ കട്ടപ്പുറത്ത്. രണ്ട് വര്‍ഷം മുമ്പ് ഒരു കോടി രൂപ ചെലവിട്ട് പോലീസ് സേന വാങ്ങിയ നാലു പൊളാരീസ് Read More …

മാനസികവെല്ലുവിളി നേരിടുന്നവരുടെ സ്വത്ത് കൈമാറ്റം: വില്‍ക്കുന്നവരും വാങ്ങുന്നവരും ശ്രദ്ധിക്കണം

മലപ്പുറം : മാനസികവെല്ലുവിളി നേരിടുന്ന വ്യക്തികള്‍ക്ക് അര്‍ഹമായ സ്വത്ത് വില്പന നടത്തുമ്പോഴും രജിസ്‌ട്രേഷന്‍ നടത്തുമ്പോഴും വാങ്ങുമ്പോഴും ബന്ധപ്പെട്ടവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ ടി. ഭാസക്കരന്‍ അറിയിച്ചു. മാനസികവെല്ലുവിളി നേരിട്ടുന്നവര്‍ക്ക് നിയമപരമായ രക്ഷിതാവിനെ നിയമിച്ച് നല്‍കുന്നതിന് നാഷനല്‍ ട്രസ്റ്റ് ആക്റ്റ് പ്രകാരം രൂപവത്കരിച്ച ലോക്കല്‍ ലെവല്‍ കമ്മിറ്റി (എല്‍.എല്‍.സി) യോഗത്തില്‍ ലഭിച്ച അപേക്ഷകള്‍ പരിഗണിച്ചതിനെ Read More …

പാര്‍ക്ക് വിശാലം: റോഡ് ‘കടന്നാകുടുങ്ങി’

മലപ്പുറം-വിശാലമായ പാര്‍ക്കിലേക്കുള്ള ഇടുങ്ങിയ റോഡ് ടൂറിസ്റ്റുകളെ വലക്കുന്നു. മലപ്പുറം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ കുറ്റിപ്പുറത്തെ നിളയോരം പാര്‍ക്കിലേക്കുള്ള വഴിയാണെന്ന് മലപ്പുറം ജില്ലയില്‍ പലയിടത്തുമുള്ളതുപോലെ ‘കടന്നാകുടുങ്ങി’ റോഡായത്.ഒരു വാഹനത്തിന് മാത്രം പോകാനുള്ള വീതിയിലാണ് റോഡ് ഉണ്ടാക്കിയിരിക്കുന്നത്. എതിരെ മറ്റൊരു വാഹനം വന്നാല്‍ ഗതാഗതം സ്തംഭിക്കും, ഡ്രൈവര്‍മാര്‍ തമ്മില്‍ തര്‍ക്കമാകും.കുറ്റുപ്പുറം-തിരൂര്‍ റോഡില്‍ ഒരു കിലോമീറ്റര്‍ പോയാല്‍ പാര്‍ക്കിലേക്കുള്ള Read More …