ആരാധിക്കാനുള്ള അവകാശമുണ്ട്, എന്നാല്‍ അശുദ്ധമാക്കരുത്; ശബരിമല വിഷയത്തില്‍ സ്മൃതി ഇറാനി

ദില്ലി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കിയ സുപ്രിം കോടതി വിധിയില്‍ നിലപാട് വ്യക്തമാക്കി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. അയ്യപ്പനെ ആരാധിക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ട്. എന്നാല്‍ അവിടം അശുദ്ധമാക്കാന്‍ ആര്‍ക്കും അവകാശം ഇല്ല എന്നാണ് സ്മൃതി ഇറാനി പറഞ്ഞത്. മുംബൈയില്‍ നടന്ന യംഗ് തിങ്കേഴ്‌സ് കോണ്‍ഫറന്‍സില്‍ സംസാരിക്കവെയാണ് സ്മൃതി ഇറാനി ഇക്കാര്യം പറഞ്ഞത്. Read More …

ബിജെപിയ്‌ക്കെതിരെ വാജ്‌പേയിയുടെ മരുമകളെ സ്ഥാനാര്‍ത്ഥിയാക്കി കോണ്‍ഗ്രസ്

റായ്പുര്‍: ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി രമണ്‍സിങ്ങിനെതിരെ അന്തരിച്ച മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയുടെ മരുമകളെ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. വാജ്‌പേയിയുടെ മരുമകളും മുന്‍ ലോകസഭാംഗവുമായ കരുണ ശുക്ലയെയാണ് രമണ്‍ സിങ്ങിനെതിരെ കോണ്‍ഗ്രസ് കളത്തിലിറക്കുന്നത്. ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിലേക്കുള്ള സ്ഥാനാര്‍ഥി പട്ടികയിലാണ് കരുണ ശുക്ലയുടെ പേരുള്ളത്. ജാനിര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച്‌ 14-ാം ലോക്‌സഭയില്‍ Read More …

ജലന്ധര്‍ രൂപതാംഗം ഫാ. കുര്യാക്കോസ് കാട്ടുതറ മരിച്ച നിലയില്‍

ജലന്ധര്‍: ജലന്ധര്‍ രൂപതാംഗമായ ഫാ. കുര്യാക്കോസ് കാട്ടുതറ (61) നിര്യാതനായി. ജലന്ധറില്‍ നിന്നു 45 കിലോമീറ്റര്‍ അകലെ അദ്ദേഹം താമസിച്ചിരുന്ന ദസുവ സെന്‍റ് മേരീസ് പള്ളിയിലെ പള്ളിമേടയില്‍ ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശിയാണ്. ഹൃദയസ്തംഭനമാണു മരണകാരണമെന്നാണു പ്രാഥമിക നിഗമനം. ദസുവയ്ക്കടുത്ത് മുഖേരിയ സെന്‍റ് ജോസഫ് പള്ളിയിലെ വികാരി ഫാ. ലിബിന്‍ കോലഞ്ചേരി Read More …

വിവാഹപ്രായം പതിനെട്ടാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: പുരുഷന്‍മാരുടെ വിവാഹപ്രായം 21ല്‍നിന്നും 18ലേക്ക് ആക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് നടപടി. 18 വയസുള്ള ആരെങ്കിലും ഹര്‍ജിയുമായി വന്നാല്‍ മാത്രമേ ഇത് പരിഗണിക്കുന്നതിനേക്കുറിച്ച്‌ ആലോചിക്കുകയുള്ളുവെന്ന് കോടതി നിരീക്ഷിച്ചു. ഹര്‍ജി നല്‍കിയ അഭിഭാഷകന്‍ അശോക് പാണ്ഡെയ്ക്ക് 25,000 രൂപ കോടതി ചിലവിനത്തില്‍ പിഴ Read More …

സിബിഐയെ മോദി രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ ആയുധമാക്കിയെന്ന് രാഹുല്‍

