ശബരിമല കേസില്‍ തിങ്കളാഴ്‍ച മുതല്‍ വാദം കേള്‍ക്കും

ന്യൂഡല്‍ഹി: ശബരിമല കേസില്‍ തിങ്കളാഴ്‍ച മുതല്‍ വാദം കേള്‍ക്കല്‍ തുടങ്ങാമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ. ശബരിമല വിശാല ബെഞ്ചിന്‍റെ പരിഗണന വിഷയങ്ങള്‍ തിങ്കളാഴ്ചയ്ക്കകം തീരുമാനിക്കും. ശബരിമല വിശാല ബെഞ്ചില്‍ വാദങ്ങള്‍ പത്ത് ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ചീഫ് ജസ്റ്റിസ് കഴിഞ്ഞ ചൊവ്വാഴ്‍ച നിര്‍ദ്ദേശിച്ചിരുന്നു. വാദത്തിന് 22 ദിവസത്തെ സമയം ആവശ്യപ്പെടാനായിരുന്നു അഭിഭാഷകരുടെ യോഗം തീരുമാനിച്ചത്. Read More …

ഡല്‍ഹി തെരഞ്ഞെടുപ്പില്‍ വിദ്വേഷം മൂലം ഉണ്ടാകുന്ന ഒരു വിജയം ബിജെപി ആഗ്രഹിക്കുന്നില്ല; രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പില്‍ വിദ്വേഷം മൂലം ഉണ്ടാകുന്ന ഒരു വിജയം ബിജെപി ആഗ്രഹിക്കുന്നില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഡല്‍ഹി ആദര്‍ശ് നഗറില്‍ നടന്ന ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിങ്. ഡല്‍ഹിയില്‍ വിദ്വേഷം മൂലം ഒരു വിജയം നേടാന്‍ ആഗ്രഹിക്കുന്നില്ല. അങ്ങനെ ജയിച്ചാലും അത് അംഗീകരിക്കില്ലെന്നുംരാജ്‌നാഥ് സിങ് Read More …

അരവിന്ദ് കെജ്‌രിവാള്‍ തീവ്രവാദി; വീണ്ടും വിദ്വേഷപ്രസംഗവുമായി ബിജെപി എംപി

ന്യൂഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടെ നേതാക്കളുടെ വാക്കുകള്‍ അതിര് കടക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലുകള്‍ കണക്കാതെയാണ് ബിജെപി എംപി പര്‍വേശ് വര്‍മ വീണ്ടും വിദ്വേഷ പ്രസംഗവുമായി രംഗത്തെത്തിയത്. ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള്‍ തീവ്രവാദിയാണെന്നാണ് ഇത്തവണ പര്‍വേശ് വര്‍മ്മ പറഞ്ഞത്. കഴിഞ്ഞ ദിവസം പൗരത്വ നിയമ ഭേദഗതിക്കെതിരെ ദില്ലിയിലെ ഷഹീന്‍ബാഗില്‍ സമരം ചെയ്യുന്നവര്‍ക്കെതിരെയും വിവാദ പരാമര്‍ശം നടത്തിയിരുന്നു. കെജ്രിവാള്‍ Read More …

വിദ്യാര്‍ത്ഥിനികള്‍ ബുര്‍ഖ ധരിച്ച്‌ പ്രവേശിച്ചാല്‍ ഇനി ‘പിഴ’; വന്‍ പ്രതിഷേധം

പട്‌ന: മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ക്ക് കര്‍ശന നിര്‍ദേശവുമായി പട്‌നയിലെ കോളേജ്. ക്യാമ്ബസിനുള്ളില്‍ ബുര്‍ഖ ധരിച്ച്‌ പ്രവേശിക്കരുത് എന്നാണ് ജെഡി വിമന്‍സ് കോളേജ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.ശനിയാഴ്ച മുതല്‍ ഡ്രസ് കോഡ് പ്രാബല്യത്തില്‍ വരുമെന്ന് ഉത്തരവില്‍ പറയുന്നു. അതേസമയം വിദ്യാര്‍ത്ഥിനികള്‍ എന്തെങ്കിലും തരത്തില്‍ നിയമം ലംഘിച്ചാല്‍ 250 രൂപ പിഴ ഈടാക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. കോളേജിലും ക്യാമ്ബസിന് അകത്തും Read More …

