ചന്ദ്രശേഖര്‍ കമ്പാര്‍ കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷന്‍

ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷനായി ചന്ദ്രശേഖര്‍ കമ്പാറിനെ തിരഞ്ഞെടുത്തു. ബിജെപി പിന്തുണച്ച പ്രതിഭാ റായിക്ക് തോല്‍വി. പുരോഗമന പക്ഷത്തിന്റെ ചന്ദ്രശേഖര്‍ കമ്ബാറിനെയാണ് പുതിയ അധ്യക്ഷനായി തെരഞ്ഞെടുത്തത്. 29 നെതിരെ 56 വോട്ടുകള്‍ക്കാണ് കമ്ബാറിന്റെ വിജയം. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ അക്കാദമി തെരഞ്ഞെടുപ്പില്‍, സംഘപരിവാര്‍ അനുകൂലികളെ നാമനിര്‍ദേശത്തിലൂടെ സമിതിയില്‍ എത്തിക്കാനുള്ള നീക്കം Read More …

വിജിലന്‍സ് ഡയറക്ടര്‍; ഒരു വിട്ടു വീഴ്ചക്കും തയ്യാറല്ലന്ന് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം

ന്യൂഡല്‍ഹി: സംസ്ഥാനത്തെ സീനിയര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനെയാണ് വിജിലന്‍സ് ഡയറക്ടറാകേണ്ടത് എന്ന കാര്യത്തില്‍ വിട്ടു വീഴ്ചയില്ലന്ന് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം. വിജിലന്‍സ് ഡയറക്ടര്‍ തസ്തിക പോലുള്ള സുപ്രധാനമായ തസ്തികയില്‍ ജൂനിയര്‍ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത് ഒരു കാരണവശാലും പോത്സാഹിപ്പിക്കുന്ന പ്രശ്‌നമില്ലന്നും പേഴ്‌സണല്‍ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. രണ്ട് കേഡര്‍ തസ്തികയാണ് കേരളത്തിന് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. ഇത് വര്‍ദ്ധിപ്പിക്കാനും Read More …

വനിതാ പൈലറ്റിന്റെ അവസരോചിത ഇടപെടല്‍ ആകാശ കൂട്ടിയിടി ഒഴിവായി

ന്യൂഡല്‍ഹി: ഒരുപക്ഷേ തിങ്കളാഴ്ച രാവിലെ ഇന്ത്യന്‍ മാധ്യമങ്ങളുടെ പ്രധാനവാര്‍ത്തകളില്‍ ഒന്നായി മാറുമായിരുന്ന ഞെട്ടിപ്പിക്കുന്ന വിമാന ദുരന്തത്തില്‍ നിന്നും വിമാനങ്ങളെ കൂട്ടിയിടിക്കാതെ രക്ഷിച്ചത് വിമാനത്തില്‍ ഉണ്ടായിരുന്ന വനിതാ സഹപൈലറ്റുമാരുടെ ധൈര്യം. മുംബൈ വ്യോമാതിര്‍ത്തിയില്‍ എയര്‍ഇന്ത്യയുടെയും വിസ്താരയുടെയും വിമാനങ്ങള്‍ നേര്‍ക്ക് നേര്‍ വരുമ്‌ബോള്‍ രണ്ടു വിമാനങ്ങളുടെയും കോക്പിറ്റില്‍ വനിതാ പൈലറ്റുമാര്‍ ആയിരുന്നു. നേരിയ വ്യത്യാസത്തിന് കൂട്ടിയിടി ഒഴിവാകുകയും 261 Read More …

സൈന്യത്തിന് ആറ് മാസം വേണമെങ്കില്‍ ആര്‍എസ്എസ്സിനു മൂന്ന് ദിവസം മതി മോഹന്‍ ഭാഗവത്

പട്‌ന: ഇന്ത്യന്‍ സൈന്യത്തെ വരെ വെല്ലുവിളിച്ചു കൊണ്ടുള്ള ആര്‍എസ്എസ് മേധാവിയുടെ പ്രസംഗം വിവാദമാവുന്നു. ഇന്ത്യന്‍ സൈന്യത്തിനു യുദ്ധത്തിനു തയ്യാറെടുക്കാന്‍ ആറ് മാസം വേണമെങ്കില്‍ ആര്‍എസ്എസ്സിനു വെറും മൂന്ന് ദിവസം മതിയെന്നാണ് ആര്‍എസ്എസ് മേധാവി മോഹന്‍ഭാഗവതിന്റെ അവകാശ വാദം.ആറ് ദിവസത്തെ മുസ്സഫര്‍പുര്‍ സന്ദര്‍ശനത്തിനിടെ അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ആര്‍എസ്എസ്സിനു സൈനികരെ മൂന്ന് ദിവസം കൊണ്ട് Read More …

