മോദിയുടെ ‘ഐഡിയ’ സമ്ബദ്ഘടന തകര്‍ത്തു; യെസ് ബാങ്കില്‍ സര്‍ക്കാരിനെതിരെ രാഹുല്‍

‘നോ യെസ് ബാങ്ക്’, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഈ ട്വീറ്റ് ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനുള്ള രൂക്ഷമായ വിമര്‍ശനമാണ്. യെസ് ബാങ്കിന് മോറട്ടോറിയം പ്രഖ്യാപിച്ച നടപടിയില്‍ സര്‍ക്കാരിനെ ലക്ഷ്യമിടുകയായിരുന്നു മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും, അദ്ദേഹത്തിന്റെ ആശയങ്ങളും രാജ്യത്തിന്റെ സമ്ബദ് വ്യവസ്ഥയെ തകര്‍ത്തെന്നും രാഹുല്‍ ആരോപിച്ചു. ‘നോ യെസ് ബാങ്ക്. മോദിയും അദ്ദേഹത്തിന്റെ Read More …

നിയമസഭയില്‍ കാണിക്കുന്ന വൃത്തികേട് പാര്‍ലമെന്റില്‍ നടക്കില്ല; വി മുരളീധരന്‍

ന്യൂഡല്‍ഹി: കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം, കുവൈറ്റ് പിന്‍വലിച്ചെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ അറിയിച്ചു. ലോക്സഭയില്‍ എംപിമാരെ സസ്പെന്‍ഡ് ചെയ്തത് ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ചര്‍ച്ചയുടെ പേരിലല്ലെന്നും അദ്ദേഹം പറ‌ഞ്ഞു. മുന്‍ തീരുമാനം പിന്‍വലിച്ച കുവൈറ്റിന്‍റെ നടപടി മലയാളികള്‍ അടക്കം നിരവധി പേര്‍ക്ക് സഹായകരമാണ്. ഇന്ത്യക്കാരെ ഇറാനില്‍ Read More …

നിങ്ങളുടെ പണം സുരക്ഷിതം; യെസ് ബാങ്കിലെ നിക്ഷേപകര്‍ക്ക് ഉറപ്പ് നല്‍കി ധനമന്ത്രി

യെസ് ബാങ്ക് നിക്ഷേപകര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, അവരുടെ നിക്ഷേപങ്ങള്‍ പൂര്‍ണ്ണമായും സുരക്ഷിതമാണെന്നും ഉറപ്പുനല്‍കി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ‘യെസ് ബാങ്ക് പ്രതിസന്ധിയില്‍ ആര്‍ബിഐയുമായി നിരന്തര സമ്ബര്‍ക്കത്തിലാണ്. പ്രശ്‌നം എത്രയും പെട്ടെന്ന് പരിഹരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് അറിയിച്ചിട്ടുണ്ട്. ആരും ആശങ്കപ്പെടേണ്ട’, യെസ് ബാങ്ക് പ്രതിസന്ധിയില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രതികരിച്ചു. ‘യെസ് ബാങ്ക് നിക്ഷേപകരുടെ പണം ഒരു Read More …

കലാപത്തില്‍ അറസ്‌റ്റിലായവരുടെ പേര്‌ ഉടന്‍ പുറത്തുവിടണം; ബൃന്ദ കാരാട്ടിന്റെ ഹര്‍ജിയില്‍ പൊലീസിനോട്‌ ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി > ഡല്‍ഹി കലാപത്തില്‍ അറസ്റ്റ് ചെയ്‌തവരുടെ പേര് വിവരങ്ങള്‍ പുറത്തുവിടണമെന്ന് ഡല്‍ഹി സര്‍ക്കാരിനും പൊലീസിനും ഹൈക്കോടതിയുടെ നിര്‍ദ്ദേശം. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിന്റെ ഹര്‍ജിയിലാണ് കോടതി നടപടി. നേരത്തെ ഡല്‍ഹി കലാപത്തിന് മുന്‍പ് വിദ്വേഷ പ്രസംഗം നടത്തിയ കപില്‍ മിശ്രക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബൃന്ദാ കാരാട്ട് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് Read More …