ന്യൂഡല്‍ഹി: സിബിഐ സ്പെഷല്‍ ഡയറക്ടര്‍ക്കെതിരായ അഴിമതിക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സിബിഐയെ മോദി രാഷ്ട്രീയവിരോധം തീര്‍ക്കാനുള്ള ആയുധമാക്കിയിരിക്കുകയാണ്. കോഴവാങ്ങിയതിന് പിടിക്കപ്പെട്ടത് പ്രധാനമന്ത്രിയുടെ കണ്ണിലുണ്ണിയായ ഉദ്യോഗസ്ഥനെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് അ​ഴി​മ​തി​ക്കേ​സി​ല്‍ സ്പെ​ഷ​ല്‍ ഡ​യ​റ​ക്ട​ര്‍ രാ​കേ​ഷ് അ​സ്താ​ന​യ്ക്കെ​തി​രേ സിബിഐ കേ​സെ​ടു​ത്തത്. അ​സ്താ​ന അ​ന്വേ​ഷി​ക്കു​ന്ന ക​ള്ള​പ്പ​ണക്കേസി​ല്‍ കു​റ്റാ​രോ​പി​ത​നാ​യ വ്യ​വ​സാ​യി Read More …

ശബരിമല: പുതിയ ഹര്‍ജികള്‍ പരിഗണിക്കുന്നതില്‍ തീരുമാനം ചൊവ്വാഴ്ച

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനത്തിനെതിരേ സമര്‍പ്പിച്ച റിട്ട് ഹര്‍ജികള്‍ എപ്പോള്‍ പരിഗണിക്കണമെന്നത് സുപ്രീം കോടതി ചൊവ്വാഴ്ച തീരുമാനിക്കും. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്. യുവതി പ്രവേശനത്തിനെതിരേ പത്തൊന്‍പത് ഹര്‍ജികള്‍ ലഭിച്ചിട്ടുണ്ടെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. അതേസമയം, യു​​വ​​തി ​​പ്ര​​​വേ​​​ശ​​​ന വി​​​ഷ​​​യ​​​ത്തി​​​ലെ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ല്‍നി​​​ന്നു ക​​​ര ക​​​യ​​​റു​​​ന്ന​​​തി​​​നാ​​​യി സു​​​പ്രീം​​​കോ​​​ട​​​തി​​​യെ നി​​​യ​​​മ​​​പ​​​ര​​​മാ​​​യി ഏ​​​തു​​ത​​​ര​​​ത്തി​​​ല്‍ സ​​​മീ​​​പി​​​ക്ക​​​ണ​​​മെ​​​ന്ന Read More …

മലേഗാവ്‌ സ്‌ഫോടനക്കേസിലെ പ്രതികള്‍ യുഎപിഎ വിചാരണ നേരിടണം

ന്യൂഡല്‍ഹി: 2008 മലേഗാവ്‌ സ്‌ഫോടനക്കേസിലെ പ്രതികള്‍ യുഎപിഎ പ്രകാരമുള്ള വിചാരണ നേരിടേണ്ടി വരും. ലെഫ്റ്റണന്റ് കേണല്‍ പ്രസാദ് പുരോഹിത്, പ്രാഗ്യ സിംഗ് എന്നിവരടക്കമുള്ളവര്‍ വിചാരണ നേരിടണം. യുഎപിഎ യുടെ പരിതിയില്‍ വിചാരണ നടത്തേണ്ടതിനെക്കുറിച്ച്‌ കഴിഞ്ഞ മാസമാണ് വാദം തുടങ്ങിയത്. 2008 സെപ്തംബര്‍ 29ന് നാസികിലെ മാലെഗാവില്‍ നടന്ന സ്‌ഫോടനത്തില്‍ 7 പേര്‍ കൊല്ലപ്പെടുകയും 100ഓളം പേര്‍ക്ക് Read More …

ശബരിമലയിലെ ആചാരങ്ങളില്‍ ആരും ഇടപെടാന്‍ പാടില്ലെന്ന് രജനികാന്ത്

ചെന്നൈ : ശബരിമല യുവതി പ്രവേശനത്തില്‍ പ്രതികരണവുമായി നടന്‍ രജനികാന്ത് രംഗത്ത്. ശബരിമലയില്‍ കാലാകാലങ്ങളായി പിന്തുടരുന്ന ആചാരങ്ങളില്‍ ആരും ഇടപെടാന്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. “സ്ത്രീകള്‍ക്ക് അവകാശപ്പെട്ട തുല്യതയെക്കുറിച്ച്‌ രണ്ടഭിപ്രായമില്ല. പക്ഷേ,​ ഓരോ ക്ഷേത്രങ്ങള്‍ക്കും തനതായ ആചാരങ്ങളുണ്ട്. പരമ്ബരാഗതമായി ആചരിച്ച്‌ വരുന്നവ. എന്റെ അഭിപ്രായത്തില്‍ അത്തരം ആചാരങ്ങളില്‍ ആരും ഇടപെടാന്‍ പാടില്ല. കോടതി വിധി മാനിക്കപ്പെടണം. Read More …