ദേശീയ ഹജ്ജ് നയം തുടരാമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ദേശീയ ഹജ്ജ് നയം തുടരാമെന്ന് സുപ്രീം കോടതി. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഹജ്ജ് നയത്തിനെതിരെ കേരള ഹജ്ജ് കമ്മിറ്റി നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് നയം സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമതിച്ചത്. തുടര്‍ച്ചയായി നാലുതവണ അപേക്ഷിച്ചിട്ട് അവസരം കിട്ടാത്തവര്‍ക്ക് നറുക്കെടുപ്പില്ലാതെ ഹജ്ജിന് അവസരം നല്‍കണമെന്ന നയം മാറ്റിയ നടപടിയടക്കം ചോദ്യം ചെയ്താണ് ഹജ്ജ് കമ്മിറ്റി Read More …

സര്‍ക്കാര്‍ സമ്മര്‍ദ്ദം; എസ്ബിഐ മിനിമം ബാലന്‍സ് നിബന്ധന നിര്‍ത്താലാക്കുന്നു

മുംബൈ: രാജ്യമൊട്ടാകെയുള്ള പ്രതിഷേധത്തെ തുടര്‍ന്ന് മിനിമം ബാലന്‍സ് നിബന്ധന എസ്.ബി.ഐ ഒഴിവാക്കുന്നു. അക്കൗണ്ടുകളില്‍ 3000 രൂപ മിനിമം ബാലന്‍സ് നിലനിര്‍ത്തണമെന്ന എസ്.ബി.ഐയുടെ നിബന്ധനയില്‍ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. മിനിമം ബാലന്‍സ് നിബന്ധന 1000 രൂപയാക്കി നിജപ്പെടുത്താനാണ് സ്റ്റേറ്റ് ബാങ്കിന്റെ പുതിയനീക്കം. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗികമായ വിശദീകരണം എസ്.ബി.ഐയുടെ ഭാഗത്തു നിന്നും ലഭ്യമായിട്ടില്ല. മിനിമം ബാലന്‍സ് Read More …

മോഡിയുടെ പ്രിയപ്പെട്ട മെയ്ക് ഇൻ ഇന്ത്യ ഫേക്ക് ഇൻ ഇന്ത്

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മെയ്ക് ഇൻ ഇന്ത്യ പരിപാടി ഫേക്ക് ഇൻ ഇന്ത്യ ആയിപ്പോയെന്നു കോൺഗ്രസ്‌ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പരിഹാസം. നിക്ഷേപമേഖലയിൽ രാജ്യം കൂപ്പു കുത്തുന്നതിന്റെ കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ പരിഹാസം. #fakeinIndia ഹാഷ് ടാഗ് കൂടി ചേർത്താണ് രാഹുലിന്റെ ട്വീറ്റ്. ഇന്ത്യയിലെ പുതിയ നിക്ഷേപത്തിന്റെ കണക്ക്‌ സംബന്ധിച്ച വാർത്തയും അറ്റാച്ച് ചെയ്താണ് രാഹുലിന്റെ ട്വീറ്റ്. Read More …

ദിനകരന്റെ വിജയം ജനാധിപത്യത്തിന് അപമാനകരം:കമലഹാസന്‍

ചെന്നൈ: ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പിലെ വിജയം ടി.ടി.വി.ദിനകരന്‍ വിലകൊടുത്ത് വാങ്ങിയതെന്ന് നടന്‍ കമലഹാസന്‍. ദിനകരന്റെ വിജയം ജനാധിപത്യത്തിനു തന്നെ അപമാനകരമാണെന്നും ഉലകനായകന്‍ പറഞ്ഞു. തമിഴ് മാസികയായ ആനന്ദ വികടിലാണ് കമല്‍ ദിനകരനെതിരെ തുറന്നടിച്ചത്. ഒരു വോട്ടിന് 6000 എന്ന നിലയ്ക്കാണ് ആര്‍.കെ നഗറില്‍ വോട്ട് കച്ചവടം നടന്നത്. ജയലളിതയുടെ പിന്മാഗിയായി അവകാശപ്പെട്ട് തിരഞ്ഞെടുപ്പില്‍ മത്സരിച്ചയാള്‍ സ്വന്തം Read More …

