കരസേനയെ പുനര്‍വിന്യസിക്കാന്‍ ഒരുങ്ങി കേന്ദ്രം; 57,000 സൈനീക തസ്തികകളില്‍ മാറ്റം

ന്യൂഡല്‍ഹി: സ്വതന്ത്രഭാരതത്തില്‍ ആദ്യ കരസേനയെ പുനര്‍വിന്യസത്തിന് ഒരുങ്ങി കേന്ദ്രം. ഓഫീസര്‍മാരാടക്കം 57,000 സൈനീകരെ പുനര്‍വിന്യസിക്കുന്നതിനാണ് തീരുമാനമെടുത്തിരിക്കുന്നത്. ഇതില്‍ ഓഫീസര്‍മാര്‍, ജെസിഒ തുടങ്ങിയ തസ്തികകളിലും പുനര്‍വിന്യാസമുണ്ടാകും. പ്രതിരോധമന്ത്രി അരുണ്‍ജെയ്റ്റ്‌ലിയുടെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന കേന്ദ്രമന്ത്രി സഭാ യോഗമാണ് ഇത്തരത്തില്‍ തീരുമാനമെടുത്തിരിക്കുന്നത്. സൈന്യത്തിന്റെ പ്രവര്‍ത്തന ശേഷി മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ നിയമിച്ച ഷേകത്കാര്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ Read More …

മുംബൈയില്‍ മൂന്ന് നില കെട്ടിട്ടം തകര്‍ന്നു വീണു ; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

മുംബൈ: മുംബൈയിലെ പക്‌മോഡീയ നഗരത്തില്‍ മൂന്ന് നിലകെട്ടിടം തകര്‍ന്നുവീണു. ഇന്ന് രാവിലെ 8.45 നായിരുന്നു അപകടം.35 പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരം. അപകടത്തില്‍ നിന്നും മൂന്ന് പേരെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷിച്ചു.അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയാണ്. മുംബൈയില്‍ രണ്ട് ദിവസങ്ങളായി ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് കെട്ടിടം തകര്‍ന്നുവീണ് അപകടമുണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസം മുംബൈയില്‍ Read More …

നോട്ട് അസാധുവാക്കിയത് വന്‍ വിജയം

ദില്ലി: രാജ്യത്ത് അസാധുവാക്കപ്പെട്ട നോട്ടുകളില്‍ 99 ശതമാനവും തിരിച്ചെത്തിയെന്ന റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ നോട്ട് നിരോധനം വന്‍ വിജയമാണെന്ന അവകാശവാദവുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കള്ളപ്പണം കണ്ടുകെട്ടുകമാത്രമായിരുന്നില്ല നോട്ട് അസാധുവാക്കലില്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിട്ടതെന്നും അദ്ദേഹം പറഞ്ഞു. നോട്ട് അസാധുവാക്കല്‍ നടപടി സാമ്ബത്തിക മേഖലയില്‍ അനുകൂല പ്രതിഫലനമാണ് ഉണ്ടാക്കിയത്. നോട്ടിന്റെ Read More …

മരണമടഞ്ഞ കുഞ്ഞുങ്ങളുടെ രക്ഷിതാക്കള്‍ക്ക് നേരെ പരിഹാസവുമായി യോഗി ആദിത്യനാഥ്

ലഖ്‌നൗ: രാജ്യത്തെ നടുക്കിയ ഗോരഖ്പൂര്‍ ദുരന്തത്തില്‍ മരണമടഞ്ഞ കുഞ്ഞുങ്ങളുടെ രക്ഷിതാക്കള്‍ക്ക് നേരെ പരിഹാസവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കുഞ്ഞുങ്ങള്‍ക്ക് രണ്ടു വയസാകുന്ന നിമിഷം മുതല്‍ രക്ഷിതാക്കള്‍ അവരുടെ ഉത്തരവാദിത്തമെല്ലാം കൂടി സര്‍ക്കാരിന്റെ ചുമലിലാക്കാന്‍ ശ്രമം തുടങ്ങും എന്നായിരുന്നു യോഗിയുടെ വാക്കുകള്‍. കുട്ടികള്‍ മരിക്കാന്‍ ഇടയായ സാഹചര്യത്തില്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ട്. എന്നാല്‍ മാതാപിതാക്കാള്‍ അവരുടെ ഉത്തരവാദിത്വത്തില്‍ Read More …

