അ​യോ​ധ്യ കേ​സി​ല്‍ സു​പ്രീം കോ​ട​തി ചൊ​വ്വാ​ഴ്ച വാ​ദം കേ​ള്‍​ക്കും

ന്യൂ​ഡ​ല്‍​ഹി: അ​യോ​ധ്യ കേ​സി​ല്‍ സു​പ്രീം കോ​ട​തി ചൊ​വ്വാ​ഴ്ച വാ​ദം കേ​ള്‍​ക്കും. ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചാ​ണ് വാ​ദം കേ​ള്‍​ക്കു​ക. അ​വ​ധി​യി​ല്‍ പോ​യ ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ തി​രി​കെ പ്ര​വേ​ശി​ച്ച സാഹ​ച​ര്യ​ത്തി​ലാ​ണ് വാ​ദം കേ​ള്‍​ക്കാ​ന്‍ സു​പ്രീം കോ​ട​തി തീ​രു​മാ​നി​ച്ച​ത്. ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ല്‍ ജ​സ്റ്റീ​സു​മാ​രാ​യ എ​സ്.​എ. ബോ​ബ്ഡെ, എ​സ്.​എ ന​സീ​ര്‍, അ​ശോ​ക് ഭൂ​ഷ​ണ്‍, ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് Read More …

ഭീകരതയ്‌ക്കെതിരെ ഇന്ത്യയുമായി സഹകരിക്കും എന്ന് സൗദി

ന്യൂഡല്‍ഹി: ഭീകരതയ്‌ക്കെതിരെ ഇന്ത്യയുമായി സഹകരിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാഷ്ട്രങ്ങള്‍ക്കെതിരെ സമ്മര്‍ദം ശക്തമാക്കേണ്ടത് പ്രധാനമാണെന്ന് ഇന്ത്യയും സൗദി അറേബ്യയും അംഗീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കി. ഡല്‍ഹിയില്‍ നടന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു ഇരുനേതാക്കളും. അതേസമയം, പാക്കിസ്ഥാനെ കുറിച്ചും അതിര്‍ത്തി കടന്നുള്ള ഭീകരതയെ കുറിച്ചും സൗദി രാജകുമാരന്‍ പരാമര്‍ശിച്ചില്ല. Read More …

പുല്‍വാമ ഭീകരാക്രമണം: പരിക്ക് വകവയ്ക്കാതെ തിരിച്ചടി തുടര്‍ന്ന് ഇന്ത്യന്‍ സൈനികര്‍

ശ്രീന​ഗര്‍: പുല്‍വാമയിലെ ഭീകരാക്രമണത്തിനെതിരെ ഇന്ത്യന്‍ സൈന്യം പ്രത്യാക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ ഒരു മേജറടക്കം മൂന്ന് സൈനികരും ഒരു പൊലീസ് ഉദ്യോ​ഗസ്ഥനും കൊല്ലപ്പെട്ടിരുന്നു. നിരവധി സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ ​പരിക്ക് വകവയ്ക്കാതെ ലീവ് റദ്ദാക്കി തിരികെ ജോലിയില്‍ പ്രവേശിച്ച്‌ കര്‍മ്മനിരതനാകുകയാണ് ബ്രി​ഗേഡിയര്‍‌ ഹര്‍ബിര്‍സിം​ഗ്. തിങ്കളാഴ്ച പുല്‍വാമില്‍ ജെയ്ഷെ ഭീകരരുമായി നടന്ന Read More …

അനില്‍ അംബാനിക്കെതിരെ കോടതി അലക്ഷ്യം; 453 കോടി കുടിശിക അടച്ചില്ലെങ്കില്‍ ജയിലില്‍ പോകണമെന്ന് സുപ്രീംകോടതി

ദില്ലി: അനില്‍ അംബാനിക്കെതിരെ കോടതി അലക്ഷ്യ നടപടിയുമായി സുപ്രീംകോടതി. എറിക്സന്‍ കമ്ബനിക്ക് നല്‍കാനുള്ള 453 കോടി രൂപ കുടിശിക സഹിതം തിരിച്ച്‌ അടച്ചില്ലെങ്കില്‍ ജയിലില്‍ പോകേണ്ടിവരുമെന്ന് സുപ്രീംകോടതി പറഞ്ഞു. നാല് ആഴ്ചക്കകം തുക നല്‍കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട് എറിക്സന്‍ കമ്ബനിക്ക് നല്‍കാനുള്ള 550 കോടി കുടിശിക നല്‍കാനുള്ള ഉത്തരവ് അനുസരിക്കാത്തതിനാണ് നടപടി. നാല് ആഴ്ചക്കകം Read More …

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് ആന്ധ്രപ്രദേശ്; മോദിക്ക് ജനപ്രീതിയില്‍ വന്‍ ഇടിവ്, പൊളിറ്റികല്‍ സ്റ്റോക്ക് എക്‌സേഞ്ച് സര്‍വേ

