മലപ്പുറത്തുകാരന്‍ മുഹമ്മദ് ജന്‍സീര്‍ തിരുവനന്തപുരം സ്വദേശിനിയെ പരിചയപ്പെട്ടത് സോഷ്യല്‍ മീഡിയയിലൂടെ, പതിനാറുകാരിയെ പീഡിപ്പിച്ചത് പൊന്നാനിയിലും ചെന്നൈയിലും വച്ച്‌

നെടുമങ്ങാട്: 16 വയസ്സുള്ള നെടുമങ്ങാട് സ്വദേശി പെണ്‍കുട്ടിയെ വിവാഹ വാഗ്ദ്ധാനം നല്‍കി പീഡിപ്പിച്ച മലപ്പുറം പൊന്നാനി ത്യക്കാവ് വെള്ളിരി എല്‍.പി സ്കൂളിന് സമീപം മാഞ്ചാം പ്രായകത്ത് ഹൗസില്‍ മുഹമ്മദ് ജന്‍സീറി (24)നെ നെടുമങ്ങാട് പൊലീസ് പിടികൂടി. ഇന്‍സ്റ്റാഗ്രാംവഴി പെണ്‍കുട്ടിയെ പരിചയപ്പെട്ട ഇയാള്‍, ഒരുമിച്ച്‌ ജീവിക്കാമെന്നുപറഞ്ഞ് ഇയാള്‍ ജോലി ചെയ്യുന്ന ചെന്നൈയിലും, പൊന്നാനിയിലും എത്തിച്ചായിരുന്നു പീഡിപ്പിച്ചത്. നെടുമങ്ങാട് Read More …

കഞ്ചാവുമായി മലപ്പുറത്ത് യുവാവ് പിടിയില്‍

മലപ്പുറം: മലപ്പറം പെരുവഴിയമ്ബലത്ത് കഞ്ചാവുമായി നാട്ടുകാരനായ യുവാവ് പിടിയില്‍. പെരുവഴിയമ്ബലം ദേശത്ത് തൊമ്മില്‍ പടിഞ്ഞാറയില്‍ ഒറ്റയില്‍ വീട്ടില്‍ മുഹമ്മദ് ആഷിഖിനെ എക്‌സൈസ് സംഘമാണ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിതരണം ചെയ്യാനെത്തിച്ച 50 ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ചെറിയ പൊതികളാക്കിയാണ് ഇയാള്‍ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. വിദ്യാര്‍ഥികള്‍ക്കടക്കം കഞ്ചാവ് വിതരണം ചെയ്യുന്ന കണ്ണിയിലെ പ്രധാന ആളാണ് Read More …

കൈക്കൂലി വാങ്ങല്‍; മലപ്പുറത്തെ മുതുവല്ലൂര്‍ പഞ്ചായത്ത് അസിസ്‌റ്റന്റ് എഞ്ചിനീയര്‍ വിജിലന്‍സിന്റെ പിടിയില്‍

മലപ്പുറം: മുതുവല്ലൂര്‍ പഞ്ചായത്ത് അസിസ്‌റ്റന്റ് എഞ്ചിനീയര്‍ എസ് ബിനീതയെ വിജിലന്‍സ് സംഘം അറസ്‌റ്റ്‌ ചെയ്‌തു. കൈക്കൂലി വാങ്ങുന്നതിനിടെയാണ് ബിനീതയെ വിജിലന്‍സ് സംഘം പിടികൂടുന്നത്. മരാമത്ത് കരാറുകാരനായ കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ഷാഫിയുടെ പരാതിയെ തുടര്‍ന്നാണ് കൊല്ലം സ്വദേശിനിയായ ബിനീതയെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. മലപ്പുറം വിജിലന്‍സ് ഡിവൈഎസ്‌പി ഫിറോസ് എം ഷഫീഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ Read More …

മാധ്യമം ‍പത്രത്തിനെതിരെ കടുത്ത നിലപാടെടുത്തത് ശരിയായില്ല; യുഎഇയ്ക്ക് കത്ത് എഴുതിയ നടപടി തെറ്റെന്ന് ജലീലിനെ തള്ളി സിപിഎം

