തപാല്‍ വകുപ്പിലെ ജി.ഡി.എസ് ജീവനക്കാരുടെ ശമ്ബളം വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: തപാല്‍ വകുപ്പിലെ ജി.ഡി.എസ് ജീവനക്കാരുടെ ശമ്ബളം വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. വേതന വര്‍ധനവ് ആവശ്യപ്പെട്ട് ജീവനക്കാര്‍ സമരം നടത്തുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്‍റെ തീരുമാനം. ബ്രാഞ്ച് പോസ്റ്റ് മാസ്റ്ററുടെ കുറഞ്ഞ ശമ്ബളം പന്ത്രണ്ടായിരവും, അസിസ്റ്റന്‍റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്ററുടേത് പതിനായിരവുമാക്കി. ശരാശരി അന്‍പത്തിയാറ് ശതമാനമാണ് വര്‍ധന. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ മാതൃകയില്‍ ക്ഷാമബത്ത വര്‍ധിപ്പിക്കും. മൂന്ന് ലക്ഷം Read More …

ചിദംബരത്തിനെതിരായ ഐ.ടി വകുപ്പിന്റെ നടപടി തടഞ്ഞു

ചെന്നൈ: നികുതി ഇളവ് ചെയ്തു കൊടുത്തതുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിനെതിരായി ആദായ നികുതി നടത്തി വന്ന എല്ലാ നടപടികളും മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ നടപടികളൊന്നും സ്വീകരിക്കരുതെന്നും കോടതി പ്രത്യേകം നിര്‍ദ്ദേശിച്ചു. കര്‍ണാടകയില്‍ ചിദംബരത്തിന്റെ ഉടമസ്ഥതയിലുള്ള കോഫി എസ്‌റ്റേറ്റില്‍ നിന്നുള്ള 43 ലക്ഷം രൂപയുടെ വരുമാനം Read More …

കുമാരസ്വാമിയുടെ നേതൃത്വത്തില്‍ കര്‍ണാടകയില്‍ 24 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

ബംഗളൂരു: എച്ച്‌ ഡി കുമാരസ്വാമിയുടെ നേതൃത്വത്തില്‍ കര്‍ണാടകയില്‍ 24 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ജനതാദള്‍ എസ് സഖ്യം സര്‍ക്കാറിന്റെ ആദ്യഘട്ട മന്ത്രിസഭാ വികസനവും സത്യപ്രതിജ്ഞാ ചടങ്ങുമാണ് ബുധനാഴ്ച നടന്നത്. കോണ്‍ഗ്രസിന്റെ 14ഉം ജെ.ഡി.എസിന്റെ പത്തും എം.എല്‍.എമാരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത് കോണ്‍ഗ്രസ് നേതാക്കളായ ഡി. ശിവകുമാര്‍, ആര്‍.വി ദേശ്പാണ്ഡേ, കെ.ജി ജോര്‍ജ് Read More …

ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് രംഗത്തേക്കും ജിയോ വരുന്നു

ജിയോ ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് രംഗത്തേക്കും ചുവട് വയ്ക്കുന്നു എന്ന് റിപ്പോര്‍ട്ട്. ഈ പ്രോജക്ടിന്‍റെ നേതൃത്വം വഹിക്കുന്നത് ജിയോ മേധാവി മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയാണ് എന്നാണ് റിപ്പോര്‍ട്ട്. ലൈവ് മിന്‍റ് റിപ്പോര്‍ട്ട് അനുസരിച്ച്‌ കുറഞ്ഞ ഡാറ്റ നിരക്കും ഫ്രീകോളും നല്‍കി വിപണി പിടിച്ച ജിയോ തങ്ങളുടെ രണ്ടാംഘട്ടം നടപ്പിലാക്കുന്നതിന്‍റെ ഭാഗമാണ് എഐ അടക്കമുള്ള സാങ്കേതിക Read More …

തെരഞ്ഞെടുപ്പിനുള്ള കരുക്കള്‍ നീക്കി ബിജെപി: അമിത് ഷാ ഉദ്ധവ് താക്കറെ കൂടിക്കാഴ്ച നാളെ

ന്യൂഡല്‍ഹി: 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കരുക്കള്‍ നീക്കി ബിജെപി. ഇടഞ്ഞു നില്‍ക്കുന്നവരെഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ശ്രമം തുടങ്ങി . ഇതിനു തുടക്കമിടുന്നത് ശിവസേനയില്‍ നിന്നുതന്നെ. അമിത് ഷാ ​ശി​വ​സേ​ന അ​ധ്യ​ക്ഷ​ന്‍ ഉ​ദ്ധ​വ് താ​ക്ക​റെ​യു​മാ​യി ബു​ധ​നാ​ഴ്ച കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. 2019ല്‍ നടക്കാനിരിക്കുന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി സ​ഖ്യം ഉ​പേ​ക്ഷി​ച്ച്‌ ഒ​റ്റ​യ്ക്കു Read More …

ചിദംബരത്തിന് ആശ്വാസം, ജൂലായ് പത്ത് വരെ അറസ്‌റ്റ് ചെയ്യരുതെന്ന് കോടതി

ന്യൂഡല്‍ഹി: എയര്‍സല്‍- മാക്‌സിസ് കേസില്‍ മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിന് ആശ്വാസം. ജൂലായ് പത്ത് വരെ ചിദംബരത്തെ അറസ്‌റ്റ് ചെയ്യരുതെന്ന് എന്‍ഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റിനോട് പട്യാല കോടതി നിര്‍ദ്ദേശിച്ചു. തുടര്‍ നടപടികള്‍ക്കായി കേസ് ജൂലായ് പത്തിലേക്ക് മാറ്റിയിട്ടുണ്ട്. അന്ന് തന്നെ കാര്‍ത്തി ചിദംബരത്തോടും ഹാജരാവാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് Read More …

നീറ്റ് പരീക്ഷാ ഫലം: പതിനേഴുകാരി ആത്മഹത്യ ചെയ്തു

ചെന്നൈ: നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. തമിഴ്‌നാട് വില്ലുപുരം സ്വദേശിയായ പ്രതിഭ എന്ന 17 കാരിയാണ് ആത്മഹത്യ ചെയ്തത്. വിഷം ഉള്ളില്‍ ചെന്നായിരുന്നു മരണം. മെഡിക്കല്‍ഡെന്റല്‍ കോഴ്‌സുകളിലേക്ക് നടത്തുന്ന യോഗ്യത പരീക്ഷയായ നീറ്റിനായി ഇത് രണ്ടാം തവണയാണ് പ്രതിഭ ശ്രമിച്ചത്. രണ്ടാം വട്ടവും പരാജയപ്പെട്ടതിനെത്തുടര്‍ന്നുളള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് Read More …

എയര്‍ ഇന്ത്യ പീഡനക്കേസിലെ അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കണം- മനേകാ ഗാന്ധി

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ മുതര്‍ന്ന ഉദ്യോഗസ്​ഥന്‍ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച്‌​ ജീവനക്കാരി കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ്​ മന്ത്രി മനേകാ ഗാന്ധിയെ സമീപിച്ചു. തുടര്‍ന്ന്​ പീഡനക്കേസില്‍ ഇൗ മാസം തന്നെ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന്​ മന്ത്രി എയര്‍ ഇന്ത്യയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയോട്​ ആവശ്യപ്പെട്ടു. കഴിഞ്ഞ ആറു വര്‍ഷമായി മുതിര്‍ന്ന ഉദ്യോഗസ്​ഥന്‍ തന്നെ പീഡിപ്പിക്കുകയാണെന്ന്​ കാണിച്ച്‌​ എയര്‍ Read More …