വിമാനത്തിന്റെ വാതില്‍ ഇളകി വീടിന്റെ ടെറസില്‍ വീണു: തൊഴിലാളി നാരിഴയ്ക്ക് രക്ഷപ്പെട്ടു

ഹൈദരാബാദ്: തെലുങ്കാനയില്‍ പാര്‍പ്പിട മേഖലയിലേക്ക് ചെറുവിമാനത്തിന്റെ  വാതില്‍ ഇളകി വീണു. സെക്കന്തരാബാദിലെ ലാലഗുഡ മേഖലയിലെ വീടിന്റെ ടെറസിലേക്കാണ് വാതില്‍ വന്നുപതിച്ചത്. ടെറസില്‍ പെയിന്റിംഗ് ജോലി ചെയ്തിരുന്നയാള്‍ സംഭവത്തിന് തൊട്ടുമുമ്പ്് താഴെ നിലയിലേക്ക് പോയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തെലുങ്കാന സ്റ്റേറ്റ് ഏവിയേഷന്‍ അക്കാദമിയുടെ പരിശീലന വിമാനത്തിന്റെ വാതിലാണ് ഇളകി വീണത്. 2,500 അടി ഉയരത്തില്‍ പറക്കുകയായിരുന്നു വിമാനം. Read More …

ഉത്തരകൊറിയയുമായുള്ള നയതന്ത്ര ബന്ധം വിഛേദിക്കില്ലെന്ന് അമേരിക്കയോട് സുഷമാ സ്വരാജ്

ന്യൂഡല്‍ഹി; വളരെ ചെറുതാണെങ്കില്‍ പോലും ഉത്തരകൊറിയയുമായുള്ള നയതന്ത്ര ബന്ധം വിഛേദിക്കില്ലെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണെ അറിയിച്ചു. ആണവ പദ്ധതികളുമായി മുന്നേറുന്ന ഉത്തരകൊറിയയെ ഒറ്റപ്പെടുത്തണമെന്നും അതിന് നയതന്ത്ര ബന്ധം വിഛേദിക്കണമെന്നുമായിരുന്നു അമേരിക്കയുടെ ആവശ്യം. എന്നാല്‍ സുഷമ ഈ ആവശ്യം തള്ളുകയായിരുന്നു. ഉത്തരകൊറിയയുമായി ഇന്ത്യയ്ക്ക് വളരെ ചെറിയ നയതന്ത്ര ബന്ധമേയുള്ളു. അത് Read More …

ടൂ ജി സ്‌പെക്ട്രം കേസിന്റെ വിധി നവംബര്‍ ഏഴിന്

ന്യൂഡല്‍ഹി: രാജ്യത്തെ പിടിച്ചു കുലുക്കിയ ടൂ ജി സ്‌പെക്ട്രം അഴിമതി കേസില്‍ പ്രത്യേക സി.ബി.ഐ കോടതി നവംബര്‍ ഏഴിന് വിധി പറയും. കേസിലെ എല്ലാ പ്രതികളോടും അന്ന് ഹാജരാവാന്‍ കോടതി നിര്‍ദ്ദേശിച്ചു. കരിം മൊറാനി, സഞ്ജയ് ചന്ദ്ര എന്നിവരെ ഹാജരാക്കുന്നതിന് പ്രൊഡക്ഷന്‍ വാറന്റും കോടതി പുറപ്പെടുവിച്ചു. ടൂ ജി സ്‌പെക്ട്രം അനുവദിച്ചതിലെ ക്രമക്കേടിലൂടെ 1.76 ലക്ഷം Read More …

ട്രെയിനില്‍ നിന്ന് പെണ്‍കുട്ടികളെ തള്ളിയിട്ടു; ഏഴു വയസുകാരി മരിച്ചു

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ സിതാപൂരില്‍ ഓടുന്ന തീവണ്ടിയില്‍ നിന്ന് ബന്ധു തള്ളിയിട്ട മൂന്നു സഹോദരിമാരില്‍ ഏഴു വയസുകാരി മരിച്ചു. പരിക്കേറ്റ രണ്ടു പേര്‍ ചികിത്സയിലാണ്. ബിഹാറിലെ മോത്തിഹാരിയില്‍ നിന്നും അമൃതസര്‍ഷഹര്‍സ എക്‌സ്പ്രസില്‍ കുടുംബത്തോടൊപ്പം യാത്രചെയ്ത സഹോദരിമാരെ അമ്മാവന്‍ പുറത്തേക്ക് തള്ളിയിടുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ലഖ്‌നോവില്‍ നിന്നും 90 കിലോമീറ്റര്‍ അകലെയുള്ള സിതാപൂരിലെ റെയില്‍വേ ട്രാക്കിന് സമീപത്താണ് മരിച്ച Read More …

