യുപിയില്‍ വിദേശിക്കെതിരെ വീണ്ടും ആക്രമണം ; ജര്‍മ്മന്‍ സ്വദേശിയെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു

ലഖ്‌നൗ: ആഗ്രയില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് സ്വദേശികളായ യുവതിയും യുവാവും ആക്രമിക്കപ്പെട്ടതിന് പിന്നാലെ വീണ്ടും രാജ്യത്ത് വിദേശിക്കെതിരെ ആക്രമണം.ജര്‍മ്മന്‍ സ്വദേശിയായ ഹോള്‍ഗര്‍ എറീകിനെയാണ് യുപിയിലെ റോബര്‍ട്ട്‌സ്ഗഞ്ച് റെയില്‍വെ സ്റ്റേഷനില്‍ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. സംഭവത്തില്‍ റെയില്‍വെ ജീവനക്കാരനായ അമാന്‍ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്റ്റേഷന്‍ മാസ്റ്ററുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. എന്നാല്‍ തന്റെ മുഖത്തടിച്ചതിനാലാണ് Read More …

തന്നെ ബലാല്‍സംഗം ചെയ്തവരെ പരസ്യമായി തൂക്കിലേറ്റണമെന്ന് പെണ്‍കുട്ടി

പട്‌ന: ഭോപ്പാല്‍ കൂട്ടബലാല്‍സംഗ കേസിലെ പ്രതികളെ പരസ്യമായി തൂക്കിലേറ്റണമെന്ന ആവശ്യവുമായി പീഡനത്തിരയായ പെണ്‍കുട്ടി. അത്തരം ആളുകള്‍ക്ക് ജീവിക്കാന്‍ അര്‍ഹതയില്ല.     ഇനിയാരോടും ഇവര്‍ ഇത്തരത്തില്‍ പെരുമാറരുത്. അതിന് തക്കതായ ശിക്ഷ അവര്‍ക്ക് നല്‍കണം. തെരുവില്‍ പരസ്യമായി അവരെ തൂക്കിലേറ്റണമെന്നും പീഡനത്തിനരയായ പെണ്‍കുട്ടി വാര്‍ത്ത എജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു. സംഭവത്തിന് ശേഷം പരാതി നല്‍കുന്നതിനായി മൂന്നോളം Read More …

വാഷിംഗ്ടണില്‍ സിഖ് ബാലനു നേരെ ആക്രമണം ; സുഷമ സ്വരാജ് റിപ്പോര്‍ട്ട് തേടി

ന്യൂഡല്‍ഹി: വാഷിംഗ്ടണില്‍ സിഖ് ബാലനു നേരെയുണ്ടായ ആക്രമണത്തില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് റിപ്പോര്‍ട്ട് തേടി. വാഷിംഗ്ടണിലെ ഇന്ത്യ എംബസിയോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. കെന്റിഡ്ജ് ഹൈസ്‌കൂളില്‍ 14കാരനായ സിഖ് ബാലനെയാണ് സഹപാഠികള്‍ ആക്രമിച്ചതായി മാധ്യമ വാര്‍ത്തകള്‍ വന്നത്. കുട്ടിയെ പിന്തുടര്‍ന്ന സഹപാഠികള്‍ മൈതാനത്തിട്ട് ഇടിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴും കുട്ടിയെ പിന്തുടര്‍ന്ന് മര്‍ദ്ദിക്കുന്ന ദൃശ്യമാണ് Read More …

ജിഷ്ണു പ്രണോയ് കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേരളത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന്റെ ഹര്‍ജിയും കോടിതിയുടെ പരിഗണനയില്‍ ഉണ്ടാകും. അതേസമയം കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് സിബിഐ ഇന്ന് കോടതിയില്‍ നിലപാട് വ്യക്തമാക്കും. ജിഷ്ണു കേസിലും ഷഹീര്‍ ഷൗക്കത്തലി കേസിലും സംസ്ഥാന Read More …

