പുല്‍വാമ ഭീകരാക്രമണവുമായി ബന്ധമുള്ള ഏഴുപേര്‍ എന്‍.ഐ.എ കസ്റ്റഡിയില്‍

ശ്രീനഗര്‍ : പുല്‍വാമ ഭീകരാക്രമണവുമായി ബന്ധമുള്ള ഏഴുപേരെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തു. ശ്രീനഗറില്‍ നിന്നാണ് ഇവരെ എന്‍.ഐ.എ പിടികൂടിയത്. ഇവരെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ്. തെക്കന്‍ കാശ്മീരിലെ പുല്‍വാമ ജില്ലയില്‍ ശ്രീനഗറില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ ലെത്പോറയില്‍ വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു ആക്രമണം. സി.ആര്‍.പി.എഫിന്റെ 76 ബറ്റാലിയനിലെ 2,547 ജവാന്മാരുമായി 78 വാഹനങ്ങള്‍ വ്യൂഹമായി Read More …

സൈ​നി​ക​രു​ടെ ജീ​വ​ത്യാ​ഗം വെ​റു​തെ​യാ​കി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ല്‍​ഹി: ജ​മ്മു കാ​ഷ്മീ​രി​ലെ പു​ല്‍​വാ​മ​യി​ല്‍ സി​ആ​ര്‍​പി​എ​ഫ് വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേ​രെ​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. സൈ​നി​ക​രു​ടെ ജീ​വ​ത്യാ​ഗം വെ​റു​തെ​യാ​കി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; പന്ത്രണ്ട് ജവാന്‍മാര്‍ വീരമൃത്യു വരിച്ചു

ശ്രീനഗര്‍: കശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ പന്ത്രണ്ട് ജവാന്‍മാര്‍ വീരമൃത്യു വരിച്ചു. 44 ജവാന്‍മാര്‍ക്ക് പരിക്കേറ്റു. ചിലരുടെ നില ഗുരുതരമാണ്. സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് നേരെയായിരുന്നു ആക്രമണമുണ്ടായത്. ശ്രീനഗര്‍ ജമ്മു ഹൈവേയിലെ അവന്തിപ്പൊരയിലാണ് ആക്രമണം നടന്നത്. ഉത്തരവാദിത്തം ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തു.

യുവതി സാന്നിധ്യം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ല: സര്‍ക്കാര്‍

ന്യുഡല്‍ഹി : ശബരിമലയില്‍ യുവതി സാന്നിധ്യം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ലെന്ന് സുപ്രിം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍. പത്തു വയസുകാരിയും ബ്രഹ്മചര്യത്തെ ഇല്ലാത്താക്കുമെന്ന വാദം അംഗീകരിക്കാനാകില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പുനപരിശോധന ഹരജിയില്‍ എഴുതി നല്‍കിയ വാദത്തിലായിരുന്നു സര്‍ക്കാര്‍ നിലപാട്. ബ്രഹ്മചര്യത്തെ ബാധിക്കുമെന്ന വാദം സ്ത്രീകളുടെ അന്തസിനെ ഹനിക്കുന്നതാണെന്നും യുവതി പ്രവേശന വിലക്ക് ശബരിമലയില്‍ ക്ഷേത്രത്തിന്റെ അവിഭാജ്യമായ ആചരമില്ലെന്നും Read More …

സത്യവും സുതാര്യതയും ലജ്ജയില്ലാത്ത വിധം തേച്ച്‌ മായ്ക്കപ്പെട്ടു; മോദിക്കെതിരെ സോണിയ ഗാന്ധി

ന്യൂഡല്‍ഹി: ജനങ്ങളെ കബളിപ്പിക്കുക വീമ്ബിളക്കുക വിരട്ടുക എന്നിവയാണ് മോദി സര്‍ക്കാരിന്റെ തത്വ ശാസ്ത്രമെന്ന് കോണ്‍ഗ്രസ്സ് നേതാവ് സോണിയ ഗാന്ധി. സത്യവും സുതാര്യതയും ലജ്ജയില്ലാത്ത വിധം തേച്ച്‌ മായ്ക്കപ്പെട്ടുവെന്നും സോണിയ ഗാന്ധി വിമര്‍ശിച്ചു. കോണ്‍ഗ്രസ്സ് സി.പി.പി ജനറല്‍ ബോഡി മീറ്റിങ്ങിലായിരുന്നു മോദിക്കെതിരേയുള്ള സോണിയയുടെ പരാമര്‍ശം. ‘രാജ്യം ഏറ്റവും വലിയ സാമ്ബത്തിക പിരിമുറുക്കങ്ങളിലൂടെയും സാമൂഹികവെല്ലുവിളികളിലൂടെയുമാണ് നീങ്ങുന്നത്. ജനാധിപത്യ റിപ്പബ്ലിക്കിന്റെ Read More …

