അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട് ആണ്‍കുഞ്ഞ്; കുളിപ്പിച്ച്‌, പുത്തനുടുപ്പ് അണിയിച്ച്‌ സ്‌നേഹക്കൂടൊരുക്കി മാലാഖമാരും

മഞ്ചേരി: ലോക നഴ്‌സ് ദിനത്തില്‍ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട പിഞ്ചുകുഞ്ഞിനെ മാറോട് ചേര്‍ത്ത് ഭൂമിയിലെ മാലാഖമാര്‍. മഞ്ചേരി മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിക്ക് സമീപമുള്ള അമ്മത്തൊട്ടിലിലാണ് ചൊവ്വാഴ്ച പിഞ്ചു കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 2.3 കിലോഗ്രാം ഭാരമുള്ള ആരോഗ്യവാനായ ആണ്‍കുഞ്ഞാണ്. കുഞ്ഞിനെ മിനി, ലിജി, സുജാത, അനില എന്നിവര്‍ ചേര്‍ന്ന് കുളിപ്പിച്ച്‌, പുത്തനുടുപ്പ് അണിയിച്ച്‌ ന്യൂബോണ്‍ ഐസിയുവില്‍ Read More …

കോവിഡ് 19: കുവൈത്തില്‍ നിന്ന് മലപ്പുറം ജില്ലയില്‍ തിരിച്ചെത്തിയ ഗര്‍ഭിണിക്കും മകനും വൈറസ് ബാധ

കുവൈത്തില്‍ നിന്ന് മലപ്പുറം ജില്ലയില്‍ തിരിച്ചെത്തിയ അമ്മക്കും മകനും കോവിഡ് 19 സ്ഥിരീകരിച്ചു. മെയ് ഒമ്പതിന് കുവൈത്തില്‍ നിന്ന് കൊച്ചി വഴി ജില്ലയിലെത്തിയ തിരൂര്‍ ബി.പി. അങ്ങാടി സ്വദേശി 27 കാരിയായ ഗര്‍ഭിണിയ്ക്കും ഇവരുടെ മൂന്ന് വയസ്സുള്ള മകനുമാണ് രോഗബാധയെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ഇവര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ Read More …

കോവിഡ് 19: നാടിന്റെ സുരക്ഷയിലേക്ക് ബഹ്‌റിനില്‍ നിന്നുള്ള പ്രവാസികള്‍ പറന്നിറങ്ങി

മലപ്പുറം: ലോകമാകെ കോവിഡ് 19 ഉയര്‍ത്തുന്ന ആശങ്കകള്‍ക്കിടെ സ്വന്തം നാടിന്റെ സുരക്ഷയിലേയ്ക്ക് ബഹ്‌റിനില്‍ നിന്ന് 184 പേര്‍ മടങ്ങിയെത്തി. ഇന്ന് (മെയ് 12) പുലര്‍ച്ചെ 12.40 നാണ് പ്രത്യേകം ഏര്‍പ്പെടുത്തിയ ഐ.എക്‌സ് – 474 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്. മലപ്പുറം ജില്ലയില്‍ നിന്ന് 27 പേരാണ് തിരിച്ചെത്തിയത്. എറണാകുളം Read More …

നിലമ്ബൂര്‍ സ്വദേശി ദമ്മാമില്‍ കോവിഡ്‌ ബാധിച്ചു മരിച്ചു

നിലമ്ബൂര്‍> കോവിഡ് 19 ചികിത്സയിലായിരുന്ന നിലമ്ബൂര്‍ സ്വദേശി ദമ്മാമില്‍ മരിച്ചു. മലപ്പുറം നിലമ്ബൂര് മരുത സ്വദേശി നെല്ലിക്കോടന് സുദേവന് (52) ആണ് ഞായറാഴ്​ച പുലര്‍ച്ചെ മരിച്ചത്. കടുത്ത ന്യൂമോണിയ ബാധയെത്തുടര്‍ന്ന്​ ദമ്മാമിലെ അല്‍മന ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന്​ ​വെന്‍റിലേറ്ററിലേക്ക്​ മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദമ്മാമിലെ സ്വകാര്യ കമ്ബനിയിലെ ജീവനക്കാരനായിരുന്നു. പന്ത്രണ്ട് വര്‍ഷമായി പ്രവാസിയാണ്​. Read More …

