ഒരു വിട്ടുവീഴ്ചയ്ക്കുമില്ല; ഹൈക്കോടതി വിധിക്കെതിരെ കര്‍ണാടക സുപ്രീം കോടതിയിലേക്ക്

ബം​ഗളൂരു: കാസര്‍കോട്ടെ കര്‍ണാടക അതിര്‍ത്തി തുറക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കര്‍ണാടക സുപ്രീം കോടതിയെ സമീപിക്കും. ഇന്നു തന്നെ ഹര്‍ജി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തും ഒരു തരത്തിലുള്ള വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ലെന്നും വ്യക്തമാക്കി കര്‍ണാടക ഹര്‍ജി ഫയല്‍ ചെയ്യും. ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരുകളില്‍ നിക്ഷിപ്തമാണ്. അതു പ്രകാരമാണ് Read More …

കൊവിഡിനെതിരെ നീണ്ട പോരാട്ടം വേണം; പദ്ധതികള്‍ തയ്യാറാക്കണമെന്ന് മോദി

ന്യൂഡല്‍ഹി: കൊവിഡിനെതിരെ നീണ്ട പോരാട്ടം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡിനെതിരായ യുദ്ധത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മോദി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 21 ദിവസത്തെ ലോക്ഡൗണിനുശേഷം രാജ്യം പ്രവര്‍ത്തനം തുടങ്ങുമ്ബോള്‍ അതെങ്ങനെ വേണമെന്ന കൃത്യമായ പദ്ധതി ഉണ്ടായിരിക്കണമെന്നും, കേന്ദ്രവും സംസ്ഥാനങ്ങളും ഇതിനായി പദ്ധതി തയാറാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങള്‍ അധികം പുറത്തിറങ്ങാതിരിക്കാനും Read More …

48 മണിക്കൂറിനുള്ളില്‍ മോഷണം പോയത് നാല് ലക്ഷം രൂപയുടെ മദ്യം; വട്ടംചുറ്റി പൊലീസ്

മുംബൈ: ലോക്ക്ഡൗണ്‍ കാലത്ത് മദ്യശാലകളില്‍ നടക്കുന്ന മോഷണ പരമ്ബര മഹാരാഷ്ട്ര പൊലീസിന് തലവേദനയായി മാറിയിരിക്കുകയാണ്. നാല്‍പ്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ നാല് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാര്‍ച്ച്‌ പതിനെട്ടിനാണ് മഹാരാഷ്ട്രയില്‍ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് മദ്യശാലകളില്‍ മോഷണ പരമ്ബര ആരംഭിച്ചത്. നാല് കേസുകളിലായി നാല് ലക്ഷം രൂപയുടെ മദ്യം മോഷണം പോയിട്ടുള്ളതായി എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. സദറിലെ Read More …

ദീര്‍ഘകാലത്തിന് ശേഷം രാഹുല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍

ന്യൂഡല്‍ഹി: ദീര്‍ഘകാലത്തിന് ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി യോഗത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തു. ജൂണില്‍ അധ്യക്ഷ സ്ഥാനമൊഴിയുകയും ഓഗസ്റ്റില്‍ സോണിയ ഗാന്ധിയെ ഇടക്കാല അധ്യക്ഷയാക്കുകയും ചെയ്ത ശേഷം പ്രവര്‍ത്തക സമിതി യോഗത്തില്‍ ആദ്യമായിട്ടാണ് രാഹുല്‍ പങ്കെടുക്കുന്നത്. കൊറോണവൈറസ് മഹാമാരിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് ഇന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നത്. Read More …