മാധ്യമ പ്രവര്‍ത്തകര്‍ക്ക് പുതിയ വേജ് ബോര്‍ഡ് രൂപീകരിക്കണം; ദൃശ്യമാധ്യമ പ്രവര്‍ത്തകരെ കൂടി വേജ‌്ബോര്‍ഡിന്റെ പരിധിയില്‍ കൊണ്ടുവരണം; രാജ്യസഭയില്‍ എളമരം കരീം

ന്യൂഡല്‍ഹി: പത്രപ്രവര്‍ത്തകര്‍ക്കും പത്രജീവനക്കാര്‍ക്കുമായി പുതിയ വേജ‌്ബോര്‍ഡിന‌് ഉടന്‍ രൂപം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന‌് എളമരം കരീം രാജ്യസഭയില്‍ ആവശ്യപ്പെട്ടു. ദൃശ്യമാധ്യമ പ്രവര്‍ത്തകരെ കൂടി വേജ‌്ബോര്‍ഡിന്റെ പരിധിയില്‍ കൊണ്ടുവരണം. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും എളമരം കരീം നിവേദനം കൈമാറി. പുതിയ വേജ‌്ബോര്‍ഡ‌് രൂപീകരിക്കണമെന്ന‌് ആവശ്യപ്പെട്ട‌് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സമര്‍പ്പിച്ച നിവേദനത്തിന്റെ പകര്‍പ്പും പ്രധാനമന്ത്രിക്ക‌് കൈമാറി. 16 Read More …

വിമര്‍ശനം കടുപ്പിച്ച്‌ രാഹുല്‍; പുതിയ വെളിപ്പെടുത്തലോടെ മോദിയുടെ വാദങ്ങളെല്ലാം പൊളിഞ്ഞു

ന്യൂഡല്‍ഹി: റഫാല്‍ കേസില്‍ മോദിക്കെതിരെ വിമര്‍ശനം കടുപ്പിച്ച്‌ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രതിരോധമന്ത്രിയെ മറികടന്ന് പ്രധാനമന്ത്രിയുണ്ടാക്കിയ റഫാല്‍ കരാറില്‍ മോദിയുടെ അവകാശവാദങ്ങള്‍ പൂര്‍ണമായും പൊളിഞ്ഞിരിക്കുന്നുവെന്ന് പുതിയ വെളിപ്പെടുത്തലോടെ വ്യക്തമായെന്നാണ് രാഹുല്‍ പറഞ്ഞിരിക്കുന്നത്.

എസ്പി-ബിഎസ്പി-കോണ്‍ഗ്രസ് സഖ്യം വിലപ്പോകില്ല; ബിജെപി 74 സീറ്റ് നേടും: അമിത് ഷാ

അഹമ്മദാബാദ്: വീടുകളില്‍ പാര്‍ട്ടി പതാക ഉയര്‍ത്തിയുള്ള ബിജെപിയുടെ രാജ്യവ്യാപക പ്രചാരണ പരിപാടിക്ക് തുടക്കമായി. അഹമ്മദാബാദിലെ സ്വന്തം വസതിയില്‍ പതാക ഉയര്‍ത്തി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. ദേശീയ ബോധമില്ലാത്തവരുടെ കൂട്ടുകെട്ടാണ് പ്രതിപക്ഷ ഐക്യമെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. പാര്‍ട്ടിക്കൂറ് പാറിപ്പറക്കുന്ന വീട്ടുമുറ്റങ്ങളൊരുക്കിയാണ് ബിജെപി ലോക്സഭാ തിരഞ്ഞെടുപ്പിന് പ്രവര്‍ത്തകരെയും അനുഭാവികളെയും സജ്ജമാക്കുന്നത്. ‘മേരാ Read More …