മലയാളികളുടെ തിരിച്ചു വരവ് സര്‍ക്കാര്‍ നിലപാടില്‍ ആശങ്ക: സാദിഖലി തങ്ങള്‍

മലപ്പുറം: ലോക്ഡൗണ്‍ കാരണം വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങികിടക്കുന്നവരെ അതാതു സംസ്ഥാന സര്‍ക്കാറുകള്‍ മുന്‍കൈ എടുത്ത് സ്വന്തം സംസ്ഥാനങ്ങളിലെത്തിക്കാന്‍ പരിശ്രമിക്കുന്ന ഈ സമയത്തും വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ സാങ്കേതികത്വം പറഞ്ഞ് വൈകിപ്പിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. ഒന്നരമാസത്തോളമായി ജോലിയും കൂലിയുമില്ലാത്ത മലയാളികള്‍ Read More …

കോവിഡ് 19: ബഹ്‌റിനില്‍ നിന്നുള്ള പ്രത്യേക വിമാനം തിങ്കളാഴ്ച രാത്രി 11.20 ന് കരിപ്പൂരിലെത്തും

കോവിഡ് 19 ആശങ്കള്‍ക്കിടെ ഗള്‍ഫില്‍ നിന്നുള്ള മൂന്നാമത്തെ പ്രത്യേക വിമാനം നാളെ കരിപ്പൂരിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. ബഹ്‌റിനില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനം രാത്രി 11.20 ന് കരിപ്പൂരെത്തും. 10 ജില്ലകളില്‍ നിന്നുള്ള 183 യാത്രക്കാരും ഒരു ഗോവ സ്വദേശിയുമടക്കം 184 പേരാണ് തിരിച്ചെത്തുന്നത്. ഇവരെ സ്വീകരിച്ച് ആരോഗ്യ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ജില്ലാ Read More …

കുടുംബ പ്രശ്‌നങ്ങളുടെ ‘ലോക്കഴിച്ച്’ മുപ്പത് ദിനങ്ങൾ; ഖലീൽ ബുഖാരി തങ്ങളുടെ ‘സ്‌നേഹകുടുംബം’

മലപ്പുറം: കുടുംബ പ്രശ്‌നങ്ങളുടെ ‘ലോക്കഴിച്ച്’  മുപ്പത് എപ്പിസോഡുകൾ പിന്നിട്ട് മഅദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഖലീൽ ബുഖാരി തങ്ങളുടെ ‘സ്‌നേഹ കുടുംബം’ ഓൺലൈൻ പഠന ക്ലാസ് ശ്രദ്ധേയമാകുന്നു. ചെറിയ പ്രശ്‌നങ്ങൾ കാരണം കുടുംബ ബന്ധം ശിഥിലമാകുന്ന നവകാലത്ത് ലോക്ക്ഡൗണിനെ ഫലപ്രദമായി കുടുംബങ്ങളിൽ എത്തിക്കുകയാണ് ഈ കുടുംബ ക്ലാസിലൂടെ. ലോക്ക്ഡൗണും നോമ്പും ഒരുമിച്ച് വന്നത് കൊണ്ട് പ്രേക്ഷകർക്ക് Read More …

നിരീക്ഷണത്തിലുള്ളവര്‍ക്ക് മൊബൈല്‍ ഡാറ്റ സൗജന്യം

മലപ്പുറം: ഗള്‍ഫില്‍ നിന്നെത്തി കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന പ്രവാസികള്‍ക്ക് സിമ്മിനൊപ്പം മൊബൈല്‍ ഡാറ്റയും സൗജന്യം. ബി.എസ്.എന്‍.എല്‍ സിമ്മില്‍ ദിവസേന ഒരു ജി.ബി ഡാറ്റയാണ് സൗജന്യമായി നല്‍കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നാട്ടിലെത്തിയ പ്രവാസികള്‍ക്ക് ഡാറ്റയുടെ പ്രയോജനം ലഭിച്ചു തുടങ്ങി.ആദ്യഘട്ടത്തില്‍ ഇവര്‍ക്ക് മൊബൈല്‍ കണക്ടിവിറ്റി സംബന്ധിച്ച് ആശയകുഴപ്പമുണ്ടായിരുന്നു. പലരും സര്‍ക്കാര്‍ ഓഫര്‍ ചെയ്ത സൗജന്യ സിം Read More …