മന്ത്രിയായിരിക്കേ കെ.ടി. ജലീല്‍ മാധ്യമം പത്രത്തിനെതിരെ കടുത്ത നിലപാട് എടുത്തത് ശരിയായില്ലെന്ന് സിപിഎം. ജലീല്‍ പാര്‍ട്ടിയുടെ അറിവോടെയല്ല മാധ്യമത്തിനെതിരെ പ്രവര്‍ത്തിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. അതിനു പിന്നാലെയാണ് സിപിഎമ്മും ജലീലിനെ തള്ളി രംഗത്ത് എത്തിയത്. മാധ്യമത്തിനെതിരെ കടുത്ത നിലപാട് എടുത്തത് ശരിയായില്ല. യുഎഇയ്ക്ക് കത്ത് എഴുതിയ നടപടി Read More …

നിലമ്ബൂരില്‍ പൂര്‍ണ ഗര്‍ഭിണിയായ യുവതിയെ കൊണ്ട് ആശുപത്രിയിലെ ശുചിമുറി കഴുകിച്ചതായി പരാതി

മലപ്പുറം: നിലമ്ബൂര്‍ ജില്ലാശുപത്രിയില്‍ ഗര്‍ഭിണിയായ ഇതര സംസ്ഥാനക്കാരിയോട് ക്രൂരത. പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതിയെക്കൊണ്ട് ബാത്ത്റൂം കഴുകിച്ചെന്നാണ് പരാതി. ഉപയോഗിച്ച ശേഷം ബാത്ത് റൂം വൃത്തിയാക്കിയില്ല എന്ന് ആരോപിച്ചാണ് ക്രൂരത. പൂര്‍ണ്ണ ഗര്‍ഭിണിയുടെ ഗ്ലൂക്കോസ് അഴിച്ചു വയ്പ്പിച്ചതിന് ശേഷമാണ് ബാത്ത്റൂം വൃത്തിയാക്കിപ്പിച്ചതെന്നാണ് പരാതി. ഈ മാസം ഇരുപതിനാണ് ആസാം സ്വദേശിയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ മാസം Read More …

കുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു

താനൂര്‍: മലപ്പുറം പുത്തനത്താണി ദറസ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു. താനൂര്‍ ചീരാന്‍ കടപ്പുറം സ്വദേശി റാഫിയുടെ മകന്‍ മുഹമ്മദ് ദര്‍വേസ് (15)നെയാണ് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു നിന്നാണ് തട്ടിക്കൊണ്ടു പോകുന്നതിനിടെ നാട്ടുകാരുടെ സഹായത്തോടെ കോഴിക്കോട് പോലിസ് രക്ഷിച്ചത്. പോലിസ് പ്രതിയെ കയ്യോടെ പിടികൂടി. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഏതാനും ദിവസമായി Read More …

പോക്സോ പ്രതി കെ.വി ശശികുമാര്‍ രാജിവെച്ച സീറ്റില്‍ എല്‍.ഡി.എഫിന് ജയം

മലപ്പുറം: പോക്സോ കേസ് പ്രതി കെ.വി.ശശികുമാര്‍ രാജിവെച്ചതിനെ തുടര്‍ന്ന് ഒഴിവു വന്ന മലപ്പുറം നഗരസഭ വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ജയം. മലപ്പുറം നഗരസഭ മൂന്നാംപടി ഡിവിഷനിലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജയിച്ചത്. 71 വോട്ടിന്റെ ഭൂരിപക്ഷത്തിന് സി.പി.എമ്മിലെ കെ.വിജയലക്ഷ്മിയാണ് സിറ്റിങ് സീറ്റ് നിലനിര്‍ത്തിയത്. മലപ്പുറം സെന്റ് ജെമ്മാസ് സ്‌കൂളിലെ അധ്യാപകനായിരുന്ന കെ.വി ശശികുമാര്‍ കഴിഞ്ഞ മാര്‍ച്ചിലാണ് വിരമിച്ചത്. Read More …

മലപ്പുറം ജില്ലയിലും മങ്കിപോക്‌സ് സ്ഥിരീകരിച്ചു

മലപ്പുറം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി (35) മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയിലാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. ഈ മാസം 6ന് യുഎ.ഇയില്‍ നിന്നാണ് ഇദ്ദേഹം എത്തിയത്. 13ന് പനി തുടങ്ങി. 15ന് ശരീരത്തില്‍ പാടുകള്‍ കണ്ടു. ഇപ്പോള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കി. Read More …