അസാധുവാക്കിയ 99 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി : കഴിഞ്ഞ വര്‍ഷം നവംബര്‍ 8 ന് അര്‍ദ്ധരാത്രി നിലവില്‍ വന്ന നോട്ട് നിരോധത്തിന് ശേഷം 99 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന് ആര്‍ബിഐ. ഡിസംബര്‍ 30 വരെ 50 ദിവസമാണ് നോട്ടുകള്‍ മാറിയെടുക്കാന്‍ അനുവദിച്ചിരുന്നത്. 8900 കോടി മൂല്യം വരുന്ന നിരോധിച്ച 1000രൂപ നോട്ടുകളുടെ 1.4 ശതമാനം മാത്രമാണ് തിരിച്ചെത്താത്തത്. 7.62 ലക്ഷം കള്ളനോട്ടുകള്‍ Read More …

അണ്ണാ ഹസാരെ വീണ്ടും സമരത്തിലേയ്ക്ക്

ന്യൂഡല്‍ഹി: ലോക്പാല്‍ നിയമനം വൈകുന്നതില്‍ പ്രതിഷേധിച്ച് അണ്ണാ ഹസാരെ വീണ്ടും സമരത്തിലേയ്ക്ക്. സമരം നടത്തുമെന്ന് വ്യക്തമാക്കി സാമൂഹ്യ പ്രവര്‍ത്തകനായ അണ്ണാ ഹസാരെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു. ലോക്പാല്‍ നിയമനം എന്ന വാഗ്ദാനം അധികാരത്തിലേറി മുന്നു വര്‍ഷമായിട്ടും പാലിക്കാത്തതില്‍ അമര്‍ഷവും രേഖപ്പെടുത്തിയ കത്തില്‍ ഡല്‍ഹിയില്‍ വീണ്ടും സമരം നടത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ലോക്പാല്‍ നിയമനത്തിനു പിന്നാലെ ഭക്ഷ്യസുരക്ഷ, Read More …

സ്വാശ്രയ പ്രവേശനം: ബാങ്ക് ഗാരന്റിയെ തുടര്‍ന്നുള്ള പ്രതിസന്ധിക്ക് പരിഹാരമാവുന്നു

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ വാര്‍ഷിക ഫീസ് 11 ലക്ഷം രൂപയായി ഉയര്‍ത്തിയ സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രതിസന്ധി ഒഴിയുന്നതായി സൂചന. ബാങ്ക് ഗാരന്റി സംബന്ധിച്ച് ബാങ്കുകളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ സമവായ ഫോര്‍മുല ആയതായി നിയുക്ത ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം അറിയിച്ചു. ചില കാര്യങ്ങളില്‍ കൂടി വ്യക്തത വരുത്താനുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയനുമായി Read More …

തമിഴ്‌നാട് മുഖ്യമന്ത്രി എംഎല്‍എമാരുടെ യോഗം വിളിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി എംഎല്‍എമാരുടെ യോഗം വിളിച്ചു. വ്യാഴാഴ്ച രാവിലെ പത്തിനാണ് യോഗം. ഓഗസ്റ്റ് 21ന് 19 എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ട് സര്‍ക്കാരിലുള്ള അവിശ്വാസം രേഖപ്പെടുത്തിയിരുന്നു. അണ്ണാ ഡിഎംകെയില്‍ ഇപിഎസ് ഒപിഎസ് ലയനത്തോടെ ടി.ടി.വി. ദിനകരന് പിന്തുണ പ്രഖ്യാപിച്ച 19 എംഎല്‍എമാരാണ് സര്‍ക്കാരിനെതിരെ അവിശ്വാസം രേഖപ്പെട്ടുത്തിയത്. Read More …