ഗുരുവായൂരില്‍ വിശ്വാസികളായ അഹിന്ദുക്കള്‍ക്കും പ്രവേശനം, ചര്‍ച്ച ഉടനെന്ന് ദേവസ്വം മന്ത്രി

തിരുവനന്തപുരം: ഗുരുവായൂരില്‍ വിശ്വാസികളായ അഹിന്ദുക്കള്‍ക്കും പ്രവേശനം നല്‍കുന്ന കാര്യത്തില്‍ ചര്‍ച്ച ഉടനെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇക്കാര്യം ദേവസ്വം ബോര്‍ഡുമായി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ പ്രവേശിക്കുന്ന വിഷയത്തില്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് തന്ത്രി ചേന്നാസ് ദിനേശന്‍ നമ്ബൂതിരിപ്പാട് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇക്കാര്യത്തില്‍ തന്ത്രി Read More …

ബില്‍ക്കിസ്ബാനു കൂട്ടബലാത്സംഗ കേസ്: കോടതി വിധിയെ പ്രശംസിച്ചുകൊണ്ട് മഹിളാ പ്രവര്‍ത്തകര്‍

ന്യൂഡല്‍ഹി: ഗോധ്ര കലാപത്തിലെ ഏറ്റവും ഭീതിപ്പെടുത്തുന്ന സംഭവമായിരുന്ന ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസില്‍ തിങ്കളാഴ്ച സുപ്രീം കോടതി എടുത്ത തീരുമാനത്തെ പ്രശംസിച്ചുകൊണ്ട് നിരവധി മഹിളാ പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഈ കൂട്ടബലാത്സംഗ കേസില്‍ ബില്‍ക്കിസ് ബാനുവിന് ദുരിതാശ്വാസവും നീതിയും ലഭിച്ചുവോ എന്നറിയാന്‍ കോടതി താത്പര്യം കാട്ടി. ബാനുവിന് നഷ്ടപരിഹാരമായി ഒരു തുക നല്കാന്‍ കോടതി വഴിയൊരുക്കണം, കാരണം Read More …

ഐ.വി ശശിയുടെ സംസ്‌കാരം വ്യാഴാഴ്ച ചെന്നൈയില്‍

ചെന്നൈ: ജനപ്രിയ സംവിധായകന്‍ ഐ.വി ശശിയുടെ സംസ്‌കാരം ചെന്നൈയില്‍ നടക്കും. വ്യാഴാഴ്ച രാവിലെ 10ന് പോരൂര്‍ ശ്മശാനത്തിലായിരിക്കും സംസ്‌കാരം. ഓസ്‌ട്രേലിയയിലുള്ള മകള്‍ അനു എത്തിയ ശേഷമായിരിക്കും സംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുക. നാളെ ഉച്ചയ്ക്കു ശേഷം മകള്‍ എത്തിച്ചേരുമെന്നാണ് കരുതുന്നത്. കോഴിക്കോട് സ്വദേശിയാണ് ഐ.വി ശശി. അതുകൊണ്ടുതന്നെ സംസ്‌കാരം നാട്ടില്‍ നടത്തുന്നതിനെ കുറിച്ചും ആലോചന നടന്നിരുന്നു. എന്നാല്‍ Read More …

തെരഞ്ഞെടുപ്പ് കമീഷനെ രൂക്ഷമായി വിമര്‍ശിച്ച് ചിദംബരം

ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പിന് തിയതി പ്രഖ്യാപിക്കാത്തതില്‍ തെരഞ്ഞെടുപ്പ് കമീഷനെ നിശിതമായി വിമശിച്ച് കോണ്‍സ്ര് നേതാവ് പി. ചിദംബരം. അവസാന റാലി നടത്തി പ്രധാനമന്ത്രിക്ക് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാനുളള അധികാരം നല്‍കുന്നതായി കമീഷന്റെ നടപടി എന്ന് ചിദംബരം കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നത് വൈകിപ്പിക്കാന്‍ കമീഷന്റെ മേല്‍ സക്കാര്‍ സമ്മര്‍ദം ചെലുത്തുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വ്യാജ സാന്താ Read More …