മോദിയുടെ പൗരത്വ രേഖ ചോദിച്ച്‌ ആര്‍ടിഐ; പ്രധാനമന്ത്രിയുടെ ഓഫീസിന്റെ മറുപടി ഇങ്ങനെ

ദില്ലി: രാജ്യത്ത് പൗരത്വ വിഷയം ചര്‍ച്ചയായിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൗരത്വ രേഖ ചോദിച്ച്‌ വിവരാവകാശ നിയമപ്രകാരം അപേക്ഷ. മോദിയുടെ പൗരത്വ രേഖ കാണിക്കണമെന്നാണ് സുബന്‍കര്‍ സര്‍ക്കാര്‍ എന്ന വ്യക്തി അപേക്ഷ നല്‍കിയത്. ജന്മനാല്‍ ഇന്ത്യന്‍ പൗരനായതു കൊണ്ട്, പ്രധാനമന്ത്രിക്ക് പൗരത്വരേഖയുണ്ടോ എന്ന ചോദ്യം ഉദിക്കുന്നില്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇതിന് മറുപടി നല്‍കിയത്. 1955ലെ പൗരത്വ Read More …

ഡല്‍ഹി പോലീസ് തലപ്പത്ത് മാറ്റം; എസ്‌എന്‍ ശ്രിവാസ്തവയെ ഡല്‍ഹി പോലീസ് കമ്മീഷണറായി നിയമിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി പോലീസ് കമ്മീഷണറായി എസ്‌എന്‍ ശ്രിവാസ്തവയെ നിയമിച്ചു. നിലവിലെ കമ്മീഷണര്‍ അമൂല്യ പട്‌നായിക് നാളെ സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കേയാണ് പകരക്കാരനായി ശ്രീവാസ്തവയെ നിയമിക്കുന്നത്. നിലവില്‍ ഡല്‍ഹി പോലീസില്‍ ക്രമസമാധാന ചുമതലയുള്ള സ്‌പെഷ്യല്‍ കമ്മിഷണറാണ് എസ്‌എന്‍ ശ്രീവാസ്തവ. ഡല്‍ഹിയില്‍ സംഘര്‍ഷം വ്യാപിക്കുന്നത് തടയാന്‍ ഡല്‍ഹി പോലീസിനായില്ലെന്ന ആക്ഷേപം നിലനില്‍ക്കെയായിരുന്നു ഡല്‍ഹി പോലീസില്‍ ക്രമസമാധാന ചുമതലയുള്ള സ്‌പെഷ്യല്‍ Read More …

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വനിതാ ലീഗ് സുപ്രീം കോടതിയില്‍

പാര്‍ലമെന്റ് പാസ്സാക്കിയ മുത്തലാഖ് നിയമത്തിന് എതിരെ വനിതാ ലീഗ് സുപ്രീം കോടതിയെ സമീപിച്ചു.മുത്തലാഖ് ക്രിമിനല്‍ കുറ്റം ആക്കുന്ന നിയമം അത്യന്തം സ്ത്രീ വിരുദ്ധവും, കുടുംബ ബന്ധങ്ങള്‍ക്ക് എതിരുമാണ് എന്നാരോപിച്ചാണ് വനിത ലീഗ് സുപ്രീം കോടതിയെ സമീപിച്ചത്. വനിതാ ലീഗിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ് ആണ് സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. മുത്തലാഖ് Read More …

മെഹ്ബൂബ മുഫ്തിയും അബ്ദുല്ലമാരും വേഗത്തില്‍ മോചിതരാവാന്‍ പ്രാര്‍ഥിക്കുന്നു: രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തിയും ഉമര്‍ അബ്ദുല്ലയും ഫാറൂഖ് അബ്ദുല്ലയും എത്രയും വേഗത്തില്‍ മോചിതരാവട്ടേയെന്ന് പ്രാര്‍ഥിക്കുകയാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. കശ്മീരിലെ സ്ഥിതി ശാന്തമാവാന്‍ അവര്‍ പ്രയത്‌നിക്കുമെന്നു പ്രതീക്ഷിക്കുന്നതായും രാജ്‌നാഥ് സിങ് പറഞ്ഞു. ജമ്മു കശ്മീരിന് പ്രത്യേകാവകാശം നല്‍കിയിരുന്ന 370-ാം വകുപ്പ് റദ്ദാക്കിയതിനു മുന്നോടിയായി ഓഗസ്റ്റ് അഞ്ചു മുതല്‍ തടങ്കലിലാണ് Read More …

