ഇനി രാഷ്ട്രീയം മാത്രം; സിനിമയില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച്‌ നടന്‍ കമല്‍ ഹാസന്‍

ബോസ്റ്റണ്‍:  ഇനി രാഷ്ട്രീയം മാത്രം, സിനിമയില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച്‌ നടന്‍ കമല്‍ ഹാസന്‍. രാഷ്ട്രീയത്തിലേക്കു പ്രവേശിച്ചാല്‍ പിന്നെ സിനിമകളില്‍ അഭിനയിക്കില്ലെന്നാണ് താരത്തിന്റെ പ്രഖ്യാപനം. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായിട്ടുള്ള സംസ്ഥാന പര്യടനം ഈമാസം ആരംഭിക്കാനിരിക്കെയാണു കമലിന്റെ പ്രസ്താവന. രണ്ടു ചിത്രങ്ങളാണ് ഇനി തന്റേതായി പുറത്തുവരാനുള്ളത്. അതിനുശേഷം മറ്റു ചിത്രങ്ങളില്‍ അഭിനയിക്കേണ്ടെന്നാണു തീരുമാനമെന്നും കമല്‍ പറഞ്ഞു. ബോസ്റ്റണിലെ Read More …

മോദി കെയര്‍ ബംഗാള്‍ നടപ്പാക്കില്ല

കൃഷ്ണനഗര്‍: പൊതുബഡ്ജറ്റില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പ്രഖ്യാപിച്ച സാര്‍വത്രിക ആരോഗ്യ സുരക്ഷാ പദ്ധതി (മോദി കെയര്‍)പശ്ചിമ ബംഗാള്‍ നടപ്പാക്കില്ല. സംസ്ഥാനങ്ങളോട് ആലോചിക്കാതെ ഏകപക്ഷീയമായി പദ്ധതി കേന്ദ്രം തീരുമാനിച്ചതില്‍ പ്രതിഷേധിച്ചാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തീരുമാനം. ചൊവ്വാഴ്ച കൃഷ്ണനഗറില്‍ നടന്ന റാലിയിലാണ് മമത പദ്ധതിയോടുള്ള തന്റെ എതിര്‍പ്പ് പ്രകടിപ്പിച്ചത്. സംസ്ഥാനത്തെ ജനങ്ങള്‍ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന മനുഷ്യ Read More …

നോട്ട്​ പിന്‍വലിക്കല്‍: തീരുമാനമെടുത്തത്​ ആര്‍.എസ്​.എസ്​-രാഹുല്‍ ഗാന്ധി

ബംഗളൂരു: ബി.ജെ.പി നേതൃത്വത്തെയും മോദി സര്‍ക്കാറിനെയും വീണ്ടും രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ്​ അധ്യക്ഷന്‍​ രാഹുല്‍ ഗാന്ധി. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെയാണ്​ സര്‍ക്കാറിനെ വിമര്‍ശിച്ച്‌​ രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്​. നോട്ട്​ പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന്​ പിന്നില്‍ ആര്‍.ബി.​െഎ അല്ല ആര്‍.എസ്​.എസ്​ ആണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കേന്ദ്രസര്‍ക്കാറിനെ നിലവില്‍ നയിക്കുന്നത്​ ആര്‍.എസ്​.എസാണ്​. എല്ലാ മന്ത്രാലയങ്ങളിലും ആര്‍.എസ്​.എസിന്​ വേണ്ടപ്പെട്ടവരാണ്​ Read More …

നര്‍മദ യാത്രക്കു ശേഷം പക്കോഡ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല- ദിഗ്​വിജയ്​ സിങ്​

ജബാല്‍പൂര്‍: നര്‍മദ പരിക്രം യാത്രക്കു ശേഷം പക്കോഡ വിറ്റുനടക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന്​ കോണ്‍ഗ്രസ്​ നേതാവ്​ ദിഗ്​വിജയ്​ സിങ്​. ​തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്​ മറുപടി പറയുകയായിരുന്നു അദ്ദേഹം. താനൊരു രാഷ്​ട്രീയ പ്രവര്‍ത്തകനാണ്​. നര്‍മദ യാത്രക്കു ശേഷം പക്കോഡ വില്‍ക്കാനൊന്നും തീരുമാനിച്ചിട്ടില്ലെന്നും ദിഗ്​വിജയ്​ സിങ്​ പറഞ്ഞു. തെരഞ്ഞെടുപ്പ്​ പ്രചരണത്തി​​െന്‍റ ഭാഗമായി കോണ്‍ഗ്രസ്​ ജനറല്‍ സെക്രട്ടറി ദിഗ്​വിജയ്​ സിങ്ങി​​െന്‍റ നേതൃത്വത്തില്‍ Read More …

