ഇന്ധന വിലവര്‍ധനക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഇന്ധന വിലവര്‍ധനയും രൂപയുടെ മൂല്യത്തകര്‍ച്ചയും ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങുന്നു. രാജ്യത്ത് സാമ്ബത്തിക ഭീകരവാദത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. സംസ്ഥാന ഘടകങ്ങളുമായി ആലോചിച്ചശേഷം സെപ്റ്റംബര്‍ ആറിന് പ്രക്ഷോഭത്തിന്‍റെ തീയതി പ്രഖ്യാപിക്കുമെന്നാണ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് പെട്രോള്‍വില ലിറ്ററിന് അഞ്ചുരൂപയും ഡീസല്‍ വില മൂന്നുരൂപയും വര്‍ധിപ്പിച്ചതിനെ Read More …

“മീശ’ നോവല്‍ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: എസ്.ഹരീഷിന്‍റെ “മീശ’ എന്ന നോവല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി സുപ്രീംകോടതി തള്ളി. എഴുത്തുകാരന്‍റെ സ്വാതന്ത്ര്യത്തില്‍ കൈകടത്താനാകില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി ഹര്‍ജി തള്ളിയത്. നോവല്‍ നിരോധിക്കാനാകില്ലെന്നറിയിച്ച കോടതി പുസ്തകത്തിന്‍റെ ഒരു ഭാഗം മാത്രം എടുത്തല്ല വായിക്കേണ്ടതെന്നും എഴുത്തുകാരന്‍റെ ഭാവനയേയും സൃഷ്ടിവൈഭവത്തേയും ബഹുമാനിക്കണമെന്നും വിധിപ്രസ്താവത്തില്‍ വ്യക്തമാക്കി. എഴുത്തുകാരന്‍റെ ഭാവനയേയും സൃഷ്ടി വൈഭവത്തേയും മാനിക്കണമെന്നും കോടതി നിരീക്ഷിച്ചു. ചീഫ് Read More …

ഇന്ധനവില ഉയര്‍ന്ന നിരക്കില്‍ തുടരുന്നത് ‘നല്ലവാര്‍ത്ത’യെന്ന് ബിജെപി വക്താവ്

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില ഉയര്‍ന്ന നിരക്കില്‍ തുടരുന്നത് ‘നല്ലവാര്‍ത്ത’യെന്ന് ബിജെപി ദേശീയ വക്താവ് നളിന്‍ കൊഹ്‌ലി. പെട്രോള്‍, ഡീസല്‍ വില എക്കാലത്തേയും ഉയര്‍ന്ന നിരക്കില്‍ തുടരുന്ന സാഹചര്യത്തിലാണ് നളിന്‍ കൊഹ്‌ലിയുടെ പരാമര്‍ശം. ഇന്ധനവിലയിലെ വര്‍ദ്ധനവ്‌ സംസ്ഥാനങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നും ഇതിലൂടെ അധിക നികുതി വരുമാനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘എക്സൈസ് തീരുവയിലൂടെ കേന്ദ്ര സര്‍ക്കാരിന് അധിക Read More …

ആന്ധ്രപിടിക്കാന്‍ കച്ചകെട്ടി കോണ്‍ഗ്രസും ബിജെപിയും, രാഹുല്‍ഗാന്ധി 18ന് എത്തും

വിജയവാഡ: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്ത്രങ്ങള്‍ മെനയാന്‍ രാഹുല്‍ ഗാന്ധി 18 ന് ആന്ധ്രാ പ്രദേശിലെത്തും. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയും ഒപ്പമുണ്ടാകും. ഒരിക്കള്‍ ഒറ്റയ്ക്ക് അധികാരത്തിലെത്തിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഇന്ന്, തെലുങ്ക് ദേശം പാര്‍ട്ടിക്കും ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്സ്‌ആര്‍ കോണ്‍ഗ്രസിനും പിന്നിലായാണ് കോണ്‍ഗ്രസിന്റെ സ്ഥാനം. ഉമ്മന്‍ ചാണ്ടിക്കാണ് ഇന്ന് സംസ്ഥാന Read More …

