അടുത്ത മിന്നലാക്രമണത്തില്‍ പാകിസ്താന്റെ ആണവശേഖരം തകര്‍ക്കും: വ്യോമസേന മേധാവി

ദില്ലി: ഇനിയൊരു മിന്നലാക്രമണത്തിന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചാല്‍ അതിര്‍ത്തിക്ക് അടുത്തുള്ള പാകിസ്താന്റെ ആണവശേഖരം തകര്‍ക്കുമെന്ന് വ്യോമസേന മേധാവി ബിഎസ് ധനോവ മുന്നറിയിപ്പു നല്‍കി. ഒരേസമയം പാകിസ്താനേയും ചൈനയേയും നേരിടാന്‍ വ്യോമസേന സജ്ജമാണ്. ദോക്ലാം മേഖലയില്‍നിന്ന് ചൈനീസ് സേന ഇതുവരെയും പൂര്‍ണ്ണമായും പിന്‍വലിഞ്ഞിട്ടില്ലെന്നും വ്യോമസേനാ മേധാവി വ്യക്തമാക്കി. വ്യോമസേനയുടെ 85 ആം വാര്‍ഷിക ദിനത്തിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തരെ അഭിസംബോധന Read More …

യു പി എ സര്‍ക്കാരുമായി എന്‍ ഡി എ സര്‍ക്കാരിനെ താരതമ്യം ചെയ്യാന്‍ കഴിയില്ല : സിന്‍ഹ

ന്യൂഡല്‍ഹി: യു പി എ സര്‍ക്കാരുമായി എന്‍ ഡി എ സര്‍ക്കാരിനെ താരതമ്യം ചെയ്യാന്‍ കഴിയില്ലെന്ന് ബി ജെ പി നേതാവ് യശ്വന്ത് സിന്‍ഹ. ചില കാര്യങ്ങള്‍ തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവുന്നത് സ്വാഗതാര്‍ഹമെന്നും സിന്‍ഹ അഭിപ്രായപ്പെട്ടു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സിന്‍ഹ തന്റെ അഭിപ്രായങ്ങള്‍ പങ്കുവച്ചത്. മോദിയുടെ വാഗ്ദാനങ്ങളും പ്രവര്‍ത്തനങ്ങളുമാണ് ജനങ്ങള്‍ വിലയിരുത്തേണ്ടതെന്നും അദ്ദേഹം Read More …

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഉത്തര്‍പ്രദേശിലേക്ക്

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് ഉത്തര്‍പ്രദേശില്‍. സ്വന്തം മണ്ഡലമായ അമേതിയിലും റായ്ബറേലിയിലുമാണ് സന്ദര്‍ശനം നടത്തുന്നത്. ഒക്ടോബര്‍ 10ന് അമിത് ഷായുടെ നേതൃത്വത്തില്‍ ബിജെപി സംഘം അമേതിയിലെത്തുന്നതിന് മുമ്ബുള്ള നിര്‍ണ്ണായക സന്ദര്‍ശനമാണ് രാഹുല്‍ ഗാന്ധിയുടെത്. ജഗദിഷ്പുര്‍ ജില്ലയിലെ കര്‍ഷകരെ രാഹുല്‍ ഇന്ന് നേരിട്ട് കാണും. വെള്ളിയാഴ്ച്ചയാണ് അമേഠി സന്ദര്‍ശിക്കുക. ഉത്തര്‍പ്രദേശ് നിയമസഭയില്‍ കോണ്‍ഗ്രസ് Read More …

ദാവൂദ് ഇബ്രാഹിം ഇന്ത്യയിലേക്ക് മടങ്ങി വരില്ലെന്ന് സഹോദരന്‍

മുംബൈ: കുപ്രസിദ്ധ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം ഇന്ത്യയിലേക്ക് മടങ്ങി വരില്ലെന്ന് സഹോദരന്‍ ഇക്ബാല്‍ ഇബ്രാഹിം കസ്‌കര്‍. ഇന്ത്യയിലേക്ക് മടങ്ങിവരണമെന്ന് ദാവൂദ് ആഗ്രഹിച്ചാല്‍ തന്നെ പാക് ചാരസംഘടനയായ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ്(ഐഎസ്‌ഐ) അത് അനുവദിക്കില്ലെന്നും കസ്‌കര്‍ പറഞ്ഞു. പോലീസിന്റെ ചോദ്യം ചെയ്യലിനിടെയാണ് കസ്‌കര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ദാവൂദ് ഇന്ത്യയിലേക്ക് മടങ്ങിയാല്‍ പല രഹസ്യങ്ങളും പുറത്താകുമെന്ന ഭയത്താലാണ് Read More …

സ്വച്ഛ് ഭാരത്: മികച്ച പ്രകടനം കേരളത്തിന്റേത

സ്വച്ഛ് ഭാരത് പദ്ധതിയില്‍ മികച്ച പ്രകടനം കാഴ്ച വച്ചവരില്‍ കേരളം ഒന്നാമത്. പദ്ധതി മൂന്ന് വര്‍ഷം പിന്നിടുന്ന സാഹചര്യത്തില്‍ കേന്ദ്രം പുറത്തുവിട്ട സ്ഥിതിവിവര കണക്കിലാണ് ഇക്കാര്യമുള്ളത്. ബിഹാര്‍, ഉത്തര്‍ പ്രദേശ് തുടങ്ങി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രം യാതൊരു പുരോഗതിയുമില്ല. ശൗചാലയം ഇല്ലാത്തവര്‍ക്ക് അത് നിര്‍മ്മിച്ച് Read More …

പുരുഷ സഹപാഠിയെ സ്‌കൂള്‍ കെട്ടിടത്തിന്റെ ടെറസില്‍ വെച്ച് ലൈംഗീകമായി പീഡിപ്പിച്ച രണ്ട് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

മുംബൈ:  പുരുഷ സഹപാഠിയെ ലൈംഗീകമായി പീഡിപ്പിച്ച സംഭവത്തില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളായ രണ്ട് പേര്‍ കസ്റ്റഡിയില്‍. ഇവരെ ജുവനൈല്‍ ഹോമിലേയ്ക്ക് മാറ്റി. ബാന്ദ്രയിലെ ഒരു സ്‌കൂളിലാണ് സംഭവം നടന്നത്.   പീഡനത്തിനിരയായ കുട്ടി തന്നെ തന്റെ രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു. കക്കൂസിലേയ്ക്ക് പോയ തന്നെ പിടിച്ചുവലിച്ച് ടെറസിന് മുകളിലെത്തിച്ചുവെന്നാണ് ഇരയുടെ മൊഴി. സെപ്റ്റംബര്‍ 29നാണ് കേസ് Read More …

മുംബൈ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം നഷ്ടപരിഹാരം

മുംബൈ: മുംബൈയിലെ എല്‍ഫിന്‍സ്റ്റോണ്‍ റയില്‍വേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍.     പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. അപകടത്തെ കുറിച്ച് അന്വേഷണം നടത്തുമെന്നും തക്കതായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞു.     ഇന്ന് രാവിലെ എല്‍ഫിന്‍സ്റ്റോണ്‍ Read More …

മുംബൈ ദുരന്തം: പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

ന്യൂഡല്‍ഹി: മുംബൈയിലെ ലോക്കല്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും ആളുകള്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.     ട്വിറ്ററിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്. റെയില്‍വേ മന്ത്രി പീയുഷ് ഗോയലിനോട് സ്ഥലത്ത് എത്താന്‍ നിര്‍ദ്ദേശിച്ചുവെന്നും എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ഒരുക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.