അടിയന്തിര ഉന്നതതല യോഗം വിളിച്ച്‌ മോദി, അതിര്‍ത്തിയില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: പാകിസ്ഥാനില്‍ ഇന്ത്യന്‍ വ്യോമസേന മിന്നലാക്രമണം നടത്തിയ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഉന്നത തല യോഗം വിളിച്ചു ചേര്‍ത്തു. ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ്, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍, ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി, ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

പൈ​ല​റ്റു​മാ​രെ സ​ല്യൂ​ട്ട് ചെ​യ്യു​ന്നു; വ്യോ​മ​സേ​ന​യ്ക്കു അ​ഭി​ന​ന്ദ​ന​വു​മാ​യി രാ​ഹു​ല്‍ ഗാ​ന്ധി

ന്യൂ​ഡ​ല്‍​ഹി: പാ​ക്കി​സ്ഥാ​നി​ല്‍ ക​ട​ന്നു​ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന​യെ അ​ഭി​ന​ന്ദി​ച്ച്‌ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. വ്യോ​മ​സേ​ന​യി​ലെ പൈ​ല​റ്റു​മാ​രെ അ​ഭി​വാ​ദ​നം ചെ​യ്യു​ന്ന​താ​യി രാ​ഹു​ല്‍ പ​റ​ഞ്ഞു. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ്ര​തി​ക​ര​ണം. ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ​യോ​ടെ​യാ​ണ് ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന പാ​ക്കി​സ്ഥാ​നി​ലെ ബാ​ലാ​കോ​ട്ടി​ലു​ള്ള ജ​യ്ഷ ഇ ​മു​ഹ​മ്മ​ദി​ന്‍റെ താ​വ​ള​ങ്ങ​ളി​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഇ​തി​നാ​യി 12 മി​റാ​ഷ് വി​മാ​ന​ങ്ങ​ളാ​ണ് ഇ​ന്ത്യ ഉ​പ​യോ​ഗി​ച്ച​ത്. പാ​ക് Read More …

തിരിച്ചടിച്ച്‌ ഇന്ത്യ; ആക്രമണം നടത്തിയത് പാകിസ്ഥാനില്‍ത്തന്നെ, മുന്നൂറോളം പേര്‍ കൊല്ലപ്പെട്ടു?

ബാലാകോട്ട്: പാക് അധീനകശ്മീരിലല്ല പാകിസ്ഥാനില്‍ത്തന്നെയാണ് ഇന്ത്യ ആക്രമണം നടത്തിയതെന്ന് വ്യക്തമായി. പാകിസ്ഥാനിലെ ഖൈബര്‍ പഖ്‍തുന്‍ഖ്‍വാ പ്രവിശ്യയിലെ ബാലാകോട്ടിലും തൊട്ടടുത്തുള്ള മേഖലകളിലും ആണ് ആക്രമണം നടന്നത്. മുന്നൂറോളം പേര്‍ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കാര്‍ഗില്‍ യുദ്ധകാലത്ത് പോലും പാകിസ്ഥാന്‍റെ ഇത്രയും അകത്തേയ്ക്ക് ആക്രമണം നടത്താന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നില്ല. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി പാകിസ്ഥാന്‍റെ Read More …

തന്‍റെ പാര്‍ട്ടി ബിജെപിയുടെ ബി ടീമല്ലെന്ന് കമല്‍ ഹാസന്‍

ചെന്നൈ: ബിജെപിയുടെ ബി ടീമല്ല മക്കള്‍ നീതി മയ്യമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ കമല്‍ ഹാസന്‍. തന്‍റെ പാര്‍ട്ടി വളരുന്നതിനാലാണ് ആരോപണങ്ങള്‍ നേരിടേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുനെല്‍വേലിയില്‍ പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  പാര്‍ട്ടിയെ ആക്രമിക്കുന്ന ചിലര്‍ പറയുന്നത് ബിജെയുടെ ബി ടീമാണ് മക്കള്‍ നീതി മയ്യം. എന്നാല്‍ മക്കള്‍ നീതി മയ്യം Read More …

