സിപിഐസിപിഐഎം തര്‍ക്കം : കേന്ദ്രനേതൃത്വം ഇടപെടില്ല പ്രകാശ് കാരാട്ട്

ന്യൂഡല്‍ഹി: തോമസ് ചാണ്ടിയുടെ രാജിയെ തുടര്‍ന്നുണ്ടായ സിപിഐസിപിഐഎം തര്‍ക്കത്തില്‍ കേന്ദ്രനേതൃത്വം ഇടപെടില്ലെന്ന് വ്യക്തമാക്കി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ഇക്കാര്യത്തിലെ പാര്‍ട്ടി നിലപാട് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയതാണെന്നും പ്രശ്‌നങ്ങള്‍ ഇവിടെ തന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും കാരാട്ട് പറഞ്ഞു. തോമസ് ചാണ്ടിയുടെ രാജിയെ തുടര്‍ന്ന് സിപിഐസിപിഐഎം ഭിന്നത രൂക്ഷമായിരുന്നു. Read More …

കശ്മീരില്‍ ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരെ വധിച്ചു

ശ്രീനഗര്‍: കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. ബന്ദിപ്പുരയിലെ ഹാജിന്‍ മേഖലയില്‍ അജ്ഞായതര്‍ ഒളിച്ചിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെ സൈന്യത്തിനെതിരെ വെടിവയ്പ്പുണ്ടായി. തുടര്‍ന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടത്. സൈന്യവും സി.ആര്‍.പി.എഫും സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഫോഴ്‌സും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. Read More …

പതിനേഴുകാരനെ ബലാത്സംഗം ചെയ്തതിന് വീട്ടമ്മ പിടിയില്‍

ബെംഗലുരു: പതിനേഴുകാരനെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചതിന് ഇരുപത്തിനാലുകാരിയായ വീട്ടമ്മ പിടിയിലായി. ബെംഗലുരു കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ് സ്വദേശിനിയായ വീട്ടമ്മയാണ് പൊലീസിന്റെ പിടിയിലായത്. വീട്ടമ്മ തട്ടിക്കൊണ്ട് പോയ പതിനേഴുകാരനും ബെംഗലുരു ഗോള്‍ഡ് കോളാര്‍ സ്വദേശിയാണ്. ഒക്ടോബര്‍ 24 ന് ഭാര്യയെ കാണാനില്ലെന്ന് കുടിവെള്ള വ്യാപാരിയായ ഭര്‍ത്താവ് നല്‍കിയ പരാതി അന്വേഷിക്കുന്നതിടെയാണ് മകനെ കാണാനില്ലെന്ന പരാതിയുമായി കുട്ടിയുടെ പിതാവ് Read More …

ദില്ലിയില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; കാമുകന്‍ ഒളിവില്‍

ദില്ലി: ദില്ലിയില്‍ യുവാവ് കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ന്യൂ അശോക് നഗര്‍ സ്വദേശിനി യോഗ (21) യാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരത്തോടെ കാമുകന്‍ അര്‍ജുന്റെ വീട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇയാള്‍ ഒളിവിലാണ്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ, ‘വ്യാഴാഴ്ച പുറത്തേക്ക് പോയ യോഗ വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ തെരച്ചില്‍ ആരംഭിച്ചു. പിന്നീട് പെണ്‍കുട്ടിയെ അന്വേഷിച്ച് Read More …

പത്മാവതി വിവാദം ; തരൂരിനുള്ള മറുപടി രാജാക്കന്മാര്‍ നല്‍കണമെന്ന് സ്മൃതി ഇറാനി

ന്യൂഡല്‍ഹി: പദ്മാവതി സിനിമാ വിവാദങ്ങളില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ നടത്തിയ പരാമര്‍ശത്തിനെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്ത്. ‘എല്ലാ രാജാക്കന്മാരും ബ്രിട്ടിഷുകാരുടെ മുന്നില്‍ മുട്ടുകുത്തിയോ? ഇക്കാര്യത്തില്‍ മറുപടി പറയേണ്ടതു സിന്ധ്യയും ദിഗ്വിജയ് സിങ്ങും അമരീന്ദറുമാണെന്നുമാണ്ന്നായിരുന്നു’ സ്മൃതിയുടെ മറുപടി. ബ്രിട്ടിഷുകാര്‍ അഭിമാനം ചവിട്ടിയരയ്ക്കാന്‍ എത്തിയപ്പോള്‍ സ്വയരക്ഷയ്ക്കായി പരക്കംപാഞ്ഞ ‘വീര രാജാക്കന്‍മാര്‍’ ഇപ്പോള്‍ അഭിമാനക്ഷതമെന്നു പറഞ്ഞ് ഒരു Read More …

