‘പുതുച്ചേരിയില്‍ നടന്നത്​ മഹാരാഷ്​ട്രയില്‍ നടക്കില്ല’; ബി.ജെ.പിയെ വെല്ലുവിളിച്ച്‌​ ശിവസേന

മുംബൈ: ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി ശിവസേന മുഖപത്രം സാമ്​ന. പുതുച്ചേരിയില്‍ കോണ്‍ഗ്രസ്​-ഡി.എം.കെ സര്‍ക്കാറിനെ താഴെയിറക്കിയതുപോലെ മഹാരാഷ്​ട്രയില്‍ നടക്കില്ലെന്ന്​ സാംമ്​നയുടെ എഡിറ്റോറിയലിലൂടെ ശിവസേന വ്യക്തമാക്കി. മഹാരാഷ്​ട്ര സര്‍ക്കാറിനെ താഴെയിറക്കാമെന്നത് ബി.ജെ.പിയുടെ​ ഒരു സ്വപ്​നമായി തുടരും. കോണ്‍ഗ്രസ്​ ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളെപ്പോലെയല്ല മഹാരാഷ്​ട്രയെന്ന്​ ബി.ജെ.പി മനസ്സിലാക്കണം. ഇ.ഡി, സി.ബി.ഐ, ഇന്‍കം ടാക്​സ്​ എന്നിവയെ ബി.ജെ.പി തങ്ങളുടെ നിക്ഷിപ്​ത താല്‍പര്യങ്ങള്‍ക്കായി Read More …

താന്‍ മത്സരിക്കും; മുഖ്യമന്ത്രിയാവാന്‍ ശ്രമിക്കുമെന്നും കമല്‍ഹാസന്‍

ചെന്നൈ: വരുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ സ്ഥാനാര്‍ഥിയാകുമെന്ന് കമല്‍ഹാസന്‍. ഏത് മണ്ഡലത്തിലാണ് മത്സരിക്കുകയെന്നത് ഉടന്‍ തീരുമാനിക്കും. മുഖ്യമന്ത്രിയാകാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് വരില്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു. ഒരു സുഹൃത്തെന്ന നിലയിലാണ് താന്‍ പിന്തുണ തേടിയതെന്നും കമല്‍ സ്വകാര്യ ചാനലിനോട് പറഞ്ഞു. കേരളത്തില്‍ പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രിയാകണമെന്നാണ് തന്റെ ആഗ്രഹമെന്നും കമല്‍ Read More …

ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ഏപ്രില്‍ ആറിലേക്ക് മാറ്റി

ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ഏപ്രില്‍ ആറിലേക്ക് മാറ്റി. സിബിഐയുടെ ആവശ്യപ്രകാരമാണ് സുപ്രീം കോടതിയുടെ നടപടി. കഴിഞ്ഞ രണ്ട് തവണ കേസ് പരിഗണിച്ചപ്പോഴും കേസിന് വേണ്ട രേഖകള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും കേസ് പരിഗണിക്കുന്നത് മാറ്റി വയ്ക്കണമെന്നും ആയിരുന്നു സിബിഐയുടെ ആവശ്യം. കേസുമായി ബന്ധപ്പെട്ട് വാദത്തിന് തയാറാണെന്ന നിലപാട് സിബിഐ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ Read More …

തിരഞ്ഞടുപ്പിന് അരങ്ങൊരുങ്ങുന്നു,​ തീയതി മാര്‍ച്ച്‌ ഏഴിന് പ്രഖ്യാപിച്ചേക്കും ,​ സൂചന നല്‍കി പ്രധാനമന്ത്രി

ന്യൂ‌ഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് തീയതി മാര്‍ച്ച്‌ ഏഴിന് പ്രഖ്യാപിക്കുമെന്ന് സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. അസമില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയായിരുന്നു പ്രധാനമന്ത്രി തിര‌ഞ്ഞെടുപ്പ് പ്രഖ്യാപനത്തെക്കുറിച്ച്‌ സൂചന നല്‍കിയത്. കഴിഞ്ഞ തവണ മാര്‍ച്ച്‌ നാലിന് ആയിരുന്നു തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. പക്ഷേ, ഞാന്‍ മനസിലാക്കുന്നത് അടുത്ത മാസം ഏഴോട് കൂടി അതായത് മാര്‍ച്ച്‌ ആദ്യവാരം അവസാനിക്കുന്നതോട് കൂടി ഈ Read More …

ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ ജാ​മ്യാ​പേ​ക്ഷ ബം​ഗ​ളൂ​രു സെ​ഷ​ന്‍​സ് കോ​ട​തി ത​ള്ളി

ബം​ഗ​ളൂ​രു: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സി​ല്‍ ബി​നീ​ഷ് കോ​ടി​യേ​രി​ക്ക് ജാ​മ്യ​മി​ല്ല. ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ ജാ​മ്യാ​പേ​ക്ഷ ബം​ഗ​ളൂ​രു സെ​ഷ​ന്‍​സ് കോ​ട​തി ത​ള്ളി. കേ​സി​ല്‍ അ​ന്വേ​ഷ​ണം ഇ​നി​യും പൂ​ര്‍​ത്തി​യാ​കാ​നു​ണ്ടെ​ന്നും പ്ര​തി​ക്ക് ജാ​മ്യം ന​ല്‍​ക​രു​തെ​ന്നും ഇ​ഡി കോ​ട​തി​യി​ല്‍ വാ​ദി​ച്ചി​രു​ന്നു. ഇ​ത് ക​ണി​ക്കി​ലെ​ടു​ത്താ​ണ് കോ​ട​തി ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്. നേ​ര​ത്തെ ഇ​തേ കോ​ട​തി ത​ന്നെ​യാ​ണ് ബി​നീ​ഷി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്. കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യി 72 ദി​വ​സം Read More …

കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി കേരളത്തിലേക്കുള്ള അതിര്‍ത്തികള്‍ അടച്ചു

അണ്‍ലോക്ക് ചട്ടങ്ങള്‍ കണക്കിലെടുക്കാതെ കേരളത്തിലേക്കുള്ള റോഡുകള്‍ അടച്ച്‌ കര്‍ണാടക. കേരളത്തിലെ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി സംസ്ഥാന പാതയടക്കമുള്ള അതിര്‍ത്തി റോഡുകളാണ് കര്‍ണാടക അടച്ചത്. ദേശീയ പാതയിലെ തലപ്പാടി ഉള്‍പ്പെടെയുള്ള നാല് ഇടങ്ങളില്‍ അതിര്‍ത്തി കടക്കുന്നവര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. കേന്ദ്രത്തിന്റെ അണ്‍ലോക്ക് ചട്ടങ്ങളുടെ ലംഘനമാണ് കര്‍ണാടക നടത്തുന്നതെന്നാണ് പരക്കെയുള്ള ആരോപണം. കോവിഡ് നിയന്ത്രണങ്ങള്‍ ബുധനാഴ്ച മുതല്‍ Read More …

പെട്രോള്‍ വില: ഒഴികഴിവ്​ പറയാതെ പരിഹാരം കാണണം -മോദിയോട്​ സോണിയ

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില അടിക്കടി വര്‍ധിപ്പിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച്‌​ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. അനിയന്ത്രിതമായി കുതിച്ചുയരുന്ന ഇന്ധന വില കുറക്കണം. ജനങ്ങളുടെ ദുരിതത്തില്‍ നിന്ന്​ സര്‍ക്കാര്‍ ലാഭമുണ്ടാക്കുകയാണെന്നും​ അവര്‍ കുറ്റപ്പെടുത്തി. എണ്ണ-പാചക വാതക വില വര്‍ധന മൂലം ജനങ്ങള്‍ കടുത്ത ദുരിതത്തിലാണെന്നും ഇത്തവണയെങ്കിലും ഒഴികഴിവ്​ പറയാതെ പരിഹാരം കണ്ടെത്തണമെന്നും Read More …

ഇന്ധനവില വര്‍ധനവ്; ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രം തയാറെന്ന് ധനമന്ത്രി

ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധനവ് അലട്ടുന്ന പ്രശ്‌നമെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. വില തീരുമാനിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് നിയന്ത്രണമില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കേണ്ട പ്രശ്‌നമെന്നും അവര്‍ പറഞ്ഞു. രാജ്യത്ത് പെട്രോള്‍ വില ലിറ്ററിന് 100 രൂപ കടന്നിരുന്നു. പെട്രോള്‍ ജിഎസ്ടി പരിധിയിലാക്കണമെന്നും ധനമന്ത്രി പറഞ്ഞു. ഇന്ധനവില ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാന്‍ കേന്ദ്രം തയാറാണ്. ജിഎസ്ടി പരിധിയില്‍ Read More …