ഐപിഎസ്സുകാരന്റെ ആത്മഹത്യ; മമതയ്ക്ക് എതിരെ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഐപിഎസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യക്ക് പിന്നില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണെന്ന ആരോപണവുമായി ബിജെപി. ഗൗരവ് ദത്ത എന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി മമതയ്‌ക്കെതിരെ കേസ് എടുക്കണമെന്നും അന്വേഷണം സിബിഐയെ ഏല്‍പിക്കണമെന്നും ബിജെപി നേതാവ് മുകുള്‍ റോയി ആവശ്യപ്പെട്ടു. ബംഗാളിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്യുന്നതും Read More …

പോര്‍വിമാനത്തില്‍ സഹപൈലറ്റായി പറക്കുന്ന ആദ്യ വനിതയെന്ന നേട്ടം ബാഡ്മിന്റന്‍ താരം പി.വി. സിന്ധുവിന്

ബെംഗളൂരു: തദ്ദേശനിര്‍മിത ലഘു പോര്‍വിമാനമായ തേജസില്‍ സഹപൈലറ്റായി പറക്കുന്ന ആദ്യ വനിതയെന്ന നേട്ടം ബാഡ്മിന്റന്‍ താരം പി.വി. സിന്ധുവിന്. ബെംഗളൂരുവിലെ യെലഹങ്ക വ്യോമ താവളത്തില്‍ നടക്കുന്ന എയ്റോ ഇന്ത്യ വ്യോമ പ്രദര്‍ശനത്തിന്റെ ഭാഗമായാണ് സിന്ധു രണ്ടു സീറ്റുള്ള തേജസ് ട്രെയിനര്‍ വിമാനത്തില്‍ സഹപൈലറ്റായി പറന്നത്. അഞ്ചു മിനിറ്റോളം സിന്ധു പോര്‍വിമാനം പറത്തുകയും ചെയ്തു. എയ്റോ ഇന്ത്യയിലെ Read More …

എയര്‍ഇന്ത്യ വിമാനം തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി; ജാഗ്രതാ നിര്‍ദ്ദേശം നല്‍കി

ന്യൂഡല്‍ഹി: പാക്കിസ്ഥാനിലേക്ക് എയര്‍ഇന്ത്യ വിമാനം തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി സന്ദേശം. മുംബൈയിലെ എയര്‍ഇന്ത്യ കണ്‍ട്രോള്‍ സെന്ററില്‍ ഇതുസംബന്ധിച്ച ഫോണ്‍ സന്ദേശം ലഭിച്ചതിന് പിന്നാലെ എല്ലാ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്കും വിമാന ജീവനക്കാര്‍ക്കും സിവില്‍ വ്യോമയാന സുരക്ഷാ ബ്യൂറോ (ബി.സി.എ.എസ്) ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. മുംബൈയിലെ റെയില്‍വെ സ്റ്റേഷനുകളില്‍ അതീവ ജാഗ്രത പാലിക്കുന്നതിനുള്ള നിര്‍ദ്ദേശം റെയില്‍വെ ബോര്‍ഡ് കഴിഞ്ഞ ദിവസം Read More …

പാ​ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​ക്കി​ന് വി​ല​യു​ണ്ടോ​യെ​ന്ന് നോ​ക്ക​ട്ടെ… വി​മ​ര്‍​ശി​ച്ച്‌ മോ​ദി

ജയ്പൂര്‍: പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനെ വീണ്ടും വിമര്‍ശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. പുല്‍വാമ സംഭവം പാക് നേതൃത്വത്തിന്‍റെ കഴിവ് പരിശോധിക്കുന്ന സംഭവമാണെന്ന് മോദി പറഞ്ഞു.  പുതിയ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ ചുമതലയേറ്റപ്പോള്‍ താന്‍ അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നു. അന്ന് ഭീകരതയ്ക്കും ദാരിദ്ര്യത്തിനും നിരക്ഷരതയ്ക്കുമെതിരെ ഒരുമിച്ച്‌ പോരാടാമെന്ന് തങ്ങളിരുവരും ധാരണയിലെത്തിയിരുന്നു- മോദി വ്യക്തമാക്കി. അന്ന് ഇമ്രാന്‍ ഖാന്‍ Read More …