തമിഴ്‌നാട്ടില്‍ ബസ് ജീവനക്കാരുടെ പണിമുടക്ക്: ജനജീവിതം സ്തംഭിച്ചു

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിനു കീഴിലുള്ള ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനിലെ ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്കില്‍ ജനജീവിതം സ്തംഭിച്ചു. വേതനവര്‍ധന ആവശ്യപ്പെട്ടുകൊണ്ടാണ് ജീവനക്കാര്‍ പണിമുടക്കുന്നത്. വ്യാഴാഴ്ച രാത്രി യാതൊരു മുന്നറിയിപ്പും കൂടാതെയാണ് ജീവനക്കാര്‍ പണിമുടക്ക് ആരംഭിച്ചത്. വേതനവര്‍ധന സംബന്ധിച്ച് ഗതാഗത മന്ത്രി എം.ആര്‍. വിജയഭാസ്‌കറുമായി വ്യാഴാഴ്ച നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനു പിന്നാലെയാണ് ജീവനക്കാര്‍ സമരവുമായി രംഗത്തിറങ്ങിയത്. ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും Read More …

ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണം: പി കെ ശ്രീമതി

ന്യൂഡല്‍ഹി: ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് പി കെ ശ്രീമതി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. ദക്ഷിണേന്ത്യക്കാര്‍ ദീര്‍ഘകാലമായി മുന്നോട്ടുവെയ്ക്കുന്ന ആവശ്യമാണിത്. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി കേരളം സന്ദര്‍ശിച്ചപ്പോള്‍ ഇതിനോട് യോജിച്ചിരുന്നതാണ്. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. നാലു മുതല്‍ അഞ്ചു കോടി വരെ തീര്‍ഥാടകര്‍ ശബരിമലയില്‍ എത്താറുണ്ട്. വര്‍ഷം 127 ദിവസമാണ് ക്ഷേത്രം Read More …

ദക്ഷിണകന്നടയെ ബിജെപി വര്‍ഗീയതയുടെ പരീക്ഷണശാലയാക്കുന്നു: യെച്ചൂരി

മംഗളൂരു: ദക്ഷിണകന്നടയെയും വര്‍ഗീയതക്കുള്ള പരീക്ഷണശാലയാക്കി ബിജെപി മാറ്റുകയാണെന്ന് സീതാറാം യെച്ചൂരി. ദക്ഷിണകന്നടയിലെ മൂഡബിദ്രിയില്‍ സിപിഐ എം കര്‍ണാടക സംസ്ഥാനസമ്മേളനത്തിനിടെ നടന്ന മാധ്യമ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി. മരിച്ചവര്‍ ആരായാലും അവരെ തങ്ങള്‍ക്കൊപ്പം ചേര്‍ത്ത് വര്‍ഗീയത പടര്‍ത്തി സംഘര്‍ഷം നടത്തുന്ന ഡെഡ്‌ബോഡി പൊളിറ്റിക്‌സാണ് ബിജെപി നടത്തുന്നത്. മൌലീകാവകാശങ്ങളെ ഒരു ദാക്ഷിണ്യവുമില്ലാതെ ലംഘിക്കുകയാണ്. എല്ലാമേഖലയിലും ജനങ്ങളെ ഭിന്നിപ്പിക്കുന്നു. രാജ്യത്തിന്റെ Read More …

പത്താം ക്ലാസ് പോലും പാസാകണ്ട, അധ്യാപകരാകാം

ചണ്ഡീഗഡ്: പത്താം ക്ലാസ്സ് പരീക്ഷയില്‍ തോറ്റാലും വിഷമിക്കണ്ട. അധ്യാപകരായി ജോലിയില്‍ പ്രവേശിക്കാം. സംഭവം വെറും തമാശയല്ല. പഞ്ചാബിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യത അന്വേഷിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. പരീക്ഷയില്‍ മക്കള്‍ക്ക് കുറവ് മാര്‍ക്ക് ലഭിച്ചതിനാല്‍ സ്‌കൂളിന്റെ നിലവാരമറിയാന്‍ വിവരാവകാശനിയമം പ്രകാരം മാതാപിതാക്കള്‍ക്ക് നല്‍കിയ അപേക്ഷയ്ക്ക് കിട്ടിയ മറുപടിയിലാണ് ഈ വിവരങ്ങള്‍. കുട്ടികളെ പഠിപ്പിക്കുന്ന Read More …