കോടിയേരിയുടെ സഹോദരി ജാനകിയമ്മ അന്തരിച്ചു

ചെന്നൈ: സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സഹോദരി ജാനകിയമ്മ (88) നിര്യാതയായി. ചെന്നെ നീര്‍ക്കുന്നത്തെ വസതിയിലായിരുന്നു അന്ത്യം. പരേതനായ നാരായണ കുറുപ്പിന്റെ ഭാര്യയാണ്. ദീര്‍ഘനാളായി ചെന്നൈയിലാണ് താമസം. വിവരമറിഞ്ഞതോടെ കോടിയേരി ചെന്നൈയിലേക്ക് തിരിച്ചു.

ഛണ്ഡീഗഡില്‍ അന്താരാഷ്ട്ര വിമാനത്താവളം അടച്ചു ; 80,000 യാത്രക്കാര്‍ പ്രതിസന്ധിയില്‍

ഛണ്ഡീഗഡ്: ഛണ്ഡീഗഡില്‍ അന്താരാഷ്ട്ര വിമാനത്താവളം അടച്ചു. വിമാനത്താവളത്തിന്റെ റണ്‍വേയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണ് വിമാനത്താവളം അടച്ചിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഇന്നു മുതല്‍ ഫെബ്രുവരി 26 വരെയുള്ള എല്ലാ വിമാന സര്‍വ്വീസുകളും റദാക്കിയിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിലച്ചതു മൂലം 80,000 യാത്രക്കാരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. റണ്‍വേയുടെ നീളം 9,000 അടിയില്‍ നിന്നു 10,400 അടിയായി ഉയര്‍ത്തുന്നതിനാണ് പദ്ധതി. Read More …

മസ്കറ്റില്‍ മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ ഒഴിഞ്ഞ കസേരകള്‍

മസ്കറ്റ്: മസ്കറ്റിലെ സുല്‍ത്താന്‍ ഖാബുസ് സ്റ്റേഡിയത്തില്‍ മോദിയുടെ പ്രസംഗം കേള്‍ക്കുന്നതിനു പ്രതീക്ഷിച്ചത്ര ആളുകള്‍ എത്തിയില്ല. പൊതുപരിപാടിക്കു മുപ്പതിനായിരം പേരെത്തുമെന്നാണു കരുതിയതെങ്കിലും വന്നതു പതിമൂവായിരത്തോളം പേര്‍ മാത്രം. എന്‍ഡിഎ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണു മോദി മസ്കത്തിലെ പരിപാടിയില്‍ പ്രസംഗിച്ചത്. ഒമാനിലെ ഏറ്റവും വലിയ സ്റ്റേഡിയത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പൊതുപരിപാടി നടന്നത്. മുപ്പതിനായിരം പേര്‍ക്കു പാസുകള്‍ വിതരണം ചെയ്തിരുന്നു. പക്ഷേ Read More …

ജമ്മു കശ്മീര്‍ ശ്രീനഗറില്‍ വീണ്ടും ഭീകരാക്രമണം ; സൈനികന് പരുക്കേറ്റു

ശ്രീനഗര്‍: ശ്രീനഗറില്‍ വീണ്ടും ഭീകരാക്രമണം. ശ്രീനഗറിലെ കരംനഗറില്‍ സി.ആര്‍.പി.എഫ് ക്യാമ്ബിന് നേരെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ ഒരു സൈനികന് പരിക്കേറ്റിട്ടുണ്ട്. നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരുമായുള്ള സൈന്യത്തിന്റെ ഏറ്റുമുട്ടല്‍ തുടരുകയാണ്.