തിരുപ്പതിയില്‍ പ്രാര്‍ഥിക്കാനായി എട്ട് കിലോമീറ്റര്‍ നടന്നെത്തി രാഹുല്‍

അമരാവതി: കോണ്‍ഗ്രസ് അധ്യക്ഷനായ ശേഷം ആദ്യമായി തിരുപ്പതിയിലെത്തി രാഹുല്‍ ഗാന്ധി ക്ഷേത്രത്തിലെത്തി പ്രാര്‍ഥിച്ചു. പ്രശസ്തമായ വെങ്കിടേശ്വര ക്ഷേത്രത്തിലേക്ക് നടന്നാണ് രാഹുല്‍ എത്തിയത്. നാല് മണിക്കൂര്‍ സമയം കൊണ്ട് എട്ട് കിലോമീറ്റര്‍ നടന്ന രാഹുലിനായി പ്രത്യേക സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുന്നു. ഇന്ന് ആന്ധ്രാപ്രദേശിലെ റെണിഗുണ്ട വിമാനത്താവളത്തിലെത്തിയ രാഹുലിനെ ആന്ധ്രയുടെ ചുമതലയുള്ള ഉമ്മന്‍ചാണ്ടിയും മുന്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ Read More …

എസ്‌എന്‍സി ലാവ്‌ലിന്‍ കേസ്; സിബിഐ സമര്‍പ്പിച്ച ഹര്‍ജി കേള്‍ക്കുന്നത് മാറ്റിവെച്ചു

ന്യൂഡല്‍ഹി: എസ്‌എന്‍സി ലാവ്‌ലിന്‍ കേസില്‍ അന്തിമവാദം കേള്‍ക്കുന്നത് മാറ്റിവെച്ചു. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ സമര്‍പ്പിച്ച ഹര്‍ജി കേള്‍ക്കുന്നതാണ് മാറ്റിവെച്ചത്. വാദത്തിന് കുറച്ചുകൂടി സമയം വേണമെന്നാണ് സിബിഐ ആവശ്യപ്പെട്ടിരുന്നത്. ഏപ്രില്‍ ആദ്യവാരമോ രണ്ടാംവാരമോ കേസില്‍ വാദം കേള്‍ക്കുമെന്നാണ് സുപ്രീംകോടതി അറിയിച്ചത്. കേസില്‍ എപ്പോള്‍ വേണമെങ്കിലും വാദം കേള്‍ക്കാന്‍ തയ്യാറാണെന്നും എന്നാല്‍ വാദം കേള്‍ക്കുന്നത് നീട്ടുകയാണെന്നും Read More …

ക്രിക്കറ്റ് മാച്ച്‌ വേണ്ടെന്ന് വയ്ക്കലല്ല ഭീകരാക്രമണത്തിനുള്ള മറുപടി; ശശി തരൂര്‍

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പേരില്‍ ലോകകപ്പ് ക്രിക്കറ്റില്‍ നിന്ന് ഇന്ത്യ പിന്മാറരുതെന്ന് ശശി തരൂര്‍ എംപി, പൊരുതുന്നതിന് മുന്‍പേ തോല്‍വി സമ്മതിക്കുന്നത് പോലെയായിരിക്കും ഇന്ത്യ മത്സരത്തിന് മുന്‍പ് പിന്മാറുന്നതെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഗില്‍ യുദ്ധകാലത്ത് പോലും ഇന്ത്യയും പാക്കിസ്ഥാനും ക്രിക്കറ്റ് കളിക്കുകയും ജയിക്കുകയും ചെയ്തിട്ടുണ്ടെന്നും തരൂര്‍ ഓര്‍മ്മിപ്പിച്ചു. ജവാന്‍മാര്‍ കൊല്ലപ്പെട്ടപ്പോള്‍ ദേശീയ ദുഃഖാചരണം പോലും പ്രഖ്യാപിക്കാതെ മൂന്ന് Read More …

ബി.ജെ.പി പാളയത്തില്‍ വിള്ളല്‍ വീഴ്‌ത്തി കോണ്‍ഗ്രസ്, മദ്ധ്യപ്രദേശില്‍ മുന്‍ മുഖ്യമന്ത്രി കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കും

ഭോപ്പാല്‍: 15 വര്‍‌ഷം തുടര്‍ച്ചയായി ബി.ജെ.പി ഭരിച്ച ഉരുക്കുകോട്ടയായിരുന്നു മദ്ധ്യപ്രദേശ്. എന്നാല്‍ ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നില്‍ ബി.ജെ.പിക്ക് അടിയറവ് പറയേണ്ടിവന്നു. പ്രതീക്ഷിക്കാത്ത വിജയമായിരുന്നു കോണ്‍ഗ്രസ് മദ്ധ്യപ്രദേശില്‍ നേടിയെടുത്തത്. ഇപ്പോഴിതാ ലോക്സഭ തിരഞ്ഞെടുപ്പിലും ഇതേ വിജയം ആവര്‍ത്തിക്കാന്‍ വന്‍ രാഷ്ട്രീയ നീക്കങ്ങള്‍ക്കാണ് കോണ്‍ഗ്രസ് പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി മുന്‍ ബി.ജെ.പി മുഖ്യമന്ത്രിക്ക് സീറ്റ് ഓഫര്‍ Read More …