ക്രിമിനല്‍ കേസുകള്‍ നേരിടുന്നത് 11 മുഖ്യമന്ത്രിമാര്‍; പിണറായി വിജയന്‍ രണ്ടാം സ്ഥാനത്ത്

ന്യുഡല്‍ഹി: രാജ്യത്തെ മുഖ്യമന്ത്രിമാരുടെ ക്രിമിനല്‍, സാമ്ബത്തിക പശ്ചാത്തലം വ്യക്തമാക്കുന്ന സര്‍വേ റിപ്പോര്‍ട്ട് പുറത്ത്. മുഖ്യമന്ത്രിമാരില്‍ 35% പേര്‍ക്കെതിരെയും ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നും 81% പേര്‍ കോടിപതികളാണെന്നും അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍), നാഷണല്‍ ഇലക്ഷന്‍ വാച്ച്‌ (എന്‍ഇഡബ്ല്യൂ) ഉം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. തെരഞ്ഞെടുപ്പ് സമയത്ത് മുഖ്യമന്ത്രിമാര്‍ സ്വയം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത് Read More …

മഞ്ഞുവീഴ്ച ; ജമ്മു-ശ്രീനഗര്‍ ദേശീയപാത അടച്ചു

ജമ്മു കശ്മീര്‍ : തന്ത്രപ്രധാനമായ ജമ്മു ശ്രീനഗര്‍ ദേശീയപാത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് അടച്ചു. ഇനി മഞ്ഞുവീഴ്ച നിന്നാല്‍ മാത്രമേ മഞ്ഞ് നീക്കം ചെയ്യാന്‍ തുടങ്ങൂ എന്ന് അധികൃതര്‍ അറിയിച്ചു. ഇതിനിടെ, ഉയര്‍ന്ന പ്രദേശങ്ങളില്‍ കനത്ത മഞ്ഞുവീഴ്ച ഉണ്ടായേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം ഞായറാഴ്ച കശ്മീരില്‍ മഴ പെയ്തിരുന്നു.

മോഹന്‍ ഭഗവതിന്റെ പ്രസ്താവന ഭരണഘടനയോടുള്ള ആദരവില്ലായ്മ: പിണറായി

തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടനയോടോ ഭരണഘടനാ സ്ഥാപനങ്ങളോടോ ആദരവില്ലാത്ത സംഘമാണ് ആര്‍.എസ്.എസ് എന്ന് തെളിയിക്കുന്ന പ്രസ്താവനയാണ് മോഹന്‍ ഭഗവത് ബിഹാറില്‍ നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സമാന്തര പട്ടാളത്തെ സംഘടിപ്പിക്കുന്നത് രാജ്യദ്രോഹത്തോളം ഗൗരവമുള്ളതാണ്. ഇടതുപക്ഷം നേരത്തെതന്നെ ചുണ്ടിക്കാട്ടിയ അപകടമാണ് ഇപ്പോള്‍ ഭഗവതിന്റെ വാക്കുകളിലുടെ പുറത്തുവന്നതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ സൈന്യത്തെ വെല്ലുവിളിച്ച് ആര്‍.എസ്.എസ് മേധാവി മോഹന്‍ Read More …

കുത്തകകളുടെ 81,684 കോടി ബാങ്കുകള്‍ എഴുതിതള്ളി

മുംബൈ: വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ സാധാരണക്കാരെ ജപ്തി ചെയ്യുന്ന പൊതുമേഖലാ ബാങ്കുകള്‍ കഴിഞ്ഞ സാമ്ബത്തിക വര്‍ഷം എഴുതിതള്ളിയത് വന്‍കിടക്കാരുടെ 81,683 കോടി രൂപ. ഇതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ സാധാരണക്കാരന്റെ സേവിങ്ങ്‌സ് അക്കൗണ്ടില്‍ കൈയിട്ടുവാരിയ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണെന്നും കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട രേഖകള്‍ സൂചിപ്പിക്കുന്നു. 20,399 കോടി Read More …