കാവേരി: കമല്‍ഹാസന്‍ എച്ച്‌​.ഡി. കുമാരസ്വാമിയുമായി കൂടിക്കാഴ്​ച നടത്തി

ബംഗളൂരു: കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട്​ നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി നേതാവുമായ കമല്‍ഹാസന്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച്‌​.ഡി. കുമാരസ്വാമിയുമായി ചര്‍ച്ച നടത്തി. കര്‍ണാടക മുഖ്യമന്ത്രിയുടെ പ്രതികരണം ആശ്വാസം പകരുന്നതായിരുന്നുവെന്നും തനിക്ക്​ പ്രതീക്ഷയുണ്ടെന്നും കമല്‍ഹാസന്‍ കൂടിക്കാഴ്ച്ചക്കു ശേഷം പ്രതികരിച്ചു. തങ്ങള്‍ ജലം പങ്കിടും. മുഖ്യമന്ത്രിയും അതേ രീതിയിലാണ്​ കാര്യങ്ങളെ നോക്കി കാണുന്നതെന്ന്​ അറിഞ്ഞതില്‍ വളരെ Read More …

സുഷമ സ്വരാജ് സഞ്ചരിച്ച വിമാനം റഡാറില്‍ നിന്നും അപ്രത്യക്ഷമായി; പരിഭ്രാന്തിപരത്തി ഒടുവില്‍ സുരക്ഷിതമായി നിലത്തിറങ്ങി

തിരുവനന്തപുരം: വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് സഞ്ചരിച്ച വിമാനം റഡാറില്‍ നിന്നും അപ്രത്യക്ഷമായത് പരിഭ്രാന്തി പടര്‍ത്തി. ഇന്ത്യന്‍ വ്യോമസേന വിമാനം ഐ എഫ് സി 31 തിരുവനന്തപുരത്തുനിന്നും പറന്നുയര്‍ന്ന് മൗറീഷ്യന്‍ എയര്‍ സ്‌പേസിലേയ്ക്ക് പ്രവേശിച്ചതോടെ റഡാറില്‍ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു.14 മിനിട്ടോളം റഡാറില്‍ നിന്നും അപ്രത്യക്ഷമായത് പരിഭ്രാന്തി പരത്തുകയായിരുന്നു. 2.08ന് തിരുവനന്തപുരത്ത് നിന്നും പറന്നുയര്‍ന്ന വിമാനം മൗറീഷ്യസ് Read More …

പ്രതിപക്ഷ നേതാക്കള്‍ ഒസാമ ബിന്‍ ലാദന്റെ അനുയായികള്‍: ഗിരിരാജ് സിംഗ്

ന്യൂഡല്‍ഹി: പ്രതിപക്ഷത്തുള്ളവരെ അല്‍ ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്റെ അനുയായികളെന്ന് വിളിച്ച്‌ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ബിജെപി ദേശീയ വക്താവ് പാക് ഭീകരന്‍ ഹഫീസ് സയീദിനെ പ്രതിപക്ഷത്തോട് താരതമ്യം ചെയ്തതിന് പിന്നാലെയാണ് ഗിരിരാജ് സിംഗിന്റെ ട്വീറ്റ്. മാവോയിസ്റ്റുകളേയും രാജി രാഷ്ട്രീയത്തേയും ജന്മിത്വത്തേയും പിന്തുണയ്ക്കുന്നവരാണ് എന്‍ ഡി എ സര്‍ക്കാരിനെതിരെ വരുന്നതെന്നും പ്രതിപക്ഷം ഒസാമ ബിന്‍ ലാദനെ Read More …

ബിജെപിയെ തറപറ്റിക്കാന്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ കൈപിടിക്കാന്‍ ആംആദ്മി

ന്യൂഡല്‍ഹി: 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ തറപറ്റിക്കാന്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ കൈപിടിക്കാനൊരുങ്ങുകയാണ് ആംആദ്മി പാര്‍ട്ടി. ഇരുപാര്‍ട്ടികളും സഖ്യം സംബന്ധിച്ച ചര്‍ച്ച അണിയറയില്‍ തുടങ്ങിയെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ മെയ് 24 ന് സഖ്യസാധ്യതകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നതായും കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശും അജയ് മാക്കനുമാണ് കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. Read More …

നെ​ഞ്ചുവേ​ദ​ന​യെ തു​ട​ര്‍​ന്നു ഇ​ന്ദ്രാ​ണി മു​ഖ​ര്‍​ജി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു

മും​ബൈ: ഐ​എ​ന്‍​എ​ക്സ് മു​ന്‍ മേ​ധാ​വി ഇ​ന്ദ്രാ​ണി മു​ഖ​ര്‍​ജി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. നെ​ഞ്ചുവേ​ദ​ന​യെ തു​ട​ര്‍​ന്നു മും​ബൈ​യി​ലെ ജെ​ജെ ആ​ശു​പ​ത്രി​യി​ലാ​ണ് മു​ഖ​ര്‍​ജി​യെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ല്‍ അ​മി​ത​മാ​യ അ​ള​വി​ല്‍ മ​യ​ക്കുമ​രു​ന്ന് ഉ​ള്ളി​ല്‍​ച്ചെ​ന്ന​തി​നെ തു​ട​ര്‍​ന്നു മുഖര്‍ജിയെ ജെ​ജെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. മ​ക​ള്‍ ഷീ​ന ബോ​റ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ ഇ​ന്ദ്രാ​ണി 2015 ഓ​ഗ​സ്റ്റ് മു​ത​ല്‍ ജു​ഡി​ഷ​ല്‍ ക​സ്റ്റ​ഡി​യി​ലാ​ണ്. ബൈ​ക്കു​ള ജ​യി​ലി​ല്‍ Read More …

കൊടുങ്കാറ്റ് ; ഉത്തര്‍പ്രദേശില്‍ വിവിധയിടങ്ങളിലായി 15 മരണം

മൊറാദാബാദ്: കൊടുങ്കാറ്റിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ വിവിധയിടങ്ങളിലായി 15 മരണം. ധാരാളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മൊറാദാബാദ്, മുസാഫര്‍ നഗര്‍, മീററ്റ്, സമ്ബാല്‍ എന്നിവിടങ്ങളിലാണ് പരുക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കാറ്റില്‍ മരങ്ങളും, ഇലക്‌ട്രിക്ക് പോസ്റ്റുകളും മറ്റും വീണിട്ടുണ്ട്. ഉത്തര്‍പ്രദേശിന്റെ വിവിധയിടങ്ങളില്‍ ശക്തമായ ഇടിയും മിന്നലും മഴയും ഉള്‍പ്പടെയുള്ള കൊടുങ്കാറ്റ് ഉണ്ടാകുമെന്ന് വ്യാഴാഴ്ച ഇന്ത്യന്‍ കാലാവസ്ഥ പഠന വിഭാഗം Read More …

ഐ.എന്‍.എക്‌സ് മീഡിയ കേസ്; പി. ചിദംബരത്തെ ചോദ്യം ചെയ്യാന്‍ സി.ബി.ഐ വിളിപ്പിച്ചു

ഷീന ബോറ വധക്കേസില്‍ ജയിലില്‍ കഴിയുന്ന പീറ്റര്‍ മുഖര്‍ജി, ഭാര്യ ഇന്ദ്രാണി മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ഐ.എന്‍.എക്‌സ് മീഡിയ. ഷീന ബോറ വധക്കേസില്‍ ചോദ്യം ചെയ്തപ്പോഴാണ് ഐ.എന്‍.എക്‌സ് മീഡിയ ഇടപാടിനെക്കുറിച്ച്‌ ഇന്ദ്രാണി സൂചന നല്‍കിയത്. തുടര്‍ന്ന് ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ചിദംബരം ധനമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ ഓഫീസില്‍ സ്വാധീനം ചെലുത്തി Read More …

കെയ്‌രാനയിലെ ബി.ജെ.പി പരാജയം; യോഗി ആദിത്യനാഥിനെ പരിഹസിച്ച്‌ ബി.ജെ.പി എം.എല്‍.എ

ലഖ്‌നൗ: കെയ്‌രാന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരിഹസിച്ച്‌ ബി.ജെ.പി എം.എല്‍.എ. സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത കവിതയിലൂടെയാണ് ശ്യാം പ്രകാശ് എം.എല്‍.എ മുഖ്യമന്ത്രിയെ പരിഹസിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വശ്യതയില്‍ ഉത്തര്‍പ്രദേശില്‍ പുരോഹിതനായ രാഷ്ട്രീയക്കാരന്‍ അധികാരത്തിലെത്തി. പക്ഷേ അദ്ദേഹം അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയാണ്-ഇങ്ങനെ പോകുന്നു എം.എല്‍.എയുടെ കവിത. വരികള്‍ Read More …