റഫാല്‍ കേസ് വീണ്ടും പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനം

ദില്ലി റഫാല്‍ കേസിലെ പുനപരിശോധന ഹ‌ര്‍ജികളില്‍ വാദം കേള്‍ക്കാന്‍ സുപ്രീം കോടതിയുടെ തീരുമാനം. പുതിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തില്‍ കേസ് വീണ്ടും പരി​ഗണിക്കണമെന്നാവശ്യപ്പെട്ട് കോമണ്‍ കോസ് ആണ് സുപ്രീം കോടതിയെ സമീപിച്ചത്. കോമണ്‍ കോസിന് വേണ്ടി പ്രശാന്ത് ഭൂഷണാണ് നേരത്തെ ഈ കേസ് സുപ്രീം കോടതിയില്‍ നല്‍കിയത്, റഫാല്‍ ജെറ്റ് വിമാനത്തിന്‍റെ കാര്യക്ഷമതയില്‍ സംശയമില്ലെന്നും വിമാനങ്ങള്‍ വാങ്ങാനുള്ള Read More …

ഭീകരാക്രമണം: 18വിഘടന വാദികളുടെയും 155 രാഷ്ട്രീയക്കാരുടെയും സുരക്ഷ പിന്‍വലിച്ചു

ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച്‌ ഇന്ത്യ കശ്മീരി വിഘടനവാദികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ പിന്‍വലിച്ചു. 18 വിഘടനവാദികളുടെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ആക്ടിവിസ്റ്റുകളുമായ 155 പേരുടെയും സുരക്ഷയാണ് പിന്‍വലിച്ചത്. ജമ്മുകശ്മീര്‍ ചീഫ് സെക്രട്ടറി ബിവിആര്‍ സുബ്രഹ്മണ്യം അധ്യക്ഷത വഹിച്ച യോഗത്തിലാണ് ഇത്രയും പേരുടെ സുരക്ഷ പിന്‍വലിക്കാനുള്ള തീരുമാനമെടുത്തത്.ഇവര്‍ക്ക് സുരക്ഷ നല്‍കുന്നത് പാഴ്ചെലവാണെന്നും രാജ്യത്തിന്റെ മറ്റ് Read More …

മഹാരാഷ്‌ട്രയില്‍ ലോങ് മാര്‍ച്ചിനെത്തിയ കര്‍ഷകരെ പൊലീസ് തടഞ്ഞു; മുന്നോട്ടു പോകുമെന്ന് സമരക്കാര്‍

മുംബൈ : മഹാരാഷ്ട്രയില്‍ കര്‍ഷകരുടെ രണ്ടാം ലോങ് മാര്‍ച്ചിനെ പൊലീസ് തടഞ്ഞു. സമരത്തിനുള്ള അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് നടപടി. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നാസിക്കിലേക്ക് എത്തിയ കര്‍ഷകരെയാണ് പൊലീസ് തടഞ്ഞിരിക്കുന്നത്. കര്‍ഷകര്‍ ഒത്തുകൂടിയ മുംബൈയിലെ മൈതാനത്ത് വന്‍ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്. എന്നാല്‍ സമരവുമായി മുന്നോട്ടുതന്നെ പോകുമെന്ന് അഖിലേന്ത്യാ കിസാന്‍ സഭ അധ്യക്ഷന്‍ അശോക് Read More …

ഭീ​ക​ര​വാ​ദ​ത്തെ ചെ​റു​ക്കാ​ന്‍ എ​ല്ലാ​വ​രും മോ​ദി​ക്കൊ​പ്പം നി​ല്‍​ക്ക​ണ​മെ​ന്ന് യോ​ഗി

ഭു​വ​നേ​ശ്വ​ര്‍: രാ​ജ്യ​ത്തു നി​ന്ന് ഭീ​ക​ര​വാ​ദ​ത്തെ തു​ട​ച്ചു​നീ​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. എ​ന്നാ​ല്‍, ഭീ​ക​ര​വാ​ദ​ത്തെ ചെ​റു​ക്ക​ല്‍ ഒ​രാ​ളു​ടെ മാ​ത്രം ക​ട​മ​യ​ല്ല. അ​ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ മാ​ത്രം ചു​മ​ത​ല​യാ​യി ആ​രും കാ​ണ​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.  വ്യ​ക്തി​ക​ളും, സം​ഘ​ട​ന​ക​ളും, രാ​ഷ്ട്രീ​യ ​പ്ര​സ്ഥാ​ന​ങ്ങ​ളു​മെ​ല്ലാം ഭീ​ക​ര​ത​യ്ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ന്‍​കീ​ഴി​ല്‍ ഉ​റ​ച്ച്‌ നി​ല്‍​ക്ക​ണ​മെ​ന്നും യോ​ഗി ആ​വ​ശ്യ​പ്പെ​ട്ടു.