മുംബൈയില്‍ കോവിഡ് ബാധിച്ച്‌ തലശ്ശേരി സ്വദേശി മരിച്ചു;ബന്ധുക്കള്‍ നിരീക്ഷണത്തില്‍

മുംബൈ മുംബൈയില്‍ കോവിഡ് ബാധിച്ച്‌ തലശ്ശേരി സ്വദേശി മരിച്ചു. കതിരൂര്‍ ദേവന്‍ വില്ലയില്‍ അശോകന്‍ (63) ആണു മരിച്ചത്. സാക്കിനാക്കയില്‍ വര്‍ക്ഷോപ്പ് ഉടമയായ അശോകന്‍ ചൊവ്വാഴ്ച ഉച്ചയ്ക്കാണു മരിച്ചത്. രാത്രിയാണ് കോവിഡ് സ്ഥിരീകരിച്ചുള്ള പരിശോധനാഫലം വന്നത്. പനിയും തൊണ്ടവേദനയേയും തുടര്‍ന്ന് 4 ദിവസം മുന്‍പാണ് ഇയാളെ ഘാട്‌കോപ്പര്‍ രാജെവാഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുടുംബാംഗങ്ങളെയും അടുത്ത് ഇടപഴകിയവരെയും Read More …

അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കൊവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെമ്ബാടുമുള്ള അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശം. വ്യാജപ്രചാരണങ്ങള്‍ തടയണമെന്ന് പറഞ്ഞ സുപ്രീം കോടതി, ഇവര്‍ക്കായി പ്രത്യേക വെബ്സൈറ്റ് തുടങ്ങണമെന്നും നിര്‍ദ്ദേശം നല്‍കി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഡല്‍ഹിയില്‍ നിന്നും യുപിയിലേക്ക് കുടിയേറ്റ തൊഴിലാളികള്‍ കൂട്ടമായി പോയത് പോലുള്ള സാഹചര്യം Read More …

ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി പ്ര​ശ്നം: പ്ര​ധാ​ന​മ​ന്ത്രി​യെ വി​ളി​ച്ച്‌ മു​ഖ്യ​മ​ന്ത്രി, കാ​ര്യ​ങ്ങ​ള്‍ തി​ര​ക്കി അ​മി​ത്ഷാ

തി​രു​വ​ന​ന്ത​പു​രം: ക​ര്‍​ണാ​ട​ക കേ​ര​ളാ അ​തി​ര്‍​ത്തി അ​ട​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ഫോ​ണി​ല്‍ വി​ളി​ച്ചു ബ​ന്ധ​പ്പെ​ട്ട​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ തി​രി​കെ വി​ളി​ച്ച്‌ കാ​ര്യ​ങ്ങ​ള്‍ തി​ര​ക്കി​യ​താ​യും മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യു​മാ​യി സം​സാ​രി​ച്ച്‌ ഇ​ക്കാ​ര്യ​ത്തി​ല്‍ ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്ന് അ​മി​ത്ഷാ അ​റി​യി​ച്ചു. ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് Read More …

കു​ടിയേറ്റ തൊഴിലാളികളുടെ പലായനം; സുപ്രീംകോടതി തല്‍സ്ഥിതി റിപ്പോര്‍ട്ട്​ തേടി

ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികളുടെ പലായനവുമായി ബന്ധപ്പെട്ട്​ സുപ്രീംകോടതി കേന്ദ്രസര്‍ക്കാറില്‍ നിന്ന്​ തല്‍സ്ഥിതി റിപ്പോര്‍ട്ട് തേടി​. ഇത്​ നാളെ തന്നെ കോടതിയില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചു. എന്നാല്‍, വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിന്​ നിര്‍ദേശങ്ങളോ ഉത്തരവുകളോ നല്‍കാന്‍ കോടതി വിസമ്മതിച്ചു. പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ട്​. കേന്ദ്രസര്‍ക്കാറിന്​ നിര്‍ദേശങ്ങള്‍ നല്‍കി കുടിയേറ്റ തൊഴിലാളികളുടെ പലായനം സംബന്ധിച്ച പ്രശ്​നം കൂടുതല്‍ വഷളാക്കാനില്ലെന്ന്​ സുപ്രീംകോടതി പറഞ്ഞു. Read More …