അഖിലക്കേസില്‍ എന്‍ഐഎ അന്വേഷണത്തിന് സുപ്രീംകോടതി അനുമതി: ഷെഫീന്‍ ജഹാന് തിരിച്ചടി

ന്യൂഡല്‍ഹി: അഖില ഹാദിയഷഫീന്‍ ജഹാന്‍ വിവാഹത്തെക്കുറിച്ച് അന്വേഷിക്കാന്‍ എന്‍.ഐ.എയ്ക്ക് സുപ്രീംകോടതി അനുമതി നല്‍കി. ജസ്റ്റിസുമാരുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് മുന്‍ ഉത്തരവ് സുപ്രീംകോടതി തിരുത്തി. ഇത് ഷെഫീന്‍ ജഹാന് തിരിച്ചടിയായി. സുരക്ഷയ്ക്കുള്ള പോലീസുകാര്‍ സിവില്‍ വേഷം ധരിച്ചെത്തിയാല്‍ മതിയെന്നുള്ള അഖില ഹാദിയുടെ ആവശ്യവും സുപ്രീംകോടതി അംഗീകരിച്ചില്ല. അഖില ഹാദിയ പങ്കെടുത്ത വാദത്തിന് ശേഷം സുപ്രീംകോടതി പുറപ്പെടുവിച്ച് അഞ്ച് Read More …

കണക്കില്‍പ്പെടാത്ത നിക്ഷേപം; റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവര്‍ക്ക് നോട്ടീസ്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനത്തിനുശേഷം ബാങ്ക് അക്കൗണ്ടുകളില്‍ 25 ലക്ഷം രൂപയ്ക്ക് മുകളില്‍ നിക്ഷേപിക്കുകയും റിട്ടേണ്‍ ഫയല്‍ ചെയ്യാത്തതുമായ 1.16 ലക്ഷം പേര്‍ക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. റിട്ടേണ്‍ സമര്‍പ്പിച്ചവരില്‍ വലിയ തുക നിക്ഷേപിച്ചവരുടെ കാര്യത്തില്‍ സൂക്ഷ്മപരിശോധന ഉണ്ടാകുമെന്ന് പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്‍ സുശീല്‍ ചന്ദ്ര അറിയിച്ചു. നോട്ട് അസാധുവാക്കലിനുശേഷം രണ്ടര ലക്ഷം Read More …

ദളിത് നേതാവ് ജിഗ്‌നേഷ് മേവാനിയടക്കം 12 പേര്‍ക്ക് ജാമ്യമില്ലാ അറസ്റ്റ് വാറന്റ്

അഹമ്മദാബാദ്: ദലിത് നേതാവ് ജിഗ്‌നേഷ് മേവാനിയടക്കം 12 പേര്‍ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്. രാജധാനി എക്‌സ്പ്രസ് ട്രെയിന്‍ തടഞ്ഞ കേസില്‍ കോടതിയില്‍ ഹാജരാകാത്തതിനാലാണ് വാറന്റ്. അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ആര്‍ എസ് ലന്‍ഗയുടേതാണ് ഉത്തരവ്. നേരത്തെ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബനസ്‌ക്കന്ത ജില്ലയിലെ വടകം മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് മേവാനി പറഞ്ഞിരുന്നു. കഴിഞ്ഞ ജനുവരി Read More …

ശഫിന്‍ ജഹാന് പ്രിന്‍സിപ്പലിന്റെ അനുമതിയോടെ ഹാദിയയെ കാണാമെന്ന് എം.ഡി

സേലം: ഹാദിയയെ ആര്‍ക്കുവേണമെങ്കിലും സന്ദര്‍ശിക്കാമെന്ന് ശിവരാജ് ഹോമിയോ മെഡിക്കല്‍ കോളജ് എം.ഡി. ശഫിന്‍ ജഹാന് പ്രിന്‍സിപ്പലിന്റെ അനുമതിയോടെ ഹാദിയയെ കാണാം. പൊലീസിന്റെ സാന്നിധ്യത്തിലേ കാണാനാകൂ. അതേസമയം ഹോസ്റ്റലിലെത്തി പുറമെ നിന്ന് ആര്‍ക്കും കാണാനാവില്ല. അച്ഛനെയൊഴികെ ആരെയും ഹോസ്റ്റലിലെത്തി കാണാന്‍ അനുവദിക്കില്ലെന്നും എം.ഡി വ്യക്തമാക്കി.