ബി.ജെ.പിയെ എതിര്‍ക്കുന്നവരെ അര്‍ബന്‍ നക്​സലുകളാക്കുന്നു -രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ബി.ജെ.പിയെ എതിര്‍ക്കുന്നവരെ അര്‍ബന്‍ നക്​സലുകളാക്കുകയാണെന്ന്​ കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. ഭീമ കൊറേഗാവ്​ കേസ്​ എന്‍.ഐ.എ​ ഏറ്റെടുത്ത നടപടിയേയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. കേന്ദ്രസര്‍ക്കാറി​​​െന്‍റ ശിങ്കിടികളായ എന്‍.ഐ.എക്ക്​ പ്രതിരോധങ്ങളെ ഇല്ലാതാക്കാനാവില്ല. നരേന്ദ്ര മോദിയുടെയും അമിത്​ ഷായുടെയും വെറുപ്പി​​​െന്‍റ നയങ്ങളെ എതിര്‍ക്കുന്നവരെയാണ്​ ഇപ്പോള്‍ അര്‍ബന്‍ നക്​സലുകളാക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. 2018ല്‍ നടന്ന ഭീമ കൊറേഗാവ്​ സംഘര്‍ഷത്തി​​​െന്‍റ Read More …

സുപ്രീം കോടതിയെ സമീപിച്ചത് ചട്ടങ്ങള്‍ ലംഘിച്ച്‌, മുഖ്യമന്ത്രി വിശദീകരണം നല്‍കണം; നിലപാടു കടുപ്പിച്ച്‌ ഗവര്‍ണര്‍

ന്യൂഡല്‍ഹി: തന്നെ അറിയിക്കാതെ പൗരത്വ നിയമ ഭേദഗതിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി ചട്ട ലംഘനമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയില്‍നിന്നു റിപ്പോര്‍ട്ട് തേടുമെന്നും ഗവര്‍ണര്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. പൗരത്വ നിയമത്തെച്ചൊല്ലി സംസ്ഥാന സര്‍ക്കാരുമായുള്ള ഭിന്നത രൂക്ഷമായി തുടരുന്നതിനിടെ, മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ റൂള്‍സ് ഒഫ് ബിസിനസ് Read More …

മലങ്കര സഭാ തര്‍ക്കകേസ്: മൃതദേഹ സംസ്‌കാരത്തിലും സര്‍ക്കാര്‍ ഓര്‍ഡിനന്‍സിലും ഇടപെടില്ലെന്ന് സുപ്രീം കോടതി

ന്യുഡല്‍ഹി: ഓര്‍ത്തഡോക്‌സ്- യാക്കോബായ മലങ്കര സഭകള്‍ തമ്മിലുള്ള തര്‍ക്കകേസില്‍ വിശ്വാസികളുടെ മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി. പള്ളി ഭരണവുമായി ബന്ധപ്പെട്ട തര്‍ക്കം മാത്രമാണ് കോടതിയുടെ പരിഗണനയിലുള്ളത്. മൃതദേഹ സംസ്‌കാരവുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ ഓര്‍ഡിന്‍സിലും ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി. മൃതദേഹങ്ങളോട് ആദരവ് പ്രകടിപ്പിക്കണം. സംസ്‌കാര ചടങ്ങ് നടത്തുന്ന വൈദികന്‍ ആരാണെന്നത് കോടതിയുടെ Read More …

ലക്ഷ്യമിട്ടത് റിപ്പബ്ലിക് ദിനത്തിന് മുന്‍പ് വന്‍ ഭീകരാക്രമണത്തിന്, ശ്രീനഗറില്‍ അഞ്ച് ജയ്ഷെ ഭീകരവാദികള്‍ അറസ്റ്റില്‍

ശ്രീനഗര്‍: റിപ്പബ്ലിക് ദിനത്തിന് മുന്‍പ് വന്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട 5 ജയ്ഷെ ഭീകരവാദികളെ ശ്രീനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പാക് ആസ്ഥാനമായുള്ള ജയ്ഷെ മുഹമ്മദ് ഭീകരവാദ സംഘടനയാണ് ആക്രമണത്തിന് പദ്ധതിയിട്ടിരുന്നത്. ഐജാസ് അഹമ്മദ് ഷെയ്ഖ്, ഉമര്‍ ഹമീദ് ഷെയ്ക്ക്, ഇംതിയാസ് അഹമ്മദ് ചിക്ല, സാഹില്‍ ഫാറൂഖ് ഗോജ്രി, നസീര്‍ അഹമ്മദ് മിര്‍ എന്നിവരാണ് അറസ്റ്റിലായത്. യു.എന്‍ Read More …