മന്ത്രിസഭാ യോഗത്തില്‍ നിന്ന് സിപിഐ വിട്ടുനിന്നതിനെ തള്ളി സിപിഎം കേന്ദ്ര നേതൃത്വവും

ന്യൂഡല്‍ഹി : സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്നതിനെ തള്ളി സിപിഎം കേന്ദ്ര നേതൃത്വവും രംഗത്ത്. സിപിഐയുടേത് അസാധാരണ നടപടിയെന്ന് അവയ്‌ലബിള്‍ പി.ബി വിലയിരുത്തി. സിപിഎമ്മിന്റെ നിലപാട് കോടിയേരി സിപിഐയെ അറിയിക്കും. സിപിഐ രാഷ്ട്രീയപ്രതിസന്ധിയുണ്ടാക്കിയെന്ന് പിണറായി പിബിയില്‍ വ്യക്തമാക്കി. തോമസ് ചാണ്ടിയുടെ രാജിയെക്കുറിച്ച് മുഖ്യമന്ത്രി പിബിയെ അറിയിച്ചതിന് പിന്നാലെയാണ് അവയ്‌ലബിള്‍ പി.ബി ചേര്‍ന്ന് നിലപാട് Read More …

സ്ത്രീകളുടെ മയക്കുമരുന്ന് കേസില്‍ 700 ശതമാനം വര്‍ധനവെന്ന് ചണ്ഡീഗഡ് പൊലീസ്

ചണ്ഡീഗഡ് : മയക്കുമരുന്ന് കേസുകളില്‍ പുരുഷന്മാര്‍ മാത്രമല്ല സ്ത്രീകളും അറസ്റ്റിലാകാറുണ്ട്. അത്തരത്തില്‍ സ്ത്രീകള്‍ അറസ്റ്റ് ചെയ്യപ്പെട്ട കേസുകളുടെ കണക്ക് പുറത്തിറക്കിയിരിക്കുകയാണ് ചണ്ഡീഗഡ് പൊലീസ്. സംസ്ഥനത്ത് സ്ത്രീകള്‍ മയക്കുമരുന്നുമായി അറസ്റ്റ് ചെയ്യപ്പെടുന്ന കേസുകളില്‍ കഴിഞ്ഞ 7 വര്‍ഷത്തിനിടയില്‍ 700 ശതമാനം ഉണ്ടായെനാണ് പൊലീസ് വ്യക്തമാക്കുന്നത്. പൊലീസ് രേഖകളുടെ അടിസ്ഥാനത്തിലാണ് പുതിയ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. 2011 ല്‍ മൂന്ന് Read More …

മരിച്ചു പോയ ഭര്‍ത്താവിന്റെ മുഖവുമായി അയാള്‍ എത്തിയപ്പോള്‍ ലില്ലിയ്ക്ക് കണ്ണീരടക്കാനായില്ല

ഭര്‍ത്താവ് മരിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും ലില്ലി എല്ലാം പതിയെ മറക്കുവാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ആന്‍ഡി സാന്‍ഡനെസ് മുന്നിലെത്തിയപ്പോള്‍ ലില്ലി നിയന്ത്രണം വിട്ട് വാവിട്ട് കരഞ്ഞു. എന്നിട്ട് കൊച്ചുകുഞ്ഞിനെപ്പോലെ ലില്ലി അയാളുടെ മുഖത്ത് തൊട്ടുനോക്കി. പ്രിയപ്പെട്ടവന്റെ മുന്നില്‍ വന്ന് നില്‍ക്കുകയല്ലെന്ന് വിശ്വസിക്കാനാവുമായിരുന്നില്ല ലില്ലിക്ക്. അതേ കണ്ണ്, അതേ മൂക്ക്, അതേ ചിരി. ഒരു നിമിഷം ഭര്‍ത്താവ് Read More …