ആന്ധ്രപ്രദേശ്: ആന്ധ്രപ്രദേശില്‍ ആര് പ്രധാനമന്ത്രിയാകണമെന്ന് പൊളിറ്റിക്കല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് നടത്തിയ സര്‍വ്വേയില്‍ നരേന്ദ്രമോദിയുടെ ജനപ്രീതി ഇടിയുകയും രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി വര്‍ധിക്കുകയും ചെയ്യുകയാണ്. 2018 സെപ്റ്റംബറില്‍ നടത്തിയ സര്‍വേയില്‍ രാഹുല്‍ ഗാന്ധിക്കാണ് ആന്ധ്ര ജനത പ്രധാനമന്ത്രി പദം നല്‍കുന്നത്. 44 ശതമാനം രാഹുലിന് അനുകൂലമായും 38 ശതമാനം നരേന്ദ്രമോദിക്കും വോട്ട് നല്‍കിയിരുന്നു. എന്നാല്‍ 2019 ഫെബ്രുവരിയില്‍ Read More …

ബിക്കാനീറില്‍ തമ്ബടിച്ചിരിക്കുന്ന പാക്കിസ്ഥാന്‍ സ്വദേശികള്‍ രാജ്യം വിടണമെന്ന് ഉത്തരവ്

ബിക്കാനീര്‍: ബിക്കാനീറില്‍ തമ്ബടിച്ചിരിക്കുന്ന പാക്കിസ്ഥാന്‍ സ്വദേശികളോട് 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടണമെന്നാവശ്യപ്പെട്ട് ബിക്കാനീര്‍ ജില്ലാ മജിസ്ട്രേറ്റിന്റെ അടിയന്തിര ഉത്തരവ്. പുല്‍വാമയില്‍ ഉണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സി.ആര്‍.പി.സി 144 പ്രകാരമാണ് മജിസ്‌ട്രേറ്റ് ഉത്തരവിറക്കിയിരിക്കുന്നത്. പാക്കിസ്ഥാന്‍ വംശജര്‍ക്ക് നഗരത്തില്‍ ഹോട്ടലുകളോ ലോഡ്ജുകളോ നല്‍കരുതെന്നും, ഇവരുമായി നേരിട്ടോ അല്ലാതെയോ ഒരു തരത്തിലുള്ള വ്യാവസായ ബന്ധവും പാടില്ലെന്നും കര്‍ശന നിര്‍ദേശമുണ്ട്.രാജസ്ഥാന്‍ അതിര്‍ത്തി Read More …

പു​ല്‍​വാ​മ ആ​ക്ര​മ​ണം സം​ശ​യാ​സ്പ​ദ​മെ​ന്ന് മ​മ​ത

കോ​ല്‍​ക്ക​ത്ത: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​ന്‍​പ് പു​ല്‍​വാ​മ​യി​ല്‍ ആ​ക്ര​മ​ണം ന​ട​ന്ന​ത് സം​ശ​യാ​സ്പ​ദ​മെ​ന്ന് പ​ശ്ചി​മ​ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി. ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ള്‍ ത​ട​യാ​ന്‍ എ​ന്തു​കൊ​ണ്ട് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഒ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്നും അ​വ​ര്‍ കുറ്റപ്പെടുത്തി. തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ല്‍​ക്ക​ല്‍ എ​ത്തി​യി​രി​ക്കു​ക​യാ​ണ്. നി​ങ്ങ​ള്‍ നി​ഴ​ല്‍ യു​ദ്ധ​ത്തെ കു​റി​ച്ച്‌ ചി​ന്തി​ക്ക​ണ​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. കാ​ഷ്മീ​രി​ലെ സാ​ഹ​ച​ര്യ​ങ്ങ​ള്‍ ശ​ക്ത​മാ​യി കൈ​കാ​ര്യം ചെ​യ്യാ​ന്‍ പോ​ലീ​സി​ന് നി​ര്‍​ദേ​ശം ന​ല്‍​ക​ണം. വി​ഘ​ട​ന​വാ​ദി​ക​ളു​ടെ Read More …

പു​ല്‍​വാ​മ ആ​ക്ര​മ​ണ​ത്തി​ന് സൈ​ന്യം മ​റു​പ​ടി ന​ല്‍​കു​മെ​ന്ന് അ​മി​ത് ഷാ

ന്യൂ​ഡ​ല്‍​ഹി: ജ​മ്മു കാ​ഷ്മീ​രി​ലെ പു​ല്‍​വാ​മ​യി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ള്‍​ക്ക് സൈ​ന്യം മ​റു​പ​ടി ന​ല്‍​കു​മെ​ന്ന് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ. 49 ​സൈ​നി​ക​രു​ടെ ജീ​വ​നു മ​റു​പ​ടി​യാ​യി ഇ​ന്ത്യ​ന്‍ സൈ​ന്യം ശ​രി​യാ​യ സ​മ​യ​ത്ത് തി​രി​ച്ച​ടി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭീ​ക​ര​ത​യെ ബി​ജെ​പി അ​നു​വ​ദി​ക്കി​ല്ല. മാ​തൃ​രാ​ജ്യ​ത്തി​നാ​യി ജീ​വ​ന്‍ ന​ല്‍​കി​യ സൈ​നി​ക​രു​ടെ കു​ടും​ബ​ത്തി​നൊ​പ്പ​മാ​ണ് പാ​ര്‍​ട്ടി​യെ​ന്നും അ​മി​ത് ഷാ ​കൂ​ട്ടി​ച്ചേ​ര്‍​ത്തു.