കര്‍ണാടക തദ്ദേശ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസ്സിനു മേല്‍ക്കൈ, ബിജെപി രണ്ടാമത്

ബംഗളൂരു: കര്‍ണാടക തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനു മേല്‍ക്കൈ. 102 തദ്ദേശ സ്ഥാപനങ്ങളിലെ 2664 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഫലം അറിവായ 2267 സീറ്റുകളില്‍ 846 എണ്ണം കോണ്‍ഗ്രസ്സ് സ്വന്തമാക്കി. ബിജെപിക്ക് 788 സീറ്റും, ജനതാദള്‍ (എസ്) 307 സീറ്റുമാണ് ലഭിച്ചത്. 277 സീറ്റുകള്‍ ചെറു പാര്‍ട്ടികളും സ്വതന്ത്ര സ്ഥാനാര്‍ഥികളും സ്വന്തമാക്കി. സെപ്റ്റംബറില്‍ കാലാവധി പൂര്‍ത്തിയായ Read More …

എം എല്‍ എമാര്‍ക്കും എം പിമാര്‍ക്കും ദേശീയ പെരുമാറ്റ ചട്ടം ആവശ്യമാണ്: വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി:  നിയമസഭകളിലേയ്ക്കും പാര്‍ലമെന്റുകളിലേയ്ക്കും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ക്ക് ദേശീയ പെരുമാറ്റ ചട്ടം ആവശ്യമാണെന്ന് വൈസ് പ്രസിഡന്റും രാജ്യസഭ ചെയര്‍മാനുമായ എം വെങ്കയ്യ നായിഡു. സഭയ്ക്ക് അകത്തും പുറത്തും അംഗങ്ങള്‍ ഈ പെരുമാറ്റ ചട്ടം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പര സമ്മതപ്രകാരം അവരുടെ പാര്‍ട്ടി അംഗങ്ങള്‍ക്ക് പെരുമാറ്റ ചട്ടം കൊണ്ടുവരണം. അല്ലാത്ത പക്ഷം, ജനങ്ങള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളിലും Read More …

ഏക അഴിമതിരഹിത പാര്‍ട്ടിയാണ് ആം ആദ്മി; തെളിവുകള്‍ നിരത്തി അരവിന്ദ് കേജ്‌രിവാള്‍

ദില്ലി: രാജ്യതലസ്ഥാനത്തെ ഏക അഴിമതിരഹിത പാര്‍ട്ടി ആം ആദ്മി ആണെന്നും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മി സ്ഥാനാര്‍ഥികള്‍ വിജയിച്ചാല്‍ മെട്രോ ചാര്‍ജ് വര്‍ധിപ്പിക്കാന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. എഎപി സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളുമായി തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ താരതമ്യം ചെയ്ത് നോക്കാന്‍ ബിജെപി എംപിമാരെ കേജ്‌രിവാള്‍ വെല്ലുവിളിക്കുകയും ചെയ്തു. സംസ്ഥാനത്ത് വര്‍ധനയുണ്ടായ വൈദ്യുതി Read More …

പശുവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി എംപിയുടെ നില ഗുരുതരം

അഹമ്മദാബാദ്: പശുവിന്റെ ആക്രമണത്തില്‍ പരുക്കേറ്റ ബിജെപി എംപിയുടെ നില ഗുരുതരം. പാടനില്‍ നിന്നുള്ള എംപിയായ ലീലാധര്‍ വഗേലയെയാണ് തെരുവ് പശു ആക്രമിച്ചത്. ഗുജറാത്തിന്റെ തലസ്ഥാനമായ ഗാന്ധിനഗറില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുവിന്റെ കുത്തേറ്റാണ് എംപിക്ക് പരുക്കേറ്റത്. വാരിയെല്ലിനും തലയ്ക്കും സാരമായി പരിക്കേറ്റ എംപിയെ അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഗോവധം നിഷിദ്ധമായ ഗുജറാത്തില്‍ കറവ വറ്റിയ Read More …