ഇനി നേര്‍ക്കുനേര്‍ പോരാട്ടം; നരേന്ദ്രമോദിയും രാഹുല്‍ഗാന്ധിയും ഇന്ന് ഗുജറാത്തില്‍

ഗുജറാത്ത്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇന്ന് ഗുജറാത്തിലെത്തും. ദക്ഷിണഗുജറാത്തില്‍ നടക്കുന്ന നാല് മഹാറാലിയില്‍ പങ്കെടുക്കാനാണ് മോദി ഗുജറാത്തില്‍ എത്തുന്നത്. അതേസമയം കോണ്‍ഗ്രസ് പ്രചാരണങ്ങള്‍ക്ക് മാറ്റ് കൂട്ടാനാണ് രാഹുല്‍ ഗാന്ധി ഗുജറാത്തില്‍ എത്തുന്നത്.   പ്രകൃതിക്ഷോഭമുണ്ടായി നാശനഷ്ടങ്ങള്‍ ഏറെയുണ്ടായ മോര്‍ബിയില്‍ തുടങ്ങി, ജുനാഗഡ്, ഭാവ്‌നഗര്‍, സൂറത്ത് എന്നിവിടങ്ങളിലാണ് ബിജെപിയുടെ Read More …

പത്മാവതിക്ക് ബിഹാറിലും വിലക്ക് ; പ്രദര്‍ശിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍

ന്യൂഡല്‍ഹി: സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത പത്മാവതിക്ക് എതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുകയാണ്.ഓരോ ദിവസവും പത്മാവതിക്കെതിരെ പ്രതിഷേധങ്ങള്‍ കൂടുന്ന സാഹചര്യത്തിലാണ് ഈ വിഷയത്തില്‍ പെതുപ്രവര്‍ത്തകര്‍ അഭിപ്രായങ്ങള്‍ പറയുന്നത് സുപ്രീംകോടതി വിലക്കി ഉത്തരവ് ഇറക്കിയത്. എന്നാല്‍ വിധിയെ മറികടന്ന് പത്മാവതിയെ ബിഹാറില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് പറഞ്ഞിരിക്കുകയാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍. പത്മാവതിക്കെതിരെ വിവിധ കോണില്‍ നിന്ന് പ്രതിഷേധം Read More …

യാചകി ക്ഷേത്രത്തിന് സംഭവന നല്‍കിയത് രണ്ടര ലക്ഷം രൂപ

മൈസൂരു: ക്ഷേത്രനടയില്‍ ഭിക്ഷയാചിച്ച് കിട്ടിയതത്രയും ക്ഷേത്രത്തിന് തന്നെ നല്‍കി സീതാലക്ഷ്മി വാര്‍ത്തകളില്‍ ഇടംപിടിച്ചു. മൈസൂരിലെ വോണ്ടിക്കോപ്പല്‍ പ്രസന്ന ആഞ്ജനേയ സ്വാമിക്ഷേത്ര നടയില്‍ ഭിക്ഷയാചിച്ചിരുന്ന വൃദ്ധയാണ് വര്‍ഷങ്ങളായി സ്വരൂപിച്ച രണ്ടര ലക്ഷം രൂപ ക്ഷേത്രത്തിന് സംഭാവന ചെയ്തത്. ശാരീരിക അവശതമൂലം ജോലിക്ക് പോകാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി ക്ഷേത്രത്തിനു മുന്‍വശത്ത് ഭിക്ഷയെടുക്കുകയാണ് 85കാരിയായ സീതാലക്ഷ്മി. ഇങ്ങനെ ലഭിച്ച Read More …

‘പ്ലീസ് എന്നെ ഒന്ന് അറസ്റ്റ് ചെയ്യൂ’…വൈറലായി പഞ്ചാബ് പൊലീസ് ഓഫീസറുടെ ചിത്രം

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്ന ഒരു ചിത്രമായിരുന്നു പഞ്ചാബ് പൊലീസിലെ എസ്എച്ച്ഒ ഹര്‍ലീന്‍ മാന്‍ എന്ന യുവതിയുടെ ഫോട്ടോ. പൊലീസ് യുണിഫോമില്‍ വാഹനത്തിലിരുന്ന് എടുത്ത സെല്‍ഫിയായിരുന്നു ട്വിറ്ററിലും ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും തരംഗമായത്. സോഷ്യല്‍ മീഡിയയില്‍ ചിത്രം വൈറലായതോടെ എന്നെ ഒന്ന് അറസ്റ്റ് ചെയ്യു… എന്ന് പറഞ്ഞ് കൊണ്ട് നിരവധിപേരാണ് രംഗത്ത് വന്നത്. ഇത്രയും Read More …