ഗര്‍ഭിണിയായിരിക്കുമ്പോള്‍ മീന്‍ കഴിച്ചാല്‍ കുഞ്ഞിന് ആസ്മ ഉണ്ടാകില്ല

ന്യൂഡല്‍ഹി:മല്‍സ്യപ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത. ഗര്‍ഭകാലത്ത് മല്‍സ്യമോ മീന്‍ ഓയിലോ കഴിച്ചാല്‍ കുഞ്ഞിന് ആസ്മ വരില്ലെന്ന് പഠന റിപോര്‍ട്ട്. യുഎസിലെ യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഫ്‌ലോറിഡയാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. രണ്ട് ഭാഗങ്ങളായി തിരിച്ചായിരുന്നു പഠനം. ഗര്‍ഭകാലത്തെ അവസാനത്തെ മൂന്ന് മാസത്തെ അമ്മമാരുടെ ഭക്ഷണരീതി പരിശോധനകള്‍ക്ക് വിധേയമാക്കിയാണ് പഠനം നടന്നത്. ആദ്യ പഠനത്തില്‍ ഒമേഗ 3 Read More …

ഫെബ്രുവരി ആറിനകം മൊബൈല്‍ നമ്ബര്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ഫെബ്രുവരി ആറിനകം രാജ്യത്തെ എല്ലാ മൊബൈല്‍ നമ്പരുകളും ഏകീകൃത തിരിച്ചറിയല്‍ സംവിധാനമായ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതുകൂടാതെ രാജ്യത്ത് ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുന്നതിനും ആധാര്‍ നിര്‍ബന്ധമാണെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. മൊബൈല്‍ ആധാറുമായി ലിങ്ക് ചെയ്യുന്നതിന് സുപ്രീം കോടതിയാണ് അനുമതി നല്‍കിയതെന്നും അഡ്വ. സൊഹേബ് ഹുസൈന്‍ വഴി Read More …

ബി.ജെ.പിയെയും ഹിന്ദു തീവ്രവാദത്തെയും രൂക്ഷമായി വിമര്‍ശിച്ച് നടന്‍ കമലഹാസന്‍

ചെന്നൈ: രാജ്യത്ത് ഹിന്ദു തീവ്രവാദം വലതു പക്ഷ രാഷ്ട്രീയ പാര്‍ട്ടികളെ ഗ്രസിച്ചിരിക്കുകയാണെന്ന് നടന്‍ കമലഹാസന്‍. മുന്‍ കാലങ്ങളില്‍ യുക്തികൊണ്ട് മറുപടി പറഞ്ഞിരുന്നവര്‍ ഇന്ന് ആയുധങ്ങള്‍ കൊണ്ടാണ് പ്രതികരിക്കുന്നതെന്ന് കമല്‍ പറഞ്ഞു. തമിഴ് മാസികയായ ആനന്ദവികടനിലെ പ്രതിവാര പംക്തിയിലാണ് കമലിന്റെ അഭിപ്രായപ്രകടനം. ‘ഇന്ത്യയില്‍ ഹിന്ദു തീവ്രവാദം ഇല്ലെന്ന് പറയാനാകില്ല. യുവാക്കളില്‍ ജാതിയുടെ പേരില്‍ വിദ്വേഷം കുത്തിവയ്ക്കാനാണ് ശ്രമങ്ങള്‍ Read More …

പതിനഞ്ചുകാരിയായ മകളെ കൊലപ്പെടുത്തിയ ദമ്പതികള്‍ക്ക് ജീവപര്യന്തം

ബാന്ദ്ര: മകളെ കൊലപ്പെടുത്തിയ ദമ്പതികള്‍ക്ക് ജീവപര്യന്തം തടവ്. 2013ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പതിനഞ്ച് വയസുള്ള സംഗീതയെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. രാം അവതാര്‍, രണ്ടാം ഭാര്യ സുധ എന്നിവര്‍ക്കാണ് ശിക്ഷ ലഭിച്ചത്. ജില്ല ജഡ്ജ് ഭൂപേന്ദ്ര സഹായ് ആണ് ശിക്ഷ വിധിച്ചത്. വാക്കേറ്റത്തിനിടയില്‍ ദമ്പതികള്‍ മകളെ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുറ്റവാളികള്‍ക്ക് പതിനായിരം രൂപ പിഴയും Read More …