വൈറ്റ് ഹൗസ് പിന്മാറി; ട്രംപിന്‍റെ സന്ദര്‍ശന വേളയില്‍ വ്യാപാര കരാര്‍ ഒപ്പിടില്ല

ന്യൂഡല്‍ഹി: യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ രണ്ടുദിന ഇന്ത്യാ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ വ്യാപാരക്കരാറിന് രൂപംനല്‍കാനുള്ള സാധ്യതകള്‍ നിഷേധിച്ച്‌ വൈറ്റ്ഹൗസ്. ഇന്ത്യാ സന്ദര്‍ശനത്തിനിടെ ട്രംപ് വ്യാപാരക്കരാര്‍ ഒപ്പുവെക്കുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. അമേരിക്കയാണ് അവസാന നിമിഷം കരാറില്‍ നിന്ന് പിന്‍വാങ്ങാനുള്ള തീരുമാനമെടുത്തതെന്ന് ഇന്ത്യന്‍ ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയതായി ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാപാരക്കരാറിനെ കുറിച്ച്‌ ഔദ്യോഗിക Read More …

സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ : പാക് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ മൂന്ന് പാകിസ്താന്‍ ഭീകരരെ സൈന്യം വധിച്ചു. മെന്താര്‍ സെക്ടറില്‍ ഭീകരര്‍ വെടിവെച്ചതിന് പിന്നാലെ സൈന്യം നടത്തിയ തിരിച്ചടിയിലാണ് ഭീകരര്‍ കൊല്ലപ്പെട്ടതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചത്. രഹസ്യാന്വേഷണ ഏജന്‍സികളുടെ അറിയിപ്പിനെ തുടര്‍ന്നാണ് സൈന്യം തിരച്ചില്‍ നടത്തിയത്. സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് വിവരം. കുറച്ച്‌ ദിവസങ്ങളായി മെന്താര്‍ Read More …

ഡല്‍ഹി കോണ്‍ഗ്രസിന് ‘വട്ടപ്പൂജ്യം’; കെജ്രിവാളിന് അഭിനന്ദനം; അധിര്‍ രഞ്ജന്‍!

2020 ഡല്‍ഹി തെരഞ്ഞെടുപ്പില്‍ പാരമ്ബര്യം അവകാശപ്പെടുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരുവട്ടം കൂടി നെഞ്ചില്‍ ഇടിത്തീ സമ്മാനിക്കുകയാണ്. ജനം വോട്ട് രേഖപ്പെടുത്തിയപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ ഒരുവട്ടം കൂടി പൂജ്യം വരച്ചിടുകയാണ്. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഒന്നും പ്രതീക്ഷിക്കുന്നില്ലെന്ന് സ്ഥിരീകരിച്ച്‌ കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയും രംഗത്തെത്തി. ആം ആദ്മി പാര്‍ട്ടി ഭരണം നിലനിര്‍ത്തുമെന്ന സൂചനകള്‍ക്കിടെയാണ് അധിര്‍ രഞ്ജന്‍ Read More …

ദേശീയ പൗരത്വ ഭേദഗതി നിയമം മുസ്ലീമുകള്‍ക്ക് എതിരല്ല,​ നിലപാട് തുറന്നു പറഞ്ഞ് രജനീകാന്ത്

ചെന്നൈ: ദേശീയ പൗരത്വ ഭേദഗതി നിയമത്തില്‍ തന്റെ നിലപാട് തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് തമിഴ് സൂപ്പര്‍താരം രജനീകാന്ത്. ദേശീയ പൗരത്വ ഭേദഗതി നിയമം മുസ്ലീമുകള്‍ക്ക് എതിരല്ല. നിയമത്തിലൂടെ മുസ്ലിമുകള്‍ ഏതെങ്കിലും തരത്തില്‍ പ്രശ്‌നം നേരിടുകയാണെങ്കില്‍ അവര്‍ക്കായി ശബ്ദമുയര്‍ത്തുന്ന ആദ്യ വ്യക്തിയാകും താനെന്ന് രജനീകാന്ത് വ്യക്തമാക്കി. രാജ്യത്ത് ദേശീയ ജനസംക്യ രജിസ്റ്ററും അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേ‌ര്‍ത്തു. പൗരത്വ Read More …