ആരുഷിയെ കൊന്നത് മാതാപിതാക്കളല്ല!

വിവാദമായ ആരുഷി കൊലപാതകക്കേസില്‍ ആരുഷിയുടെ മാതാപിതാക്കള്‍ കുറ്റക്കാരല്ലെന്ന് അലഹബാദ് ഹൈക്കോടതി. കേസില്‍ ആരുഷിയുടെ മാതാപിതാക്കളെ കുറ്റക്കാരാക്കി സി ബി ഐ പ്രഖ്യാപിച്ച വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്. സിബിഐ പ്രത്യേക കോടതി വിധിക്കെതിരേ രാജേഷ് തല്‍വാറും നുപുര്‍ തല്‍വാറും നല്‍കിയ അപ്പീലിലാണ് വിധി. സംശയത്തിന്റെ ആനുകൂല്യത്തിലാണ് ഹൈക്കോടതിയുടെ വിധിയെന്നതും ശ്രദ്ധേയമാണ്. നാല് വര്‍ഷത്തിനു ശേഷമാണ് വിധി. 2013 Read More …

അഭിഭാഷകര്‍ക്ക് സീനിയോറിറ്റി നിശ്ചയിക്കാന്‍ വ്യവസ്ഥകളുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: അഭിഭാഷകര്‍ക്ക് സീനിയര്‍ പദവി നല്‍കുന്നതിന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായി സ്ഥിരം സമിതിയെ നിയമിക്കുമെന്ന് സുപ്രീം കോടതി. അഞ്ചംഗ സമിതിയില്‍ ഏറ്റവും മുതിര്‍ന്ന സുപ്രീം കോടതി, ഹൈകോടതി ജഡ്ജിമാരും അതാതു ബാറുകളിലെ പ്രതിനിധികളുമായിരിക്കും ഉണ്ടാവുക. അഭിഭാഷകരെ ഈ സ്ഥിരം സമിതി അഭിമുഖം നടത്തി സീനിയര്‍ പദവിക്ക് അര്‍ഹരാണോ എന്ന് തീരുമാനിക്കും. അപേക്ഷകരുടെ പശ്ചാത്തലം കൂടി പരിശോധിച്ച് Read More …

അഞ്ച് പേരുമായി ബൈക്ക് യാത്ര; നിസ്സഹായനായ പോലീസ് ‘കൈകൂപ്പി’

ഹൈദരാബാദ്: സഹനത്തിന്റെ നെല്ലിപ്പലക കടന്ന ഒരു ഘട്ടത്തിലാവണം ആ പോലീസുകാരന്‍ അവര്‍ക്കു മുന്നില്‍ കൈകൂപ്പി നിന്നു പോയത്. ചിരിയുണര്‍ത്തുകയും ഒരേ സമയം ചിന്തിപ്പിക്കുകയും ചെയ്യുന്ന ആ നിമിഷം പേരറിയാത്ത ഒരാള്‍ കാമറയില്‍ കൂടി പകര്‍ത്തിയതോടെ സമൂഹമാധ്യമങ്ങള്‍ ആ ചിത്രത്തെ ഇരു കയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ആന്ധ്രപ്രദേശിലെ അനന്തപുരയിലാണ് സംഭവം. തന്റെ കൃത്യനിര്‍വ്വഹണത്തിനിടയില്‍ കാറില്‍ കൊള്ളാവുന്ന ആളുകളുമായി Read More …

ചൗകീദാര്‍ പാര്‍ട്ടീദാര്‍ ആയെന്ന് മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

വഡോദര: ജയ് ഷായുടെ കമ്പനി ഒരു വര്‍ഷം കൊണ്ട് 16,000 കോടിയുടെ വിറ്റുവരവുണ്ടാക്കിയെന്ന വിഷയത്തില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഴിമതിയുടെ കാവല്‍ക്കാരന്‍ (ചൗകീദാര്‍) ഇപ്പോള്‍ അഴിമതിയില്‍ പങ്കാളിയായെന്ന് (പാര്‍ട്ടീദാര്‍) ആയെന്ന് രാഹുല്‍ പരിഹസിച്ചു. മോദിയെ പരോഷമായി പരാമര്‍ശിച്ചു കൊണ്ടായിരുന്നു രാഹുലിന്റെ ചൗകീദാര്‍ Read More …