കൊറോണ എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചു – അരവിന്ദ് കേ​ജ​രി​വാ​ള്‍

ഡല്‍ഹി: ഡല്‍ഹിയും കൊറോണ വൈറസ് ഭീതിയില്‍ ഇതിനോടകം തന്നെ ഡല്‍ഹിയില്‍ 28 പേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. അതേസമയം എല്ലാ വിധ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചെന്ന് ഡല്‍ഹി മുഖ്യ മന്ത്രി അരവിന്ദ് കേജരിവാള്‍. ജനങ്ങള്‍ക്ക് ആവശ്യത്തിന് മാസ്കുകള്‍ ലഭ്യമാക്കി തുടങ്ങി. രോഗപരിശോധനക്കായി രണ്ടു ലാബുകള്‍ സജ്ജീകരിച്ചതായും കേജരിവാള്‍ പറഞ്ഞു.അതോടപ്പം ഈ വര്‍ഷത്തെ ഹോളി ആഘോഷങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുമെന്നും Read More …

ഡല്‍ഹി കലാപത്തില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ കേന്ദ്രം കൊറോണ ഭീതി പരത്തുന്നു: മമത ബാനര്‍ജി

കൊല്‍ക്കത്ത: ഡല്‍ഹി കലാപത്തില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് കൊറോണ പരിഭ്രാന്തി പടര്‍ത്തുകയാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഇന്ന് കുറച്ച്‌ ആളുകളെല്ലാം കൊറോണ, കൊറോണയെന്ന് ആക്രോശിക്കുകയാണ്. അത് ഭയപ്പെടുത്തുന്ന രോഗമാണ്. പക്ഷെ പരിഭ്രാന്തി സൃഷ്ടിക്കരുത്. ഡല്‍ഹി സംഭവത്തില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ചില ചാനലുകള്‍ കൊറോണയെന്ന് പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. ഡല്‍ഹിയില്‍ ഒരാള്‍ പോലും കൊറോണ Read More …

ഡല്‍ഹി കലാപം: ഹര്‍ജികള്‍ വെള്ളിയാഴ്ച പരിഗണിക്കുകയും വേഗത്തില്‍ തീര്‍പ്പാക്കുകയും വേണം; ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കി സുപ്രിംകോടതി

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ആറാഴ്ചത്തേക്ക് മാറ്റിവച്ച ഡല്‍ഹി ഹൈക്കോടതി നടപടിയെ വിമര്‍ശിച്ച്‌ സുപ്രിംകോടതി. ഹൈക്കോടതി നടപടി ന്യായീകരിക്കാന്‍ കഴിയില്ലെന്നും ഹര്‍ജികള്‍ വെള്ളിയാഴ്ച പരിഗണിക്കണമെന്നും ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കി. അതേസമയം, ജസ്റ്റിസ് എസ് മുരളിധറിനെതിരെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വിമര്‍ശനം ഉന്നയിച്ചു. ഹര്‍ജികള്‍ പരിഗണിക്കുന്നത് ഏപ്രില്‍ Read More …

കൊ​റോ​ണ; ഹോ​ളി ആ​ഘോ​ഷ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് അമിത് ഷാ

ന്യൂ​ഡ​ല്‍​ഹി: കൊ​റോ​ണ വൈ​റ​സ് പ​ട​ര്‍​ന്നു പി​ടി​ക്കു​ന്ന സാഹചര്യത്തില്‍ ഈ ​വ​ര്‍​ഷ​ത്തെ ഹോ​ളി ആ​ഘോ​ഷ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​ ഹോ​ളി രാ​ജ്യ​ത്തെ പ്ര​ധാ​ന ആ​ഘോ​ഷ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണെ​ന്നും പ​ക്ഷേ, കൊ​റോ​ണ വൈ​റ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​ഘോ​ഷ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ക​യാ​ണെ​ന്നും അമിത് ഷാ ​ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു.