മോദി വിരുദ്ധ നേതാക്കള്‍ മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: പാര്‍ട്ടിയില്‍ ഇടഞ്ഞുനില്‍ക്കുന്ന ബിജെപി നേതാക്കളായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷോരി, ശത്രുഘ്‌നന്‍ സിന്‍ഹ തുടങ്ങിയവര്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേ വിശാല സഖ്യം രൂപീകരിക്കുന്നതിനായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളുമായും മമത കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണിത്. രാജ്യത്തിന് വേണ്ടി മികച്ച സേവനം ചെയ്യുന്ന വ്യക്തിയാണ് Read More …

എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികള്‍ വില്‍പ്പനയ്‌ക്ക്

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികള്‍ വിറ്റഴിക്കുന്നതിനുള്ള താത്പര്യ പത്രം ക്ഷണിച്ച്‌ കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. ഓപ്പണ്‍ ബിഡിലൂടെയായിരിക്കും ഓഹരികള്‍ വിറ്റഴിക്കുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. എയര്‍ ഇന്ത്യയുടെയും ഉപകമ്ബനികളായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് , എയര്‍ ഇന്ത്യ സാറ്റ്‌സ് എന്നിവയുടെയും ഓഹരികളാണ് വിറ്റഴിക്കുന്നത്. എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പനയ്ക്ക് കേന്ദ്ര മന്ത്രിസഭ നേരത്തെ Read More …

എന്നെ വെറുക്കുന്നവരെ വെറുക്കാന്‍ എനിക്കാവില്ല : രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: തന്നെ വെറുക്കുന്നവരെ വെറുക്കാന്‍ തനിക്കാവില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. ജനങ്ങള്‍ക്കിടയില്‍ തന്നോട് വെറുപ്പുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വ്യാജ വാര്‍ത്തകള്‍ സൃഷ് ടിക്കാന്‍ ശ്രമം നടക്കുന്നുവെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ പ്രതികരണം വസ്തുതകളെ വളച്ചൊടിച്ചും വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ചും എനിക്കെതിരായി വിദ്വേഷം ഇളക്കിവിടുന്നവരെ വെറുക്കാന്‍ എനിക്കാവില്ല. അവര്‍ക്കിത് വെറും Read More …

ചോദ്യപേപ്പര്‍ ചോര്‍ച്ച ; പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് പ്രകാശ് ജാവദേക്കര്‍

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍. ഇതു സംബന്ധിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കര്‍ശന നടപടി വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ചോദ്യപേപ്പര്‍ ചോര്‍ന്നതിന് പിന്നാലെ സി.ബി.എസ്.ഇയുടെ രണ്ട് പരീക്ഷകള്‍ റദ്ദാക്കിയിരുന്നു. പത്താം ക്ലാസിലെ കണക്ക് പരീക്ഷയുടേയും Read More …

ആംബുലന്‍സ് ലഭിച്ചില്ല, പിതാവിന്‍റെ മൃതദേഹം മക്കള്‍ വീട്ടില്‍ എത്തിച്ചത് സൈക്കിള്‍ റിക്ഷയില്‍

ന്യൂഡല്‍ഹി: ആംബുലന്‍സ് ലഭിക്കാത്തതുമൂലം പിതാവിന്‍റെ മൃതദേഹം സൈക്കിള്‍ റിക്ഷയില്‍ മക്കള്‍ വീട്ടിലെത്തിച്ചു. ഉത്തര്‍പ്രദേശിലെ ബരാബങ്കിയിലാണ് സംഭവം. ബരാബങ്കിയിലെ ത്രിവേദിഗഞ്ച് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വച്ച് മരണപ്പെട്ട വ്യക്തിയുടെ മൃതദേഹം വീട്ടിലെത്തിക്കുന്നതിനാണ് ആംബുലന്‍സ് ലഭിക്കാതിരുന്നത്. തുടര്‍ന്ന് മരണപ്പെട്ട വ്യക്തിയുടെ മക്കള്‍ മൃതദേഹം സൈക്കിള്‍ റിക്ഷയില്‍ കിടത്തി എട്ട് കിലോമീറ്റര്‍ അകലെയുള്ള വീട്ടിലെത്തിച്ചു.  ബരാബങ്കി ജില്ലാ അധികൃതര്‍ യഥാസമയം ആംബുലന്‍സ് Read More …

ചോദ്യപേപ്പര്‍ ചോര്‍ച്ച ; കര്‍ശന നടപടി വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കര്‍ശന നടപടി വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറുമായി ഇതു സംബന്ധിച്ച്‌ അദ്ദേഹം ചര്‍ച്ച നടത്തി. അതേസമയം സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. ചോദ്യപേപ്പര്‍ ചോര്‍ന്നതിന് പിന്നാലെ സി.ബി.എസ്.ഇയുടെ രണ്ട് പരീക്ഷകള്‍ റദ്ദാക്കിയിരുന്നു. പത്താം ക്ലാസിലെ കണക്ക് പരീക്ഷയുടേയും Read More …

ബിജെപിയെ ജയിപ്പിച്ചാല്‍ നന്ദിത കേസ് പുനരന്വേഷിക്കാം: അമിത് ഷാ

ബംഗലൂരു:  ബിജെപിയെ അധികാരത്തിലെത്തിച്ചാല്‍ നന്ദിത കേസ് പുനരന്വേഷിക്കാമെന്ന് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ. ഷിമോഗയിലെ തിര്‍ത്ഥഹള്ളിയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്നു 14കാരിയായ നന്ദിത. വിവാദമായ കേസ് 2014ല്‍ സിബിഐ ഏറ്റെടുത്തിരുന്നു. എന്നാല്‍ പഠന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നന്ദിത ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് സി ബി ഐ അന്വേഷണത്തില്‍ കണ്ടെത്തിയത്. തിര്‍ത്ഥഹള്ളിയിലെ നന്ദിതയുടെ വീട്ടില്‍ ഞാന്‍ പോയിരുന്നു. നന്ദിതയുടെ കുടുംബം ഒരുപാട് Read More …

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി : കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. ദേശീയപാത വികസനം, ജലഗതാഗതം മെച്ചപ്പെടുത്തല്‍ എന്നിവ കൂടാതെ കീഴാറ്റൂരില്‍ എലിവേറ്റഡ് ഹൈവേ നിര്‍മ്മിക്കുന്നത് അടക്കം ചര്‍ച്ചയായതായാണ് സൂചന. എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇക്കാര്യത്തില്‍ പ്രതികരണത്തിന് മുഖ്യമന്ത്രി തയ്യാറായില്ല. കൂടിക്കാഴ്ച സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും തയ്യാറായില്ല. വിശദാംശങ്ങള്‍ മുഖ്യമന്ത്രി Read More …