പഞ്ചനക്ഷത്രഹോട്ടലില്‍ പെണ്‍വാണിഭം

പൂണെ: ഫോണ്‍ കോളിലൂടെയാണ് പൊലീസിന് ആ സന്ദേശം എത്തിയത്. നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ പെണ്‍വാണിഭം നടക്കുന്നു. തെളിവുകളായി നല്കിയതു കണ്ടപ്പോള്‍ പൊലീസും ഞെട്ടി. ഫോണ്‍നമ്പരും ഫോട്ടോയും റൂം നമ്പറും ഉള്‍പ്പടെയായിരുന്നു സന്ദേശം. പൊലീസ്് പിന്നെ അമാന്തിച്ചില്ല. ആരും റെയ്ഡിനു മടിക്കുന്ന ആഡംബര ഹോട്ടലില്‍ കയറി സബ് ഇന്‍സ്‌പെക്ടര്‍ സഞ്ജയ് പാട്ടീലിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയപ്പോള്‍ Read More …

കേരളത്തില്‍ ഹിന്ദു ജനസംഖ്യ കുറയുന്നു; മുസ് ലിംകളെ ബഹിഷ്‌കരിക്കണം മുത്താലിക്

മംഗളുരു: കടുത്ത വര്‍ഗീയ പ്രസ്താവനകളുമായി ശ്രീരാമസേന തലവന്‍ പ്രമോദ് മുത്താലിക് വീണ്ടും രംഗത്തെത്തി. മുസ് ലിങ്ങളുമായി വ്യാപാരം നടത്തുന്നത് ഹിന്ദുക്കള്‍ അവസാനിപ്പിക്കണമെന്നും അവരെ സാമ്ബത്തികമായി ബഹിഷ്‌കരിക്കണമെന്നും മുത്തലിഖ് ആവശ്യപ്പെട്ടു. ഞായറാഴ്ച മംഗളൂരുവില്‍ നടന്ന മദ്രുപൂജ ആഘോഷത്തിനിടെയായിരുന്നു വിവാദ പ്രസംഗമെന്ന് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനെ മുസ് ലിംകള്‍ എതിര്‍ക്കുന്നു. കന്നുകാലി കശാപ്പ് Read More …

ഭീഷണികളുടെ പ്രവാഹം: രോഹിണി സിങ്

ന്യൂഡല്‍ഹി: അമിതാഷായുടെ മകന്റെ കമ്പനിയെ കുറിച്ച് എഴുതിയതോടെ തനിക്കെതിരെ ഭീഷണികളുടെ പ്രവാഹമാണെന്ന് മാധ്യമ പ്രവര്‍ത്തക രോഹിണി സിങ്. 2011ല്‍ റോബര്‍ട്ട് വധേരയുടെ ഡിഎല്‍എഫ് ബന്ധങ്ങളെ കുറിച്ച് ലേഖനമെഴുതിയപ്പോള്‍ ഇതുപോലുള്ള പ്രത്യാക്രമണം ഉണ്ടായിരുന്നില്ലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ അവര്‍ വ്യക്തമാക്കി. സത്യം വിളിച്ചു പറയുകയും അധികാരത്തിലുള്ളവരെ ചോദ്യം ചെയ്യുകയുമാണ് മാധ്യമ പ്രവര്‍ത്തക എന്ന നിലയില്‍ തന്റെ പ്രാഥമിക ജോലിയെന്നും Read More …

രാഹുല്‍ ഗാന്ധി മടങ്ങി; അമിത് ഷായും സ്മൃതി ഇറാനിയും അമേത്തിയിലേക്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പരമ്പരാഗത ലോക്‌സഭാ മണ്ഡലമായ അമേത്തി പിടിക്കാന്‍ ബി.ജെ.പി പടയൊരുക്കം തുടങ്ങി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതിനിധികരിക്കുന്ന അമേത്തിയിലേക്ക് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ഇന്നെത്തും. അമേത്തി, സിതാപൂര്‍, ലഖ്‌നൗ എന്നിവിടങ്ങളിലാണ് അമിത് ഷാ ഇന്ന് പരിപാടികളില്‍ പങ്കെടുക്കുന്നത്. രാജ്യസഭാംഗം കൂടിയായ ഷാ അമേത്തിയില്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുകയും Read More …